വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം

ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു

ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സ്ഥിര സാന്നിധ്യമായി മാറാന്‍ സാധിച്ചിട്ടില്ലെങ്കിലും ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായ താരമാണ് സഞ്ജു സാംസണ്‍. കളിമിടുക്കും കളിക്കളത്തിന് അകത്തും പുറത്തുമുള്ള കൂള്‍ പെരുമാറ്റവുമാണ് സഞ്ജുവിനെ ഹേറ്റേഴ്‌സില്ലാത്ത ക്രിക്കറ്ററാക്കി മാറ്റിയെടുത്തത്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് അദ്ദേഹം. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള സഞ്ജുവിന്റെ ഓട്ടവും വിക്കറ്റ് കീപ്പിങിലെ ചടുലതയുമെല്ലാം ഇതു അടിവരയിടുന്നു. ക്രിക്കറ്റിലെ ഒട്ടുമിക്ക ഷോട്ടുകളും ആവനാഴിയിലുള്ള താരമാണ് അദ്ദേഹം. പക്ഷെ ഇന്ത്യന്‍ കുപ്പായത്തില്‍ ഇതു പൂര്‍ണമയി പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു ഇനിയും അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍

നിലവില്‍ ചെറിയൊരു പരിക്കില്‍ നിന്നും മോചിതനായ ശേഷം ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച സഞ്ജു ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തനിക്കു വിളിവരുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സഞ്ജുവിന്റെ ഭക്ഷണരീതിയെക്കുറിച്ചു വര്‍ക്കൗട്ട് പ്ലാനിനെക്കുറിച്ചുമെല്ലാം വിശദമായി അറിയാം.

വര്‍ക്കൗട്ട് പ്ലാന്‍

വര്‍ക്കൗട്ട് പ്ലാന്‍

ഇന്ത്യയുടെ ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയെയാണ് ഭക്ഷണരീതി, വര്‍ക്കൗട്ട്, ഫിറ്റ്‌നസ് എന്നീ കാര്യങ്ങളിലെല്ലാം സഞ്ജു സാംസണ്‍ മാതൃകയാക്കിയിരിക്കുന്നത്. 2020ല്‍ കോലിയുമായുള്ള സംഭാഷണമാണ് ഫിറ്റ്‌നസിനെ കൂടുതല്‍ ഗൗരവത്തോടെയെടുക്കാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ചത്.അതിനു ശേഷം ജിമ്മില്‍ കഠിനാധ്വാനം ചെയ്ത് ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നിരന്തരം തുടരുകയാണ്അദ്ദേഹം.

ലോവര്‍ ബോഡി, പിറകുവശം എന്നിവയില്‍ ശ്രദ്ധ പതിപ്പിച്ചുള്ള വ്യായാമ മുറകളാണ് സഞ്ജു ചെയ്യാറുള്ളത്.കാരണം ക്രിക്കറ്റില്‍ ഉന്നത നിലവാരത്തില്‍ ദീര്‍ഘകാലം കളിക്കണമെങ്കില്‍ ഈ രണ്ടു ഭാഗങ്ങളും കൂടുതല്‍ കരുത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ഇതിനായി കെറ്റ്ല്‍ബെല്‍ ലെഞ്ചസ്, ഡെഡ്‌ലിഫ്റ്റ്‌സ്, സ്‌ക്വാറ്റ്‌സ് എന്നീ വ്യായാമ മുറകളാണ് സഞ്ജു കൂടുതലായും ചെയ്യാറുള്ളത്.

കൂടാതെ അപ്പര്‍ ബോഡിയെ കരുത്തുറ്റതാക്കി തീര്‍ക്കാന്‍ ലാറ്റ് പുള്‍ഡൗണ്‍, ഇന്‍ക്ലൈന്‍ ബെഞ്ച് പ്രെസ്, ബൈസെപ്പ് കേള്‍സ് തുടങ്ങിയ വ്യായാമ മുറകളാണ് താരം ചെയ്യുന്നത്. 2020ലെ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ 7-8 മണിക്കൂറുകളിലധികം സഞ്ജു വ്യായാമം ചെയ്തിരുന്നു.

Also Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

ആഹാരക്രമം

ആഹാരക്രമം

ആഹാര ക്രമത്തിലേക്കു വന്നാല്‍ സഞ്ജു സാംസണ്‍ ഇതേക്കുറിച്ച് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2020ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 85 റണ്‍സുമായി കസറിയ ശേഷം സഞ്ജുവിന്റെ ആഹാരക്രമത്തെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

ഇതിനു മറുപടിയായി ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- സഞ്ജു കുറച്ചു മാസം സസ്യാഹാര പ്രിയനായിരുന്നു. പിന്നെ മുട്ടയും മാംസവുമെല്ലാം തന്റെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ സമയത്തു ഭ്രാന്തമായാണ് അദ്ദേഹം വ്യായാമം നടത്തിയത്. അതിശയിപ്പിക്കുന്ന സമര്‍പ്പണമാണിത്.

അതേസമയം, ഈ കരുത്ത് തനിക്കു പാരമ്പര്യമായി തന്നെ ലഭിച്ചതാണെന്നും അച്ഛനും വളരെ ശക്തനായ വ്യക്തിയാണെന്നുമായിരുന്നു പഞ്ചാബുമായുള്ള അന്നത്തെ മല്‍സരശേഷം സഞ്ജു പറഞ്ഞത്.

Also Read: World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്‍, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം

പരിശീലനം പുനരാരംഭിച്ചു

പരിശീലനം പുനരാരംഭിച്ചു

ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ മാസമാദ്യം നടന്ന ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിനിടെ സഞ്ജു സാംസണിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ബൗണ്ടറി ലൈനനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെയായിരുന്നു. ഇതേ തുടര്‍ന്നു ശേഷിച്ച രണ്ടു ടി20കളില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയും ചെയ്തു.

പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ സഞ്ജു ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്തതായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഫിറ്റനസ് ടെസ്റ്റില്‍ വിജയിച്ച സഞ്ജു പരിശീലനവും പുനരാരംഭിച്ചിരിക്കുകയാണ്.

Story first published: Thursday, February 2, 2023, 21:46 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X