IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്

തുടര്‍ച്ചയായ നാലു വൈറ്റ് ബോള്‍ പരമ്പരകള്‍ കളിച്ച ശേഷം ടീം ഇന്ത്യ ക്രിക്കറ്റിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയായ ടെസ്റ്റ് ക്രിക്കറ്റിലേക്കു കടക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു അടുത്തയാഴ്ച തുടക്കമാവും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസീസുമായി നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര വളരെ നിര്‍ണായകമാണ്. ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കണമെങ്കില്‍ ഓസീസിനെതിരേ ഇന്ത്യക്കു ജയിച്ചേ തീരൂ.
ടെസ്റ്റ് പരമ്പയ്ക്കു മുമ്പ് ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കു ചില കടുപ്പമേറിയ തീരമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്. ഓപ്പണിങ്, ബൗളിങ് കോമ്പിനേഷനുകളാണ് ഇരുവര്‍ക്കും തലവേദനയാവുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍. നായകന്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാരാവും? 2021 മുതല്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി തുടരുന്ന കെഎല്‍ രാഹുലോ, അതോ തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്മന്‍ ഗില്ലോ?
രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെക്കൂടാത മൂന്നാം സ്പിന്നര്‍ ആരായിരിക്കും? അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഈ റോളിലേക്കു മല്‍സരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കു എത്രയും പെട്ടെന്നു ടീം മാനേജ്‌മെന്റിനു ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിനിടെ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഒരിക്കലും ഒരു മണ്ടത്തരം കാണിക്കരുതെന്നു ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയണ് മുന്‍ താരം ദൊഡ്ഡ ഗണേഷ്.

രാഹുലിന് സ്ഥാനമുറപ്പ്
ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. പക്ഷെ ഓപ്പണിങില്‍ തുടരുമോ, അതോ മധ്യനിരയിലേക്കു മാറുമോയെന്നാണ് അറിയാനുള്ളത്.
ഏകദിനം, ടി20 എന്നിവയില്‍ ഓപ്പണറായി ശുഭ്മന്‍ ഗില്‍ സമീപകാലത്തു കാഴ്ച വച്ചിരിക്കുന്ന പ്രകടനം പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നു. പരിക്കു കാരണം മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ഇല്ലാത്തതിനാല്‍ ഇന്ത്യക്കു പകരക്കാരനെ കണ്ടെത്തണം.
രണ്ട് ഓപ്ഷനുകളാണ് ടീമിനുള്ളത്. ഒന്നുകില്‍ രാഹുല്‍, ഗില്‍ ഇവരിലൊരാളോടു മധ്യനിരയില്‍ കളിക്കാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവിന് അരങ്ങേറാന്‍ അവസരം നല്‍കാം.

ഗില്ലും സൂര്യയും ഒരുമിച്ച് കളിക്കുമോ?
ശുഭ്മന്‍ ഗില്ലിനെും സൂര്യകുമാര്‍ യാദവിനെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഇന്ത്യക്കു വലിയൊരു ചൂതാട്ടം നടത്തേണ്ടതായി വരും. ഇരുവരും ടീമില്‍ വേണമെങ്കില്‍ വിക്കറ്റ് കീപ്പിങിന്റെ അമിതച്ചുമതല കൂടി കെഎല്‍ രാഹുലിന് ഏറ്റെടുക്കേണ്ടതായി വരും. ഇതോടെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനു ടീമില്‍ ഇടവും ലഭിക്കില്ല.
ഏകദിനത്തിലും ടി20യിലുമെല്ലാം രാഹുല്‍ ഇതിനകം വിക്കറ്റ് കാത്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ ടെസ്റ്റിലിലും അദ്ദേഹത്തെ ഈ റോള്‍ ഏല്‍പ്പിക്കാമെന്നാണ് ചിലരുടെ അഭിപ്രായം.
പക്ഷെ ഇതിനോടു മുന്‍ താരം ദൊഡ്ഡ ഗണേഷിനു ഒട്ടും യോജിപ്പില്ല. ഇങ്ങനെയൊരു അബദ്ധം ഇന്ത്യ കാണിക്കരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Also Read: ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്

രാഹുല്‍ വിക്കറ്റ് കീപ്പറോ?
കെഎല്‍ രാഹുലിനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാക്കാമെന്ന അഭിപ്രായങ്ങളോടു രോഷത്തോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ദൊഡ്ഡ ഗണേഷ് പ്രതികരിച്ചത്.
ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങ് ഓപ്ഷനായി കെഎല്‍ രാഹുലിനെ ആളുകള്‍ ഗൗരവത്തോടെ പരിഗണിക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ടെസ്റ്റില്‍ ഒരു താല്‍ക്കാലിക വിക്കറ്റ് കീപ്പറെ വച്ച് നിങ്ങള്‍ക്ക് ഒരിക്കലും റിസ്‌ക്കെടുക്കാന്‍ കഴിയില്ല.
രാഹുല്‍ വരാനിരിക്കുന്ന പരമ്പരയില്‍ വിക്കറ്റ് കാക്കുന്നത് നമ്മള്‍ കാണില്ലെന്നു വിശ്വസിക്കുന്നതായും ഗണേഷ് ട്വിറ്ററില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications