Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ജഡേജയെ നായകസ്ഥാനത്ത് നീക്കിയതില്‍ ധോണിക്ക് പങ്ക്? പക്ഷെ വില്ലനല്ല, രക്ഷകന്‍!

ഐപിഎല്ലില്‍ ഇനിയൊരിക്കല്‍ക്കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ കാണാന്‍ സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. താരവും ക്ലബ്ബും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പൂര്‍ണമായി അറ്റുപോയതായും അതു പഴയ രീതിയിലേക്കു മാറ്റിയെടുക്കുക അസാധ്യമാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിന്റെ മധ്യത്തില്‍ വച്ച് ജഡ്ഡുവിനെ നായകസ്ഥാനത്തു നിന്നും നീക്കിയിരുന്നു. പകരം എംഎസ് ധോണി നായകസ്ഥാനത്തു തിരിച്ചെത്തുകയുമായിരുന്നു.

1

അതിനു പിന്നാലെ ജഡേജ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. പരിക്കാണെന്നായിരുന്നു ഫ്രാഞ്ചൈസിയുടെ വിശദീകരണം. അതിനു ശേഷം ജഡേജയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാത്രമല്ല സിഎസ്‌കെയുമായി ബന്ധപ്പെട്ട ഫോട്ടോസും വീഡിയോസുമെല്ലാം ജഡേജ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും പൂര്‍ണമായി നീക്കവും ചെയ്തിരുന്നു.

2

രവീന്ദ്ര ജഡേജയെ സീസണിന്റെ മധ്യത്തില്‍ വച്ച് മാറ്റിയതിനു പിന്നില്‍ എംഎസ് ധോണിക്കും പങ്കുണ്ടെന്ന തരത്തിലുളള സൂചനകളാണ് വരുന്നത്. പക്ഷെ ജഡ്ഡുവിന്റെ കരിയര്‍ രക്ഷിക്കുന്നതിനു വേണ്ടിയാണ് ധോണി ഇങ്ങനെ ചെയ്തതെന്നാണ് വിവരം. സീസണിനു തൊട്ടുമുമ്പായിരുന്നു ധോണി നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പകരം ജഡേജയെ ചുമതലയേല്‍പ്പിക്കുകയുമായിരുന്നു.

3

പക്ഷെ അദ്ദേഹത്തിനു കീഴില്‍ സിഎസ്‌കെ ടീം തികഞ്ഞ പരാജയമായി മാറി. ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ ജഡേജയ്ക്കായില്ല. മാത്രമല്ല ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തെയും സാരമായി ബാധിച്ചു. ബാറ്റിങിലും ബൗളിങിലുമെല്ലാം ജഡ്ഡു ഒരുപോലെ ഫ്‌ളോപ്പായി മാറി.

പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?

4

രവീന്ദ്ര ജഡേജ മോശം ഫോം തുടരുകയാണെങ്കില്‍ അതു ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് എംഎസ് ധോണി വിശ്വസിച്ചിരുന്നു. ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ അതു താരത്തിനു ദേശീയ ടീമിലെ സ്ഥാനത്തിനും തിരിച്ചടിയാവുമെന്ന് ധോണി കണക്കുകൂട്ടി. ഈ കാരണത്താലാണ് ജഡേജയെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ചുമതല വീണ്ടും ഏറ്റെടുക്കാന്‍ ധോണി തയ്യാറായതെന്നാണ് സിഎസ്‌കെയുടെ അണിയറ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

5

കഴിഞ്ഞ സീസണില്‍ ചെന്നൈയ്ക്കു വേണ്ടി 10 ഇന്നിങ്‌സുകളില്‍ നിന്നും 19.33 എന്ന ദയനീയ ശരാശരിയില്‍ വെറും 116 റണ്‍സാണ് രവീന്ദ്ര ജഡേജയ്ക്കു നേടാനായത്. ബൗളിങെടുത്താല്‍ 7.52 ഇക്കോണമി റേറ്റില്‍ വെറും അഞ്ചു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ. മാത്രമല്ല ചരിത്രത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ സിംപിള്‍ ക്യാച്ചുകള്‍ പോലും ജഡേജ നഷ്ടപ്പെടുത്തുന്നതും സീസണില്‍ കണ്ടിരുന്നു.

6

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

2012ലാണ് ജഡ്ഡു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായത്. പിന്നീട് ടീമിലെ അവിഭാജ്യ ഘടകമായി താരം മാറുകയും ചെയ്തു. ഡ്വയ്ന്‍ ബ്രാവോ (154 വിക്കറ്റ്), ആര്‍ അശ്വിന്‍ (120) എന്നിവര്‍ കഴിഞ്ഞാല്‍ സിഎസ്‌കെയ്ക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും (114 വിക്കറ്റ്) അദ്ദേഹമാണ്.ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മൂന്നു കിരീടവിജയങ്ങളിലും ജഡജേ പങ്കാളിയായിട്ടുണ്ട്. 2021ല്‍ ടീം അവസാനമായി കപ്പുയര്‍ത്തിയപ്പോഴും അദ്ദേഹം നിര്‍ണായക താരമായിരുന്നു.

Story first published: Monday, August 15, 2022, 15:01 [IST]
Other articles published on Aug 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+