ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു

ഭൂരിഭാഗം പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാരെ സംബന്ധിച്ചും അവരുടെ കരിയറിലെ ആദ്യത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പാണ്. ലോക ക്രിക്കറ്റിലെ ഉന്നതിയിലേക്കുള്ള ഒരു താരത്തിന്റെ ആദ്യത്തെ ചവിട്ടുപടിയെന്നാണ് ആരാധകരില്‍ പലരും ഈ ചാംപ്യന്‍ഷിപ്പിനെ ചൂണ്ടിക്കാണിക്കുന്നത്. അണ്ടര്‍ 19 തലത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു അവകാശപ്പെട്ടതാണ്.
നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെയെടുത്താല്‍ പലരും അണ്ടര്‍ 19 ലോകകപ്പുകളില്‍ ടീമിനായ കളിച്ചവരും നയിച്ചിട്ടുള്ളവരുമാണ്. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, കെഎല്‍ രാഹുല്‍, പൃഥി ഷാ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുത്താം.
എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാതെ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വരികയും പിന്നീട് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരെ എത്തുകയും ചെയ്ത ചുരുക്കം ചില കളിക്കാരുമുണ്ട്. ഇത്തരത്തിലുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യ
നിലവില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടില്ലാത്ത താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
രോഹിത് ശര്‍മയ്ക്കു ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി നായകന്‍ ഹാര്‍ദിക്കായിരിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

എംഎസ് ധോണി
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും കരിയറില്‍ അണ്ടര്‍ 19 ലോകകപ്പ് കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിലേക്കു വന്ന അദ്ദേഹം പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ മാറുകയായിരുന്നു.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് അദ്ദേഹം തുടങ്ങിയത്. പിന്നീട് 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാംപ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്കു നേടിത്തന്നിരുന്നു.

ജസ്പ്രീത് ബുംറ
ഇന്ത്യന്‍ ടീമിനെ ഇതിനകം നയിച്ചുകഴിഞ്ഞ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടില്ലാത്ത താരമാണ്. ഒരു ടെസ്റ്റിലാണ് ബുംറ സീനിയര്‍ ടീം നായകനായത്.
കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റിലായിരുന്നു ഇത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും പരിക്കേറ്റ് പിന്‍മാറിയതോടെ ബുംറയ്ക്കു അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു.
Also Read: ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന്‍ പറയുന്നു

ഗൗതം ഗംഭീര്‍
മുന്‍ ഓപ്പണിങ് ബാറ്റര്‍ ഗൗതം ഗംഭീറാണ് അണ്ടര്‍ 19 ലോകകപ്പ് കളിക്കാതെ ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിച്ച നാലാമത്തെ താരം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലുകളില്‍ അദ്ദേഹമായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍.
ഗംഭീര്‍ സീനിയര്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായിട്ടില്ല. ചില മല്‍സരങ്ങളിലാണ് അദ്ദേഹം താല്‍ക്കാലിക നായകനായത്.
Also Read: IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്‌സിലും ഇഷാന്‍ ഫ്‌ളോപ്പ്!

അജിങ്ക്യ രഹാനെ
അജിങ്ക്യ രഹാനെയാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കൊയ്തപ്പോള്‍ രഹാനെയായിരുന്നു ക്യാപ്റ്റന്‍.
വിരാട് കോലിയുടെ അഭാവത്തില്‍ അദ്ദേഹത്തിനു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. ടെസ്റ്റില്‍ ദീര്‍ഘകാലം ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു രഹാനെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications