വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൂനെയിലും ലങ്കാദഹനം... ഹാപ്പി ഇന്ത്യ, ഹാപ്പി സഞ്ജു, മിന്നും ജയത്തോടെ പരമ്പര

78 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

1
46129
India win by 78 run

പൂനെ: ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര ഇന്ത്യയുടെ പോക്കറ്റില്‍. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 78 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഈ വര്‍ഷത്തെ ആദ്യ പരമ്പര തന്നെ കിരീട വിജയത്തോടെ ആഘോഷിക്കാന്‍ ഇതോടെ കോലിപ്പടയ്ക്കു കഴിഞ്ഞു. ആദ്യം ബാറ്റ് വീശിയ ഇന്ത്യ ആറു വിക്കറ്റിന് 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ തന്നെ ലങ്കയുടെ വിധി കുറിക്കപ്പെട്ടിരുന്നു. മറുപടിയില്‍ 15.5 ഓവറില്‍ 123 റണ്‍സിന് ലങ്കയെ ഇന്ത്യ എറിഞ്ഞൊതുക്കി. 2-0നാണ് പരമ്പര ഇന്ത്യ കൈക്കലാക്കിയത്. ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു.

india

ധനഞ്ജയ ഡിസില്‍വ (57) മാത്രമേ ലങ്കന്‍ നിരയില്‍ പൊരുതിനോക്കിയുള്ളൂ. 36പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആഞ്ചലോ മാത്യൂസാണ് (31) രണ്ടക്കം മറ്റൊരു താരം മറ്റുള്ളവരെല്ലാം ഒറ്റയക്ക സ്‌കോറിനാണ് ക്രീസ് വിട്ടത്. മൂന്നു വിക്കറ്റെടുത്ത നവദീപ് സെയ്‌നിയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ശര്‍ദ്ദുല്‍ താക്കൂറും വാഷിങ്ടണ്‍ സുന്ദറും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ ഒരു വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിനാണ് 201 റണ്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റെയും (54) ശിഖര്‍ ധവാന്റെയും (52) ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 36 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ധവാന്‍ 36 പന്തില്‍ 7 ബൗണ്ടറികളും ഒരു സിക്‌സറും നേടി.

നീണ്ട കാത്തിരിപ്പിനൊടുവില്‍ ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണിന് അവസരം മുതലെടുക്കാനായില്ല. നേരിട്ട ആദ്യ പന്തില്‍ സിക്‌സറുമായി തുടങ്ങിയ സഞ്ജു തൊട്ടടുത്ത പന്തില്‍ പുറത്തായി. മനീഷ് പാണ്ഡെ 31* (18 പന്ത്, 4 ബൗണ്ടറി), നായകന്‍ വിരാട് കോലി 26 (17 പന്ത്, 2 ബൗണ്ടറി, 1 സിക്‌സര്‍), വാലറ്റത്ത് ശര്‍ദ്ദുല്‍ താക്കൂര്‍ 22* (8 പന്ത്, 1 ബൗണ്ടറി, 2 സിക്‌സര്‍) എന്നിവരുടെ അതിവേഗ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. സഞ്ജുവിനെക്കൂടാതെ ശ്രേയസ് അയ്യര്‍ (4), വാഷിങ്ടണ്‍ സുന്ദര്‍ (0) എന്നിവരും ഒറ്റയ്ക്ക സ്‌കോറിനു പുറത്തായി. ലങ്കയ്ക്കു വേണ്ടി സ്പിന്നര്‍ ലക്ഷണ്‍ ശണ്ടകന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസിനു ശേഷം ലങ്കന്‍ നായകന്‍ ലസിത് മലിങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ടി20കളിലും ടോസ് ഇന്ത്യക്കൊപ്പം നിന്നെങ്കിലും ഇത്തവണ ലങ്കയ്ക്കാണ് നറുക്കുവീണത്. രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനു ജയിച്ച മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്തിനു പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹലും ടീമിലെത്തി.

തകര്‍പ്പന്‍ തുടക്കം

തകര്‍പ്പന്‍ തുടക്കം

ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നു നല്‍കിയത്. രാഹുല്‍ തൊട്ടുമുമ്പത്തെ കളിയെ അനുമരിപ്പിച്ച് തുടക്കം മുതല്‍ മികച്ച ടൈമിങിലൂടെ മനോഹരമായ ഷോട്ടുകള്‍ പായിച്ചു. തുടക്കത്തില്‍ അല്‍പ്പം പതറിയ ധവാനും പിന്നീട് തന്റെ യഥാര്‍ ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു.
97 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ധവാന്‍-രാഹുല്‍ സഖ്യം ചേര്‍ന്നു നേടിയത്. ഇതിനിടെ ധവാന്‍ ഫിഫ്റ്റിയും തികച്ചു. ശണ്ടകനാണ് ധവാനെ പുറത്താക്കി ഇന്ത്യക്കു കടിഞ്ഞാണിട്ടത്. ഡീപ്പ് മിഡ് വിക്കറ്റില്‍ ധവാനെ ഗുണതിലക പിടികൂടി.

സഞ്ജു സിക്‌സറോടെ തുടങ്ങി

സഞ്ജു സിക്‌സറോടെ തുടങ്ങി

മൂന്നാം നമ്പറില്‍ സഞ്ജു സാംസണിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്വപ്‌നതുല്യമായിരുന്നു താരത്തിന്റെ തുടക്കം. നേരിട്ട ആദ്യത്തെ പന്ത് തന്നെ ലോങ് ഓഫിലേക്കു സിക്‌സര്‍ പറത്തിയ സഞ്ജു നായകന്‍ കോലിയെടക്കം ഡഗൗട്ടിലെ സഹതാരങ്ങളെയെല്ലാം ഞെട്ടിച്ചു.
എന്നാല്‍ ഒരു പന്തിന്റെ ആയുസ്സ് മാത്രമേ സഞ്ജുവിനുണ്ടായുള്ളൂ. ഹസരംഗയുടെ ഗൂഗ്ലിയില്‍ ഷോട്ടിനു ശ്രമിച്ച സഞ്ജു വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ഡിഎര്‍ആസിനു പോവണമോയെന്ന കാര്യത്തില്‍ ബാറ്റിങ് പങ്കാളി രാഹുലിനോടു അഭിപ്രായം തേടിയ ശേഷം അതു വേണ്ടെന്നു തീരുമാനിച്ച് സഞ്ജു ക്രീസ് വിടുകയായിരുന്നു.

ഒരോവറില്‍ രണ്ടു വിക്കറ്റ്

ഒരോവറില്‍ രണ്ടു വിക്കറ്റ്

തൊട്ടടുത്ത ഓവറില്‍ രണ്ടു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ശണ്ടകനാണ് മിന്നുന്ന ഫോമില്‍ ബാറ്റ് വീശിയ രാഹുലിനെയും പുതുതായി ക്രീസിലെത്തിയ ശ്രേയസ് അയ്യരിനെയും മടക്കി ഇന്ത്യയെ സ്തബ്ധരാക്കിയത്.
ഫിഫ്റ്റിക്കു ശേഷം തൊട്ടടുത്ത പന്തില്‍ ബൗണ്ടറി പായിച്ച രാഹുല്‍ മൂന്നാമത്തെ പന്തില്‍ പുറത്താവുകയും ചെയ്തു. ശണ്ടകന്റെ ഗൂഗ്ലിക്കെതിരേ മുന്നോട്ട് കയറി ഷോട്ടിനു ശ്രമിച്ച രാഹുലിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര സ്റ്റംപ് ചെയ്ത് പുറത്താക്കി.
നേരിട്ട ആദ്യ പന്ത് ബൗണ്ടറിയിലേക്കു പായിച്ചാണ് ശ്രേയസ് തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരം പുറത്ത്. ശ്രേയസിനെ ശണ്ടകന്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

കോലി റണ്ണൗട്ട്

കോലി റണ്ണൗട്ട്

മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ വിരാട് കോലി നിരാശാജനകമായ രീതിയിലാണ് പുറത്തായത്. 18ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ കോലി റണ്ണൗട്ടാവുകയായിരുന്നു. ലഹിരു കുമാരയുടെ ബൗളിങില്‍ സ്‌ക്വയര്‍ ലെഗ്ഗിലേക്കു ഷോട്ട് കളിച്ച കോലി രണ്ടാമത്തെ റണ്ണിനായി ശ്രമിച്ച് വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. സിംഗിള്‍ മാത്രം ലഭിക്കേണ്ടിയിരുന്ന ഇടത്തായിരുന്നു കോലിയുടെ സാഹസം.
തൊട്ടടുത്ത പന്തില്‍ പുതുതായി ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. ബൗണ്ടറിക്കു ശ്രമിച്ച സുന്ദറിനെ തേര്‍ഡ് മാനില്‍ ശണ്ടകന്‍ അനായാസ ക്യാച്ചിലൂടെ മടക്കി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ.

ശ്രീലങ്ക- ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ഒഷാദ ഫെര്‍ണാണ്ടോ, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനക, ലക്ഷണ്‍ ശണ്ടകന്‍, വനിന്ദു ഹസരംഗ, ലസിത് മലിങ്ക (ക്യാപ്റ്റന്‍), ലഹിരു കുമാര.

Story first published: Friday, January 10, 2020, 22:26 [IST]
Other articles published on Jan 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X