Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗംഭീര്‍ ഇപ്പോള്‍ 'ഫ്രീ', ഒരു ജോലിയുമില്ല; പക്ഷെ ഐപിഎല്‍ കോച്ചിങ് പറ്റില്ല, ഈ കാരണം

ടീം ഇന്ത്യയുടെ കോച്ചും മുന്‍ ഓപ്പണിങ് ബാറ്ററുമായ ഗൗതം ഗംഭീറിനു ഇതു നീണ്ട ഇടവേളയുടെ സമയമാണ്. ഇനിയുള്ള രണ്ടു മാസത്തിലേറെ അദ്ദേഹം പൂര്‍ണമായും ഫ്രീയാണെന്നു തന്നെ പറയാം. ഇനി ജൂണില്‍ മാത്രമേ ഗംഭീറിനു ഇന്ത്യന്‍ ടീമിനോടൊപ്പം മല്‍സരങ്ങളുള്ളൂ.

ഐപിഎല്‍ വന്നതോടെയാണ് അദ്ദേഹത്തിന് ഇപ്പോള്‍ ജോലിയില്ലാതെ വെറുതേയിരിക്കേണ്ടി വന്നത്. പക്ഷെ ഈ സമയത്തു ഐപിഎല്ലില്‍ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ കോച്ചോ, ഉപദേശകനായോ ഗംഭീറിനു പ്രവര്‍ത്തിക്കാനും കഴിയുകയുമില്ല. എന്താണ് ഇതിനു പിന്നിലെ പ്രധാന കാരണമെന്നു നമുക്കു നോക്കാം.

GAUTAM GAMBHIR

എന്തുകൊണ്ട് ഗംഭീറിന് വിലക്ക്?

ദേശീയ ടീമിനോടൊപ്പം മല്‍സരങ്ങളൊന്നുമില്ലാതെ വെറുതെ ഇരിക്കേണ്ടി വന്നിട്ടും ഗൗതം ഗംഭീറിന് എന്തുകൊണ്ട് ഈ ഇടവേളയില്‍ ഐപിഎല്ലുമായി സഹകരിക്കാന്‍ കഴിയില്ലെന്നതാണ് എല്ലാവരുടെയും മനസിലുള്ള പ്രധാന ചോദ്യം. ബിസിസിഐയുയുടെ പുതിയ നിയമപ്രകാരം അതിനു സാധിക്കില്ലെന്നതാണ് ഇതിന്റെ മുഖ്യ കാരണം.

മുമ്പ് ബിസിസിഐയുടെ ടീമുകളെയും ഐപിഎല്‍ ഫ്രാഞ്ചൈസിയെയും പരിശീലിപ്പിക്കാന്‍ അനുമതിയുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ നിയത്തില്‍ ബോര്‍ഡ് ഭേഗതി വരുത്തിയിരിക്കുകയാണ്. ഇതില്‍ ഏതെങ്കിലുമൊരു റോള്‍ മാത്രമേ ഒരാള്‍ക്കു വഹിക്കാന്‍ സാധിക്കുകയുള്ളൂ.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ 2017 വരെ ഇന്ത്യന്‍ ടീമുകളെയും ഐപിഎല്‍ ഫ്രാഞ്ചൈസിയെയും മാറി മാറി പരിശീലിപ്പിക്കാന്‍ സാധിക്കുമായിരുന്നു. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയുമെല്ലാം ഭാഗമായിരിക്കവെ തന്നെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചിങ് സംഘത്തിലുമുണ്ടായിരുന്നു.

ആ സമയത്തു കോച്ചുമാര്‍ക്ക് ബിസിസിഐ 10 മാസത്തെ കരാറാണ് നല്‍കിയിരുന്നത്. ഇതാവട്ടെ ഒരു ഐപിഎല്‍ സീസണിനു മുമ്പ് അവസാനിക്കുകയും ചെയ്യും. അതിനാല്‍ ദേശീയ ടീമിനോടൊപ്പമുള്ള ദൗത്യം കഴിഞ്ഞാല്‍ കോച്ചുമാര്‍ക്ക് ഐപിഎല്ലിലും ഒരുകൈ നോക്കാം.

പക്ഷെ താല്‍പ്പര്യ വൈരുദ്ധ്യം (Conflict Of Interest) എന്ന പ്രശ്‌നം വലുമെന്നതിനാല്‍ ബിസിസിഐ പിന്നീട് ഈ നിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നു ബിസിസിഐ ടീമുകളുടെ കോച്ചായി തുടരുന്നതിനു വേണ്ടി ദ്രാവിഡിന് പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ ചുമതലയില്‍ നിന്നും രാജി വയ്‌ക്കേണ്ടിയും വന്നു.

അദ്ദേഹത്തെ പോലെ വേറെയും ചില കോച്ചുമാര്‍ക്ക് ഈ തരത്തില്‍ ഐപിഎല്‍ വിടേണ്ടിയും വന്നിട്ടുണ്ട്. 2024ലെ ഐസിസി ടി20 ലോകകപ്പിനു ശേഷം ബിസിസിഐയുടെ കരാര്‍ അവസാനിച്ചതോടെയാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തേക്കും കഴിഞ്ഞ വര്‍ഷം വന്നത്.

2018ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിന്റെ പരിശീലക സ്ഥാനത്തു പ്രവര്‍ത്തിക്കവെ ഇന്ത്യന്‍ വനിതാ ടീമിന്റെ കോച്ചാവാനുള്ള സുവര്‍ണാവസരം ഗാരി കേസ്റ്റണിന് നഷ്ടമായിരുന്നു.

GAUTAM GAMBHIR

ഗംഭീറിന് ഐപിഎല്ലില്‍ കോച്ചിങിലേക്കു മടങ്ങിയെത്തണമെങ്കില്‍ അടുത്ത വര്‍ഷം സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് അവസാനിക്കും വരെ കാത്തിരിക്കണം. കാരണം ലോകകപ്പ് വരെ ബിസിസിഐയുമായി അദ്ദേഹത്തിനു കരാറുണ്ട്.

ബിസിസിഐ ഈ കരാര്‍ നീട്ടിയില്ലെങ്കില്‍ മാത്രം ഗംഭീറിന് ഐപിഎല്ലിലേക്കു മടങ്ങിയെത്താം. നേരത്തേ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെ മുഖ്യ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024ല്‍ കെകെആര്‍ കിരീടം ചൂടിയതും ഗംഭീര്‍ ഈ റോളിലിരിക്കെയാണ്.

അതിനു ശേഷമാണ് ദ്രാവിഡിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിനു ഈ റോളിലേക്കു ഓഫര്‍ ലഭിക്കുന്നത്. ടീമിന് ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിത്തന്ന ഗംഭീര്‍ ഈ റോളില്‍ കസറുകയാണ്.

Story first published: Wednesday, March 18, 2026, 12:31 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+