Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

1

ഏഷ്യാ കപ്പിന്റെ ആവേശ കാഴ്ചകള്‍ ഈ മാസം 28ന് ആരംഭിക്കാന്‍ പോവുകയാണ്. നേരത്തെ ശ്രീലങ്കയാണ് വേദിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഈ മാസം 28നാണ് നടക്കാന്‍ പോകുന്നത്. ഏഷ്യയിലെ രാജാക്കന്മാരാവാന്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമെല്ലാം ഇറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

ഇത്തവണ ആരാവും ഏഷ്യയിലെ രാജാക്കന്മാരാവുകയെന്നത് പ്രസക്തമായ ചോദ്യമാണ്. പല തരത്തിലുള്ള പ്രവചനങ്ങളും ഇതിനോടകം എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴിതാ വമ്പന്‍ പ്രവചനവുമായി മുന്‍ പാകിസ്താന്‍ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ ഇത്തവണ കപ്പടിക്കുമെന്നും നിര്‍ണ്ണായകമാവുക ഹര്‍ദിക് പാണ്ഡ്യ ആവുമെന്നുമാണ് മുന്‍ പാക് പേസര്‍ ആക്വിബ് ജാവേദ് പറയുന്നത്.

1

'ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍. ഇന്ത്യയുടെ മാച്ച് വിന്നറാണവന്‍. ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യമാണ് മറ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തരാക്കുന്നത്. പാകിസ്താന് ഹര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടറില്ല'-ആക്വിബ് പറഞ്ഞു. ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കപ്പെടുന്ന താരമാണ് ഹര്‍ദിക്. പേസ് ഓള്‍റൗണ്ടറായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യക്കായി കസറാന്‍ കെല്‍പ്പുള്ളവനാണ്. സമീപകാലത്തായി പക്വതയോടെ കളിക്കുന്ന ഹര്‍ദിക് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്.

2

ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ കിരീട സാധ്യത നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുക ഹര്‍ദിക്കാവുമെന്നുറപ്പ്. സമീപകാലത്തെ താരത്തിന്റെ പ്രകടനവും വളരെ മികച്ചതാണ്. പാകിസ്താനെതിരേ ഇന്ത്യ 2021ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം പാകിസ്താനായിരുന്നു. ഇതിന് പകരം വീട്ടാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറും.

ഇന്ത്യ പാക് പോരാട്ടത്തിലും ഇന്ത്യക്കാണ് മുന്‍തൂക്കമെന്നാണ് ആക്വിബ് പറയുന്നത്. 'രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്റിങ്ങിലാണ്. ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ അനുഭവസമ്പത്തുള്ളവരുടേതാണ്. രോഹിത് ശര്‍മ ഫോമായാല്‍ മത്സരം ഏകപക്ഷീയമായി ഇന്ത്യ ജയിക്കും. ഫഖര്‍ സമാന് രോഹിത്തിനെപ്പോലെ ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കും. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാര്‍ മികച്ചവരാണ്. പാകിസ്താന് ഹര്‍ദിക്കിനെപ്പോലെ മികച്ച ഓള്‍റൗണ്ടര്‍മാരില്ല'-ആക്വിബ് കൂട്ടിച്ചേര്‍ത്തു.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

3

പാകിസ്താനെതിരേ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും തോല്‍പ്പിക്കുക എളുപ്പമാവില്ല. ബാബര്‍ അസം നയിക്കുന്ന പാക് നിരയില്‍ മുഹമ്മദ് റിസ്വാനെപ്പോലെ കരുത്തരായ നിരവധി താരങ്ങളുണ്ട്. ബാബറിന്റെയും റിസ്വാന്റെയും ബാറ്റിങ്ങാണ് പാകിസ്താന്റെ കരുത്ത്. ഇരുവരേയും പെട്ടെന്ന് മടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നീ രണ്ട് സൂപ്പര്‍ പേസര്‍മാര്‍ ഇന്ത്യക്കൊപ്പമില്ല. പാകിസ്താന്‍ നിരയില്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും ഉണ്ടായേക്കില്ല.

4

താരങ്ങളുടെ കരുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇത് പാക് ടീമില്‍ കുറവാണെന്ന് തന്നെ പറയാം.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

5

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Sunday, August 14, 2022, 12:45 [IST]
Other articles published on Aug 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+