Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മിന്നിച്ചാല്‍ ഇവര്‍ക്ക് ടീം ഇന്ത്യയുടെ കോള്‍! ഗില്ലടക്കം ലിസ്റ്റില്‍ വമ്പന്‍മാര്‍

ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള 'എന്‍ട്രന്‍സ് പരീക്ഷ'യെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ഈ മാസം 28നാണ് രണ്ടു മാസത്തിലേറെ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 19ാം എഡിഷന് തുടക്കമാവുന്നത്.

പത്തു ഫ്രാഞ്ചൈസികള്‍ മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗില്‍ ആധുനിക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളയെല്ലാം നമുക്കു കാണാം. ഈ ടൂര്‍ണമെന്റില്‍ മിന്നിക്കുന്നവരില്‍ ചിലര്‍ക്കു തീര്‍ച്ചയായും വരാനിരിക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും വിളിയെത്താനും സാധ്യതയുണ്ട്. ആരൊക്കെയാവും ഈ താരങ്ങളെന്നു നോക്കാം.

SHUBMAN GILL IPL 2026

ആര്‍ക്കെല്ലാം കോള്‍?

ഐപിഎല്ലില്‍ കസറിയാല്‍ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചെത്താന്‍ ഏറ്റവുധികം സാധ്യതയുള്ളയാള്‍ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി അദ്ദേഹത്തിന്റെ പ്രകടനത്തെ എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

കാരണം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നില്‍ക്കവെ ടി20യിലെ മോശം പ്രകടനങ്ങളുടെയും സ്‌ട്രൈക്ക് റേറ്റിന്റെയും പേരില്‍ ടി20 ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ഗില്‍. എന്നാല്‍ തനിക്കു ടി20യും വഴങ്ങുമെന്നും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധികകുമെന്നും അദ്ദേഹം ജിടി കുപ്പായത്തില്‍ തെളിയിക്കേണ്ടതുണ്ട്.

കഴിഞ്ഞ സീസണ്‍ ഗില്ലിനെ സംബന്ധിച്ച് മികച്ചതായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 650 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 2023ല്‍ 890 റണ്‍സ് വാരിക്കൂട്ടിയ ശേഷം ഗില്ലിന്റെ കരിയര്‍ ബെസ്റ്റ് സീസണ്‍ കൂടിയാണിത്.

ഇത്തവണയും സമാനമായൊരു പ്രകടനം നടത്തി വീണ്ടും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയാവും അദ്ദേഹത്തിന്റെ മോഹം. ബാറ്റിങിനൊപ്പം ജിടിയെ ഐപിഎല്‍ ജേതാക്കളാക്കി ക്യാപ്റ്റന്‍സിയിലും മിന്നിച്ചാല്‍ അതു ഗില്ലിന് ഇരട്ടിമധുരവുമായിരിക്കും.

സൂര്യകുമാര്‍ യാദവിനു ശേഷം അടുത്ത നായകസ്ഥാനത്തേക്കു അവകാശവാദമുന്നയിക്കാനും അദ്ദേഹത്തിനു കഴിയും. ഈ ഐപിഎല്‍ ആശ്രയിച്ചാവും ഇനി ഗില്ലിന്റെ ടി20 ഭാവിയെന്നുറപ്പാണ്. ഫ്‌ളോപ്പായാല്‍ മടങ്ങിവരവ് അദ്ദേഹത്തിനു കൂടുതല്‍ കടുപ്പമായിരിക്കും.

ഗില്‍ കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ അടുത്തയാള്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. സൂര്യക്കു ശേഷം ടി20 ടീമിന്റെ നായകസ്ഥാനത്തിനു ഏറ്റവും അനുയോജ്യനായ താരമാണ് അദ്ദേഹം. സൂര്യ ഇപ്പോള്‍ ബാറ്റിങില്‍ മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്. ഇതു ശ്രേയസിനു പ്രതീക്ഷയും നല്‍കുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഒരുപോലെ മിന്നിച്ചിരുന്നു. 17 കളിയില്‍ ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 604 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.

SHREYAS IYER

അദ്ദേഹത്തിന്റെ ചിറകിലേറി ടീം റണ്ണറപ്പാവുകയും ചെയ്തു. ഇതു ലോകകപ്പ് ടീമിലേക്കും ശ്രേയസിനു അവസരമൊരുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഈ ഐപിഎല്ലിലും ഫോം തുടര്‍ന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തെ ടീമില്‍ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.

യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഐപിഎല്ലില്‍ കസറിയാല്‍ ടീമിലേക്കു തിരിച്ചെത്താന്‍ പോവുന്ന മൂന്നാമത്തെ താരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ കാണുന്നയാളാണ് അദ്ദേഹം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നിതീഷിന് ആവശ്യമാണ്. എങ്കില്‍ മാത്രമേ ടി20 ടീമിലേക്കു ശക്തമായൊരു തിരിച്ചുവരവ് അദ്ദേഹത്തിനു സാധ്യതമാവുകയുള്ളൂ.

ഇന്ത്യന്‍ ടി20 ടീമിലേക്കു കോള്‍ എത്തിയേക്കാവുന്ന മറ്റൊരു താരം യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തിയെ എതിര്‍ ടീമുകള്‍ പഞ്ഞിക്കിട്ടത് ഇന്ത്യയെ ആശങ്കയിലാക്കിയിട്ടുണ്ട്.

വരുണ്‍ മോശം തുടര്‍ന്നാല്‍ പകരം ഈ റോളിലേക്കു ടീമിനു കൊണ്ടുവരാന്‍ സാധിക്കുന്നയാളാണ് ബിഷ്‌നോയ്. പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറാനൊരുങ്ങുകയാണ് അദ്ദേഹം. മികച്ച വിക്കറ്റ് വേട്ട നടത്തിയാല്‍ ബിഷ്‌നോയിയെ അടുത്ത പരമ്പരയില്‍ ഇന്ത്യക്കൊപ്പം കാണാം.

Story first published: Sunday, March 15, 2026, 18:51 [IST]
Other articles published on Mar 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+