Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വൈഭവല്ല, ബാറ്റിങില്‍ കസറുക 25 കാരന്‍!! ചോപ്രയുടെ പ്രവചനം വൈറല്‍

ഐപിഎല്ലില്‍ ഇത്തവണ ബാറ്റിങ്ങില്‍ ഏറ്റവും കസറാന്‍ സാധ്യതയുള്ള യുവതാരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍കിഡായ 15 കാരന്‍ വൈഭവ് സൂര്യവംശിയെയാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതെങ്കിലും ചോപ്ര യങ് ഹീറോയായി തിരഞ്ഞെടുത്തത് മറ്റൊരാളെയാണ്.

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മല്‍സരത്തില്‍ ഇത്തവണ മുഖാമുഖം വരുന്നത്. 28നു രാത്രി 7.30ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം.

ABHISHEK SHARMA

ചോപ്രയുടെ പ്രവചനം

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് ഈ ഐപിഎല്ലില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനിടയുള്ള യുവതാരത്തെ കുറിച്ച് ആകാശ് ചോപ്ര പ്രവചിച്ചത്. അതു വൈഭവ് സൂര്യവംശിയാവില്ല, മറിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മയാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

വൈഭവിനെ കൂടാതെ പഞ്ചാബ് കിങ്‌സിന്റെ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ്, നെഹാല്‍ വദേര, ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ആയുഷ് മാത്രെ, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അഭിഷേക് പൊറേല്‍ എന്നിവരും കഴിവുറ്റ യുവതാരങ്ങളാണെങ്കിലും അഭിഷേക് അവരെയെല്ലാം പിന്നിലാക്കുമെന്നാണ് ചോപ്രയുടെ നിരീക്ഷണം.

അഭിഷേക് ശര്‍മയെ സംബന്ധിച്ച് നമ്മള്‍ നിര്‍വചിച്ചതു പോലെയൊരു ബ്രേക്കൗട്ട് സീസണ്‍ ഐപിഎല്ലില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നു കാണാം. ഇത്തവണത്തേതായിരിക്കും എല്ലാവരും കാത്തിരിക്കുന്ന ആ സീസണെന്നും ചോപ്ര പ്രവചിക്കുന്നു.

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനോടൊപ്പമുള്ള ശരാശരി പ്രകടന്ത്തിനു ശേഷമാണ് അഭിഷേക് ഇത്തവണ ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റ ഓറഞ്ച് കുപ്പായമണിയുന്നത്.

ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളിയിലും ഡെക്കായ അദ്ദേഹത്തിനു സൂപ്പര്‍ എട്ടിലെയും ഫൈനലിലെയും ഓരോ ഫിഫ്റ്റികള്‍ മാത്രമേ എടുക്കു കാണിക്കാനുള്ളൂ. വളരെ മോശം ഫോമിലൂടെ കടന്നുപോയിട്ടും ടൂര്‍ണമെന്റിലുടനീളം അഭിഷകിനെ ടീം മാനേജ്‌മെന്റ് പിന്തുണച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഐപിഎല്‍ കരിയര്‍

2018ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് അഭിഷേക് ശര്‍മയുടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചതെങ്കിസും തൊട്ടടുത്ത സീസണില്‍ സണ്‍റൈസേഴേസ് ഹൈദരാബാദിലേക്കു മാറിയ ശേഷമാണ് തലവര തെഴിഞ്ഞത്. ഓള്‍റൗണ്ടര്‍ കൂടിയായ 25 കാരന്‍ ഇതിനകം 77 ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു.

ABHISHEK SHARMA

163.02 സ്‌ട്രൈക്ക് റേറ്റില്‍ 1816 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒമ്പത് ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. പക്ഷെ ഇതുവരെ ഒരു 500 പ്ലസ് റണ്‍സ് സീസണ്‍ അദ്ദേഹത്തിന്റെ കരിയറിലുണ്ടായിട്ടില്ല. മൂന്നു സീസണുകളില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും അത് 500 റണ്‍സെന്ന മാന്ത്രികസംഖ്യയിലെത്തിയില്ല.

2024 ആയിരുന്നു അഭിഷേകിന്റെ കരിയര്‍ ബെസ്റ്റ് സീസണ്‍. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 484 റണ്‍സ് അടിച്ചെടുക്കാന്‍ താരത്തിനു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ 439 റണ്‍സും 2022ല്‍ 426 റണ്‍സും സ്‌കോര്‍ ചെയ്തതാണ് അഭിഷേകിന്റെ മറ്റുള്ള മികച്ച പ്രകടനങ്ങള്‍.

Story first published: Friday, March 20, 2026, 12:05 [IST]
Other articles published on Mar 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+