ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

ഇന്ത്യന്‍ ക്യാപ്റ്റനായുള്ള തന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ടി20 ഫോര്‍മാറ്റില്‍ സ്ഥിരം നായകനായി അദ്ദേഹത്തെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതു ഇനി വെറുമൊരു ചടങ്ങ് മാത്രമാണെന്നാണ് പുറത്തു വരുന്ന വിവരം. മുന്‍ നായകന്‍ രോഹിത് ശര്‍മയില്‍ നിന്നും ഇന്ത്യന്‍ ടീം ഏറെ ദൂരം മുന്നോട്ടു കഴിഞ്ഞു. ടി20 ലോകകപ്പിനു ശേഷം രോഹിത്തിനെയും ഇതിഹാസ ബാറ്റര്‍ വിരാട് കോലിയെയും ടി20 ടീമില്‍ കണ്ടിട്ടില്ല. ഇനി ഇവരെ തിരിച്ചുവിളിക്കാനുള്ള സാധ്യതയും കുറവാണ്.
കഴിഞ്ഞ ജൂണിലെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയാണ് ഹാര്‍ദിക് ഇന്ത്യന്‍ ടി20 നായകനായ അരങ്ങേറിയത്. ഇതിനകം ടീമിനെ നയിച്ച പരമ്പരകൡലെല്ലാം കിരീടം നേടാന്‍ അദ്ദേഹത്തിനു സാധിക്കുകും ചെയ്തു. ആകെ 12 ടി20കളിലാണ് ഹാര്‍ദിക് ഇന്ത്യന്‍ നായകനായത്. ഇതില്‍ എട്ടിലും ടീം ജയിച്ചപ്പോള്‍ തോറ്റത് രണ്ടെണ്ണത്തില്‍ മാത്രം. ഒരു മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ശേഷിച്ച ഒരു കളി ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ ലോകം മുഴുവന്‍ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ടീമിന് ഏറ്റവും യോജിച്ച നായകന്‍ അദ്ദേഹം തന്നെയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഹാര്‍ദിക് തന്നെയായിരിക്കും ക്യാപ്റ്റനെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ നായകനെന്ന നിലയില്‍ അദ്ദേഗഹത്തിനു ചില ദൗര്‍ബല്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

സ്വന്തം പോരായ്മകള്‍ അറിയാമോ?
വളരെയധികം ആത്മവിശ്വാസത്തോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെ നമുക്ക് കാണാന്‍ സാധിക്കുക. പക്ഷെ സ്വന്തം പോരായ്മകളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമോ? എംഎസ് ധോണി നേരത്തേ ക്യാപ്റ്റനായിരുന്നപ്പോള്‍ വഹിച്ചതു പോലെയുള്ള റോളാണ് തനിക്കുമെന്നാണ് ഹാര്‍ദിക് പറയുന്നത്.
പക്ഷെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹം റണ്‍സെടുക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുകയാണ്. ഹാര്‍ഡ് ലെങ്ത്ത് ബോളുകള്‍ക്കെതിരേ പതറുന്ന ഹാര്‍ദിക് ഡെത്ത് ഓവറുകളില്‍ സ്‌കോറിങ് ഉയര്‍ത്താനാവാത വിയര്‍ക്കുകയാണ്.
മാത്രമല്ല സ്പിന്നര്‍മാരെ നേരിടുന്നതിലും അദ്ദേഹത്തിന് ഇപ്പോള്‍ പഴയ മിടുക്കില്ല. ധോണിയുമായി സ്വയം താരതമ്യം ചെയ്യുന്ന ഹാര്‍ദ്ദിക്കിന് തന്റെ ഫിനിഷിങ് മികവ് മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തിയേ തീരൂ.
Also Read: IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

കൂടുതുല്‍ ചുമലിലേറ്റുന്നു
ഒരു ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്റെ ഭാരം കൂടുതലായി ചുമലിലേറ്റുന്നുവെന്നതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ രണ്ടാമത്തെ പ്രശ്‌നം. നേരത്തേ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചപ്പോഴും ഇതേ കുഴപ്പം നമ്മള്‍ കണ്ടിരുന്നു. അന്നു നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനും ബൗളിങില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാനുമെല്ലാം ഹാര്‍ദിക് ശ്രദ്ധിച്ചിരുന്നു.
തന്റെ ശരീരവും മനസ്സും അതിനു വഴങ്ങുമോയെന്നു പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം ചില സമയങ്ങളില്‍ തീരമാനങ്ങളെടുക്കുന്നത്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ സമാപിച്ച ടി20 പരമ്പരകളില്‍ ദീപക് ഹൂഡയേക്കാള്‍ നേരത്തേ അഞ്ചാം നമ്പറിലാണ് ഹാര്‍ദിക് ബാറ്റ് ചെയ്തത്.
പക്ഷെ ബാറ്റിങില്‍ കാര്യമായ സംഭാവനയൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല.തനിക്കു പകരം ടോപ് ഓര്‍ഡര്‍ ബാറ്ററായ ദീപക് ഹൂഡയെ നേരത്തേ ക്രീസിലേക്കു അയച്ചിരുന്നെങ്കില്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു.
ബൗളിങിലും ഇതേ പ്രശ്‌നം ഹാര്‍ദിക്കില്‍ കണ്ടു. ന്യൂബോള്‍ നന്നായി എറിയാന്‍ ശേഷിയുള്ള അര്‍ഷ്ദീപ് സിങ്, ശിവം മാവി എന്നിവരെപ്പോലെയുള്ളവരുണ്ടായിട്ടും ഹാര്‍ദിക് സ്വയം ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്നു. മാത്രമല്ല അദ്ദേഹം തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോള്‍ മറ്റു രണ്ടു പേര്‍ക്കും ഇതിനുള്ള അവസരവും നല്‍കിയില്ല.
Also Read:സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം

അമിതമായി ബൗള്‍ ചെയ്യുന്നു
ഫിറ്റ്‌നസ് തിരിച്ചുപിടിച്ചതിനു ശേഷം ബൗളിങ് പുനരാരംഭിച്ച ഹാര്‍ദിക് പാണ്ഡ്യ നായകനായതു മുതല്‍ അമിതമായി ബൗള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി കാണാം. ശ്രീലങ്കയ്‌ക്കെതിരേ മൂന്നു ടി20കളില്‍ ഒമ്പതും ന്യൂസിലാന്‍ഡിനെതിരേ ആകെയുള്ള 12 ഓവറുകളില്‍ 11ഉം ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നു.
ഈ കാരണത്താല്‍ അര്‍ഷ്ദീപ് സിങ്, ശിവം മാവി തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുടെ അവസരങ്ങളാണ് കുറഞ്ഞത്. ഉമ്രാന്‍ മാലിക്ക് കിവികള്‍ക്കെതിരേ രണ്ടു മല്‍സരങ്ങളില്‍ ആകെയെറിഞ്ഞത് 19 ബോളുകള്‍ മാത്രമാണ്.
ഹാര്‍ദിക് മികച്ച ബൗളറാണെന്നതില്‍ സംശയമില്ല.
പക്ഷെ താന്‍ ടീമിലെ നാലാം പേസറാണന്നത് അദ്ദേഹം ഓര്‍ക്കണം. തന്റെ റോള്‍ എന്താണെന്നു മനസ്സിലാക്കുകയും വേണം. ഹാര്‍ദിക് ഇതേ രീതിയില്‍ ബൗളിങ് ഓപ്പണ്‍ ചെയ്യുകയും പവര്‍പ്ലേയില്‍ തന്നെ സ്ഥിരമായി ബൗള്‍ ചെയ്യുകയും ചെയ്താല്‍ അതു ഭാവിയില്‍ ഇന്ത്യന്‍ ടീമിനു തിരിച്ചടിയായി മാറിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications