Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍

hardik

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത താരം തന്നെയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. നേരത്തേ ഓള്‍റൗണ്ട് പ്രകടനങ്ങളിലൂടെയായിരുന്നു അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടായതെങ്കില്‍ ഇപ്പോള്‍ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ടി20യില്‍ നിലവില്‍ ഹാര്‍ദിക്കാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് ഉറപ്പായിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമാണ് അദ്ദേഹം.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരാവണമെങ്കില്‍ ഹാര്‍ദിക്കില്‍ നിന്നും കാര്യമായ സംഭാവനകള്‍ തന്നെ ടീമിന് ആവശ്യമാണ്. 2011ലെ ലോകകപ്പില്‍ യുവരാജ് സിങ് നടത്തിയതു പോലെയൊരു പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്.

നേരത്തേ ഫിനിഷറുടെ റോളില്‍ മികച്ച ചില ഇന്നിങ്‌സുകള്‍ ഹാര്‍ദിക് കാഴ്ചവച്ചിട്ടു ണ്ട്. ലോകകപ്പിലും ഈ റോളാണ് അദ്ദേഹത്തിനു ടീം നല്‍കാന്‍ ആലോചിക്കുന്നത്. ആറ് ഏകദിനങ്ങളിലാണ് ഈ വര്‍ഷം ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം വിജയം കൊയ്യുകയും ചെയ്തു. ഈ മല്‍സരങ്ങളില്‍ ഹാര്‍ദിക് ടീമിന്റ ഭാഗമായിരുന്നു.

പക്ഷെ ഏകദിനത്തില്‍ ഇനി ഫിനിഷറുടെ റോള്‍ അദ്ദേഹത്തിനു കഴിയുമോയെന്ന സംശയമാണ് ഈ മല്‍സരങ്ങള്‍ നല്‍കുന്നത്. നാല് ഇന്നിങ്‌സുകളില്‍ നിന്നും ഹാര്‍ദിക്കിന് 33 ശരാശരിയില്‍ നേടാനായത് 132 റണ്‍സായിരുന്നു. ഫിനിഷിങില്‍ അദ്ദേഹത്തെ ഇനി ആശ്രയിക്കാന്‍ സാധിക്കുമോയെന്നു പരിശോധിക്കാം.

ബാറ്റിങ് ശൈലി മാറ്റം

ബാറ്റിങ് ശൈലി മാറ്റം

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഹാര്‍ദിക് പാണ്ഡ്യ തന്റെ ബാറ്റിങ് ശൈലിയാകെ ഉടച്ചു വാര്‍ത്തതായി കാണാന്‍ സാധിക്കും. ഫിനിഷിങില്‍ നിന്നും മാറി ടോപ്പ് ഓര്‍ഡറിലേക്കു വന്ന് ഒരു ആങ്കറുടെ റോളാണ് അദ്ദേഹം ജിടിയില്‍ നിര്‍വഹിച്ചത്.

മാത്രമല്ല ടി20യില്‍ ഇന്ത്യന്‍ ടീമില്‍ അഞ്ചാം നമ്പറിലേക്കു മാറിയ ശേഷം ഹാര്‍ദിക് കുറേക്കൂടി സമയമെടുത്ത്, റിസ്‌കുകള്‍ അധികമെടുക്കാതെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

2022നു മുമ്പ് ഏകദിനത്തില്‍ ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 116.9 ആയിരുന്നു. ഇപ്പോള്‍ അതു 96.7ലേക്കു വീണിരിക്കുകയാണ്. ഇതു തീര്‍ച്ചയായും ആശങ്കാജനകമാണ്.

2022ന് മുമ്പ് വരെ ഏകദിനത്തില്‍ ഓരോ 20.37 ബോളുകളിലും ഹാര്‍ദിക് സിക്‌സറടിച്ചിരുന്നു. പക്ഷെ 2022നു ശേഷം 240 ബോളുകള്‍ കളിച്ച അദ്ദേഹം നേടിയത് വെറും നാലു സിക്‌സറുകളാണ്.

Also Read:ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു

ഫിനിഷര്‍ എങ്ങനെയാവണം?

ഫിനിഷര്‍ എങ്ങനെയാവണം?

ഏകദിനത്തില്‍ ഒരു ഫിനിഷര്‍ക്കു വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്? ഡെത്ത് ഓവറുകളില്‍ 150ന് മുകളില്‍ ഓവറോള്‍ സ്‌ട്രൈക്ക് റേറ്റുള്ളയാളാണ് ഈ റോളിലേക്കു ബെസ്റ്റ്.

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍, ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക, സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ന്യൂസിലാന്‍ഡിന്റെ ജിമ്മി നീഷാം എന്നിവരെയെല്ലാം മികച്ച ഫിനിഷര്‍മാരുടെ ഗണത്തില്‍പ്പെടുത്താം. എന്നാല്‍ ഡെത്ത് ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റ് 136.48 ആണ്.

ഡെത്ത് ഓവറുകളില്‍ പേസര്‍മാര്‍ക്കെതിരേ ഹാര്‍ഡ് ലെങ്ത്ത് ബോളുകള്‍ നേരിടുമ്പോള്‍ അദ്ദേഹം വിഷമിക്കുന്നതായി കാണാം. 2019 മുതല്‍ നോക്കിയാല്‍ പേസര്‍മാര്‍ക്കെതിരേ ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ് 134.78 ആണ്.

എന്നാല്‍ ഇതേ സമയത്തു ഡെത്ത് ഓവറില്‍ കുറഞ്ഞത് 25 ബോളുകളെങ്കിലും നേരിട്ട ബാറ്റര്‍മാരെയെടുത്താല്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഹാര്‍ദിക്ക് 29ാം സ്ഥാനത്താണ്. ഫിനിഷറുടെ റോള്‍ അദ്ദേഹത്തിനു വഴങ്ങില്ലെന്നതിന് ഏറ്റവും മികച്ച തെളിവ് കൂടിയാണിത്.

Also Read: സഞ്ജുവിന്റെ ബാറ്റിങില്‍ വീക്ക്‌നെസുണ്ടോ? ബാറ്റിങ് സ്‌റ്റൈലിനെ കുറിച്ച് എല്ലാമറിയാം

ഹാര്‍ദിക്കല്ലെങ്കില്‍ ആര്?

ഹാര്‍ദിക്കല്ലെങ്കില്‍ ആര്?

ഹാര്‍ദിക് പാണ്ഡ്യക്കു ഏകദിനത്തില്‍ ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയില്ലെങ്കില്‍ പിന്നെയാര് എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യക്കു എത്രും പെട്ടെന്നു ഇതിനു ഉത്തരം കണ്ടെത്തിയേ തീരൂ.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിനിഷറുടെ റോളില്‍ വളരെ നല്ലൊരു ഓപ്ഷനാണ്. വളരെ വേഗത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും അതു പോലെ തന്നെ വമ്പന്‍ ഷോട്ടുകള്‍ പായിക്കാനും ജഡ്ഡുവിനു കഴിയും. പക്ഷെ സ്പിന്നര്‍മാരെ നേരിടുന്നതില്‍ അദ്ദേഹം ഹാര്‍ദിക്കിനോളം മിടുക്കനല്ല.

അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യക്കു മുന്നിലുള്ള മറ്റ് ഓപ്ഷനുകള്‍. അക്ഷര്‍ സമീപകാലത്തു ലോവര്‍ ഓര്‍ഡറില്‍ മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. വാഷിങ്ടണാവട്ടെ ഇനിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത താരമാണ്.

എങ്കിലും ഈ രണ്ടിലൊരാളെ ലോകകപ്പിനു മുമ്പ് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഫിനിഷറുടെ റോളിലേക്കു ഇന്ത്യക്കു വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാവുന്നതാണ്.

Story first published: Wednesday, February 1, 2023, 17:47 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+