വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്

ആര്‍ ശ്രീധറിന്റേതാണ് വെളിപ്പെടുത്തല്‍

rishabhpant

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെക്കുറിച്ച് രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. കോച്ചിങ് ബിയോണ്ട് എന്ന തന്റെ പുസ്തകത്തിലാണ് റിഷഭിനെക്കുറിച്ച് ആര്‍ക്കും അധികം അറിയാത്ത ചില കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് റിഷഭ് ഇന്ത്യന്‍ ടീമിലേക്കു വന്നത്. കരിയറിന്റെ തുടക്കകാലത്ത് വിക്കറ്റ് കീപ്പിങില്‍ പല പിഴവുകളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നു ചില മല്‍സരങ്ങള്‍ക്കിടെ സ്‌റ്റേഡിയത്തിലെത്തിയ കാണികള്‍ ധോണിയുടെ പേര് ആര്‍പ്പുവിളിച്ച് റിഷഭിനെ കളിയാക്കുകയും ചെയ്തിരുന്നു.

Also Read: IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്‍, ശ്രേയസിന്റെ പകരക്കാരന്‍ ആരാവും? നോക്കാംAlso Read: IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്‍, ശ്രേയസിന്റെ പകരക്കാരന്‍ ആരാവും? നോക്കാം

കരിയറിന്റെ തുടക്കകാലത്തു പ്രായത്തിന്റെ പക്വതയില്ലായ്മ കാരണം റിഷഭ് ആരുടെയും ഉപദേശം മുഖവിലയ്‌ക്കെടുത്തിരുന്നില്ലെന്നും പകരം സ്വയം തന്നെ ചില കാര്യങ്ങള്‍ പരീക്ഷിക്കുകയാണ് ചെയ്തിരുന്നതെന്നും ആര്‍ ശ്രീധര്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്നു റിഷഭിനെ നേരെയാക്കാന്‍ താന്‍ ഒരു തന്ത്രം പരീക്ഷിച്ചുവെന്നും അദ്ദേഹം പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. വിശദമായി വായിക്കാം.

വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍

വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍

റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് തുടക്കകാലത്തു ഇപ്പോഴത്തേതു പോലെ മികവുറ്റതായിരുന്നില്ല. ക്യാച്ചുകളും സ്റ്റംപിങുകളുമൊക്കെ അദ്ദേഹം സമയത്തു ഇടയ്ക്കു പാഴാക്കിയിരുന്നു. ഇതേ തുടര്‍ന്നു ഒരു സമയത്ത് ടെസ്റ്റ് ടീമില്‍ നിന്നും റിഷഭ് ഒഴിവാക്കപ്പെടുകയും വൃധിമാന്‍ സാഹയെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കുകയും ചെയ്തിരുന്നു.

നാട്ടില്‍ ടെസ്റ്റ് കളിക്കവെയയിരുന്നു വിക്കറ്റ് കീപ്പിങില്‍ റിഷഭ് പതറിയിരുന്നത്. പിച്ചിലെ ടേണ്‍ കാരണം പലപ്പോഴും സ്പിന്നര്‍മാര്‍ക്കൈതിരേ വിക്കറ്റ് കാക്കാന്‍ താരം വിഷമിക്കുകയും ചെയ്തു. അതിനു ശേഷമാണ് വിക്കറ്റ് കീപ്പിങ് മെപ്പെടുത്താന്‍ റിഷഭ് കൂടുതല്‍ കഠിനാധ്വാനം നടത്തുകയും പിഴവുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരികയും ചെയ്തത്.

Also Read: ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

ശ്രീധറിന്റെ സാന്നിധ്യം

ശ്രീധറിന്റെ സാന്നിധ്യം

ആ സമയത്തു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായിരുന്നു ആര്‍ ശ്രീധര്‍. റിഷഭ് പന്തിനെ കൂടുതല്‍ മെച്ചപ്പെട്ട വിക്കറ്റ് കീപ്പറായി മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുതന്നെ വഹിച്ചിരുന്നു. എന്നാല്‍ റിഷഭിനൊപ്പം പ്രവര്‍ത്തിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നു ശ്രീധര്‍ പറയുന്നു.

തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും എല്ലാം അറിയാമെന്നുമുള്ള ഭാവമായിരുന്നു റിഷഭിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്കറ്റ് കീപ്പിങില്‍ റിഷഭിന്റെ ടെക്‌നിക്ക് മെച്ചപ്പെടുത്തുന്നതിനു വേണ്ടി സഹായിക്കാന്‍ താന്‍ ശ്രമിച്ചെങ്കലും തുടക്കത്തില്‍ അവന്‍ അവയൊന്നും ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. പകരം തനിക്ക് വിശ്വാസമുള്ള ചില കാര്യങ്ങളായിരുന്നു ചെയ്തതെന്നും ശ്രീധര്‍ പുസ്തകത്തില്‍ കുറിക്കുന്നു.

Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍

ശകാരിച്ചിട്ട് കാര്യമില്ല

ശകാരിച്ചിട്ട് കാര്യമില്ല

റിഷഭ് പന്ത് എന്റെ ഉപദേശങ്ങളോ,ന നിര്‍ദേശങ്ങളോയൊന്നും അന്നു വലിയ കാര്യമായി എടുത്തില്ല. പക്ഷെ ഞാന്‍ ഇതിന്റെ പേരില്‍ ദേഷ്യപ്പെടുകയോ, ശകാരിക്കുകയോ ചെയ്താല്‍ അതു ആരെയും സഹായിക്കാനും പോവുന്നില്ല. റിഷഭ് തന്നെസ്വയം പുതിയ കാര്യങ്ങള്‍ ചെയ്ത് നോക്കി അതു തനിക്ക് മുതല്‍ക്കൂട്ടാവുമോയെന്നു സ്വയം മനസ്സിലാക്കാനുള്ള ഒരു വഴിയാണ് ഞാന്‍ നോക്കിയത്.

പരിശീലനത്തിനിടെ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചിരുന്നു. പലപ്പോഴും ഞാനും അവനു മാത്രമായിരിക്കും നെറ്റ്‌സിലുണ്ടാവുക. ഈ സമയത്താണ് ഞാന്‍ പുതിയൊരു ഐഡിയ പരീക്ഷിച്ചത്. റിഷഭിന് വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കേണ്ടെന്നു ഞാന്‍ തീരുമാനിക്കുകയായിരുന്നു.

ചില പിഴവുകള്‍ പറ്റുമ്പോള്‍ അവന്‍ സംശയരൂപേണ എന്റെ മുഖത്തേക്കു നോക്കിയിരുന്നപ്പോള്‍ അതും ഞാന്‍ അവഗണിച്ചു.
ഇങ്ങനെ കുറച്ചു മുന്നോട്ടുപോയതിനു ശേഷം റിഷഭ് തന്നെ ഒരു ദിവസം എന്റെയടുത്ത് വന്നു പറഞ്ഞു- സര്‍, നിങ്ങളൊന്നും പറയുന്നില്ല, എന്താണ് ചെയ്യേണ്ടതെന്നു ദയവ് ചെയ്ത് പറഞ്ഞുതരൂ.

ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാന്‍ അവനോടു പറഞ്ഞത് നീ തല കൊണ്ട് നയിക്കണം, കൈകള്‍ കൊണ്ടായിരിക്കരുത് എന്നായിരുന്നു. റിഷഭ് അതു കൃത്യമായി തന്നെ ചെയ്തു. ഇതു അവനെ കൂടുതല്‍ മികച്ച രീതിയില്‍ ബോള്‍ കളക്ട് ചെയ്യാന് സഹായിച്ചതായും ശ്രീധര്‍ പുസ്തകത്തില്‍ കുറിച്ചു.

Story first published: Thursday, February 2, 2023, 18:26 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X