വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫൈനലില്‍ 20ാം ഓവര്‍ എറിയാനിരുന്നത് ഭാജി, പിന്നെയെങ്ങെനെ ജൊഗീന്ദര്‍? ആര്‍പി പറയുന്നു

2007ലെ ടി20 ലോകകപ്പിനെക്കുറിച്ചാണ് പരാമര്‍ശം

dhoni

എംഎസ് ധോണിയെന്ന ഇന്ത്യയുടെ ഇതിഹാസ നായകന്റെ പിറവി കണ്ടത് 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പിലായിരുന്നു. റാഞ്ചിയില്‍ നിന്നുള്ള നീളന്‍ മുടിക്കാരനായ വിക്കറ്റ് കീപ്പര്‍ക്കു നായകസ്ഥാനം നല്‍കി ഒരു പരീക്ഷണ ടീമിനെ ടി20 ലോകകപ്പില്‍ ഇറക്കിയപ്പോള്‍ ആരാധകരെല്ലാം നെറ്റി ചുളിച്ചിരുന്നു. വെറും കൈയോടെ ഇന്ത്യ ലോകകപ്പില്‍ നിന്നും തോറ്റു മടങ്ങുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്.

പക്ഷെ എല്ലാ പ്രവനങ്ങളും തെറ്റിച്ചുകൊണ്ട് ടി20യിലെ വിശ്വകിരീടവുമായിട്ടാണ് ധോണിയും സംഘവും അന്നു നാട്ടിലേക്കു വിമാനം കയറിയത്. ധോണിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യത്തെ പൊന്‍തൂവലെന്നു ഈ നേട്ടത്തെ വിശേഷിപ്പിക്കാം. അന്നു ത്രില്ലിങ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

Also Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാംAlso Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

ഫൈനലിന്റെ അവസാന ഓവറില്‍ ധോണിയുടെ മാസ്റ്റര്‍സ്‌ട്രോക്കിനെ ഇന്നും ലോകം മറന്നിട്ടില്ല. പാകിസ്താന്‍ വിജയത്തിലേക്കു മുന്നേറവെ എല്ലാവെരയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ജൊഗീന്ദര്‍ ര്‍മയെ പന്തേല്‍പ്പിക്കുകയായിരുന്നു. പാക് നായകന്‍ മിസ്ബാഹുല്‍ ഹഖിനെ പുറത്താക്കി അദ്ദേഹം ടീമിനു അഞ്ചു റണ്‍സിന്റെ നാടകീയ വിജയം സമ്മാനിക്കുകയും ചെയ്തു. അന്നു ധോണിക്കൊരു കണക്കുകൂട്ടല്‍ പിഴച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്.

20ാം ഓവറിനല്ല പ്രാധാന്യം

20ാം ഓവറിനല്ല പ്രാധാന്യം

ടി20 മല്‍സരത്തില്‍ 20ാം ഓവറല്ല, മറിച്ച് അതിന മുമ്പുള്ള 17, 18, 19 ഓവറുകളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് എംഎസ് ധോണി വിശ്വസിച്ചിരുന്നത്. മിസ്ബാഹുല്‍ ഹഖ് 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്.

സാധാരണയായി 17ാം ഓവര്‍ ഹര്‍ഭജന്‍ സിങാണ് ബൗള്‍ ചെയ്തിരുന്നത്. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ടീമിനു ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തിരുന്നു. പക്ഷെ അന്നു മിസ്ബ ഒരു പ്രത്യേക ടച്ചിലാണ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. 19 റണ്‍സ് ഭാജിയെറിഞ്ഞ 19ാം ഓവറില്‍ പാക് ടീം നേടുകയു ചെയ്തു. ധോണിയുടെ കണക്കുകൂട്ടല്‍ പിഴച്ച സന്ദര്‍ഭമായിരുന്നു അതെന്നും ആര്‍പി സിങ് ചൂണ്ടിക്കാട്ടി.

Also Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

ഭാജിക്ക് ക്വാട്ട പൂര്‍ത്തിയാക്കാനായില്ല

ഭാജിക്ക് ക്വാട്ട പൂര്‍ത്തിയാക്കാനായില്ല

ഫൈനലില്‍ ഹര്‍ഭജന്‍ സിങിനു തന്റെ നാലോവര്‍ ക്വാട്ട അന്നു പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എനിക്കു 19ാം ഓവര്‍ ബൗള്‍ ചെയേണ്ടതായി വന്നു. ശ്രീശാന്തിനു എനിക്കു മുമ്പുള്ള ഓവറും എറിയേണ്ടി വന്നിരുന്നു.

അവസാന ഓവര്‍ ബൗള്‍ ചെയ്യാന്‍ രണ്ടു ഓപ്ഷനുകളാണ് ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ ഹര്‍ഭജന്‍ സിങ് അല്ലെങ്കില്‍ ജൊഗീന്ദര്‍ ശര്‍മ. മിസ്ബ അപ്പോള്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

ക്രീസിലുള്ളത് ഇടംകൈയന്‍ ബാറ്ററായിരുന്നെങ്കില്‍ ഹര്‍ഭജന്‍ അവസാന ഓവര്‍ ബൗള്‍ ചെയ്യുമായിരുന്നു. പക്ഷെ വലംകൈയന്‍ ബാറ്ററാണ് ക്രീസിലെന്നതിനാല്‍ ജൊഗീന്ദറിനെ ധോണി പന്ത് ഏല്‍പ്പിക്കുകയായിരുന്നുവെന്നും ആര്‍പി സിങ് വെളിപ്പെടുത്തി.

Also Read:IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്

ഭേദപ്പെട്ട സ്‌കോര്‍

ഭേദപ്പെട്ട സ്‌കോര്‍

ഫൈനലില്‍ ടോസ് ലഭിച്ചത് ഇന്ത്യക്കായിരുന്നു. നായകന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ത്യക്കു പ്രതീക്ഷിച്ചതു പോലെയൊരു വലിയ ടോട്ടല്‍ പടുത്തുയര്‍ത്താനായില്ല. അഞ്ചു വിക്കറ്റിനു 157 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തത്.ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ (75) ഫിഫ്റ്റിയാണ് ടീമിനെ മാന്യമായ ടോട്ടലില്‍ എത്തിച്ചത്.

മറുപടിയില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച മിസ്ബാഹുല്‍ ഹഖിന്റെ (38 ബോളില്‍ 43) ഇന്നിങ്‌സിലേറി പാകിസ്താന്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അവസാന നാലു ബോളില്‍ ജയിക്കാന്‍ ആറു റണ്‍സാണ് അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്.

പക്ഷെ മൂന്നാമത്തെ ബോളില്‍ സ്‌കൂപ്പ് ഷോട്ടിനു ശ്രമിച്ച മിസ്ബയെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ശ്രീശാന്ത് പിടികൂടിയതോടെ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയവും ലോകകിരീടവും സ്വന്തമാക്കുകയായിരുന്നു.

Story first published: Saturday, February 4, 2023, 17:12 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X