ലാസ്റ്റ് ബോള്‍/ സൂപ്പര്‍ ഓവര്‍ ഏതു ഫിനിഷ് ഇഷ്ടം? എന്ത് സൂപ്പര്‍ പവര്‍ വേണം? സഞ്ജു പറയുന്നു
സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനായി വിക്കറ്റ് കാക്കാനിരിക്കെ ചില കുസൃതിച്ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് റാപ്പിഡ് ഫയര്‍ സെഷനില്‍ താരം കുസൃതിച്ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.
തന്റെ വിളിപ്പേര് മുതല്‍ സൂപ്പര്‍ പവര്‍ ലഭിച്ചാലുള്ള ആഗ്രഹങ്ങള്‍ വരെ 27 കാരനായ സഞ്ജു ഈ വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമില്‍ സ്ഥാനം നഷ്ടമായതിന്റെ നിരാശ സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു.

അധികമാര്‍ക്കുമറിയാത്ത വിളിപ്പേര് എന്താണെന്നായിരുന്നു സഞ്ജു സാംസണിനോടുള്ള ആദ്യത്തെ ചോദ്യം. അതു ബപ്പുവൈന്നായിരിക്കാമെന്നായിരുന്നു താരത്തിന്റെ മറുപടി.
നിങ്ങള്‍ക്കു ഇഷ്ടമുള്ള എന്നാല്‍ ഇപ്പോള്‍ ഇവിടെ വച്ച് കഴിക്കാന്‍ സാധിക്കാത്ത സാധനങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു അടുത്ത ചോദ്യം. ചോക്ലേറ്റുകള്‍ എനിക്ക് ഇഷ്ടമാണ്. ഒരു പര്യടനത്തിനു മുമ്പും പര്യടത്തിനിടെയും ഞാന്‍ ചോക്ലേറ്റുകള്‍ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. അമ്മയുണ്ടാക്കുന്ന പല ഭക്ഷണസാധനങ്ങളും കഴിക്കാന്‍ ഇഷ്ടമാണ്. പക്ഷെ ഇപ്പോള്‍ അതു സാധിക്കില്ലെന്നും താരം പറഞ്ഞു.

കടല്‍ത്തീരമോ, പര്‍വതങ്ങളോ ഇഷ്ടമെന്ന ചോദ്യത്തിനു കടല്‍ത്തീരങ്ങളെന്നായിരുന്നു സഞ്ജു സാംസണിന്റെ ഉത്തരം. കേരളത്തില്‍ ഒരുപാട് കായലുകളുണ്ട്. കായലുകളിലും കടല്‍ത്തീരത്തും സമയം ചെലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായും താരം പറഞ്ഞു.
ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇവരില്‍ ആരെയാണ് ഇഷ്ടമെന്നതായിരുന്നു അടുത്ത ചോദ്യം. രണ്ടു പേരെയും ഇഷ്ടമാണ്. എങ്കിലും കുറച്ചധികം താല്‍പ്പര്യം മെസ്സിയോടാണെന്നും സഞ്ജു വെളിപ്പെടുത്തി.

IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!
പ്രിയപ്പെട്ട കായിക വ്യക്തിത്വം ആരാണെന്ന ചോദ്യത്തിനു ഒരുപാട് പേരുണ്ടെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. ഒപ്പം കളിച്ചവരിലും ഒരുപാട് പേരുണ്ട്. അതിലൊരാള്‍ തീര്‍ച്ചയായും എംഎസ് ധോണിയാണെന്നും താരം പറഞ്ഞു.
ഒരു സൂപ്പര്‍ പവര്‍ ലഭിക്കുകയാണെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഓരോ സ്ഥലങ്ങളും സന്ദര്‍ശിച്ച് അപ്രത്യക്ഷനാവാനുള്ള കഴിവാണ് വേണ്ടതെന്നു സഞ്ജു വെളിപ്പെടുത്തി.

അവസാന ഓവര്‍ ഫിനിഷ്, സൂപ്പര്‍ ഓവര്‍ ഫിനിഷ് ഇതില്‍ ഏതു തിരഞ്ഞെടുക്കുമെന്നതിനു അവസാന ഓവറിലെ ഫിനിഷിങെന്നായിരുന്നു സഞ്ജു സാംസണ്‍ മറുപടി നല്‍കിയത്.
ഏറ്റവും രസകരമായ ഇന്‍സ്റ്റഗ്രാം ഫീഡുള്ള ഇന്ത്യന്‍ താരത്തെ തിരഞ്ഞെടുതക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ യുസ്വേന്ദ്ര ചഹലിന്റേതായിരിക്കുമെന്ന് സഞ്ജു ചിരിയോടെ പറഞ്ഞു.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
ഏറ്റവും ആസ്വദിക്കാറുള്ളത് ശിഖര്‍ ധവാന്റെ ഇന്‍സ്റ്റഗ്രാം റീല്‍സാണെന്നും താരം പറഞ്ഞു. ഞാനും ഭാര്യയും വീട്ടിലോ, മുറിയിലെ ഇരിക്കുമ്പോള്‍ ഒരുമിച്ച് കാണാറുള്ളത് ശിഖര്‍ ഭായിയുടെ റീല്‍സാണ്. അതു വളരെ രസകരവും തമാശയുള്ളതുമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications