വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!

ഏഷ്യാ കപ്പിലും താരം ഇടം നേടിയിട്ടുണ്ട്

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ പുതിയ സ്ഥിരാംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നാണ് ടീമിലെ മിന്നും താരമായി മാറിയത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഹൂഡ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിക്കഴിഞ്ഞു. ഈ വര്‍ഷം തന്നെ നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും അദ്ദേഹം അദ്ദേഹം ടീമിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Asia Cup: ക്യാപ്റ്റനായി രോഹിത്തിന്റെ റെക്കോര്‍ഡ് എങ്ങനെ? പാകിസ്താനെ തീര്‍ത്തത് രണ്ടു തവണAsia Cup: ക്യാപ്റ്റനായി രോഹിത്തിന്റെ റെക്കോര്‍ഡ് എങ്ങനെ? പാകിസ്താനെ തീര്‍ത്തത് രണ്ടു തവണ

1

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഭാഗ്യനക്ഷത്രം തന്നെയാണ് ഹൂഡയെന്നു പറയേണ്ടി വരും. ടീമിനു വേണ്ടി കളിച്ചപ്പോഴുള്ള താരത്തിന്റെ ഗംഭീര റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ പേസര്‍ ശ്രീശാന്ത്, യൂസുഫ് പഠാന്‍ തുടങ്ങിയവരും ഹൂഡയെപ്പോലെ ഇന്ത്യയുടെ ഭാഗ്യനക്ഷത്രങ്ങളാണ്. ഹൂഡ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഒരു കളിയില്‍പ്പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ഭാഗ്യതാരമെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനുള്ള കാരണം.

2

ഇന്ത്യക്കു വേണ്ടി ഇതുവരെ 14 മല്‍സരങ്ങളിലാണ് ദീപക് ഹൂഡ കളിച്ചിട്ടുള്ളത്. ഇവയിലെല്ലാം ടീം വെന്നിക്കൊടി പാറിക്കുകയും ചെയ്തു. ഒമ്പതു മല്‍സരങ്ങള്‍ ടി20കള്‍ ആയിരുന്നെങ്കില്‍ ശേഷിച്ച അഞ്ചെണ്ണം ഏകദിനങ്ങളുമായിരുന്നു.
മാത്രമല്ല ഒരു പരമ്പരയില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കി. അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പയിലാണ് ഹൂഡ പുരസ്‌കാരം കൈക്കലാക്കിയത്. ഈ പരമ്പരയിലെ രണ്ടാം ടി20യില്‍ അദ്ദേഹം കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു.

IND vs ZIM: ഗില്‍ ഓപ്പണിങില്‍ നിന്നും മാറും, പുതിയ റോള്‍? സഞ്ജുവിനു അതേ സ്ഥാനം

3

ഫെബ്രുവരി 24നാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ കളിച്ചുകൊണ്ട് ദീപക് ഹൂഡ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏകദിനത്തിലെ അരങ്ങേറ്റം വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന പരമ്പരയിലൂടെയായിരുന്നു. കളിയില്‍ 26 റണ്‍സാണ് ഹൂഡ പുറത്താവാതെ നേടിയത്. കളിയില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.

4

രണ്ടാം ഏകദിനത്തില്‍ 29 റണ്‍സ് മനേടിയ ഒരു ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യ 44 റണ്‍സിന്റെ വിജയവും കളിയില്‍ കൊയ്തു. അതിനു ശേഷം കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലാണ് ഹൂഡ ഏകദിനത്തില്‍ കളിച്ചത്. ആദ്യ കളിയില്‍ ഹൂഡ 27 റണ്‍സെടുത്തപ്പോള്‍ ടീം മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടി.

5

രണ്ടാം ഏകദിനത്തില്‍ താരത്തിന്റെ സംഭാവന 33 റണ്‍സും ഒരു വിക്കറ്റുമായിരുന്നു. ഇന്ത്യ രണ്ടു വിക്കറ്റിനു ജയിക്കുകയും ചെയ്തു. അവസാന ഏകദിനത്തില്‍ ഇന്ത്യ 119 റണ്‍സിന്റെ വിജയമാണ് കൊയ്തത്. പക്ഷെ ഹൂഡയ്ക്കു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല.

സച്ചിനു തകര്‍ക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡുകളറിയാമോ?

6

ദീപക് ഹൂഡയുടെ ടി20 കരിയറെടുത്താല്‍ ശ്രീലങ്കയ്തിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളിയിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഇന്ത്യ 62 റണ്‍സ്, ഏഴു വിക്കറ്റ് എന്നിങ്ങനെ മാര്‍ജിനുകളില്‍ വിജയിക്കുകയും ചെയ്തു. മൂന്നാം ടി20യില്‍ ബാറ്റ് ചെയ്ത ഹൂഡ 21 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് ജയവുമായി പരമ്പര തൂത്തുവാരി.

7

തുടര്‍ന്ന് ഹൂഡയ്ക്കു അവസരം ലഭിച്ചത് അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു. 47, 104 എന്നിങ്ങനെയായിരുന്നു രണ്ടു മല്‍സരങ്ങളിലെ സ്‌കോറുകള്‍. ഇന്ത്യ ഏഴും നാലും റണ്‍സിനു മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്തു. അതിനു ശേഷം ഇംഗ്ലണ്ട് പര്യടനത്തിലെ ഒരു ടി20യില്‍ ഹൂഡ കളിച്ചു. ടീം 50 റണ്‍സിനു ജയിച്ച കളിയില്‍ അദ്ദേഹം 33 റണ്‍സെടുത്തു.

8

അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള അഞ്ചു ടി20കളുടെ പരമ്പരയാണ് ഹൂഡ കളിച്ചത്. മൂന്നു മല്‍സരങ്ങളിലാണ് താരം പ്ലെയിങ് ഇലവനിലുണ്ടായിരുന്നത് 10, 21, 38 എന്നിങ്ങനെയാരുന്നു സ്‌കോറുകള്‍. ഇന്ത്യ ഏഴു വിക്കറ്റ്, 59 റണ്‍സ്, 88 റണ്‍സ് എന്നിങ്ങനെ മാര്‍ജിനുകളില്‍ ഈ മല്‍സരങ്ങളില്‍ ജയിച്ചുകയറി.

Story first published: Tuesday, August 16, 2022, 18:19 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X