Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയുടെ ക്യാപ്റ്റന്‍സി, പിന്നില്‍ ഗംഭീറല്ല!! എല്ലാം തീരുമാനിച്ചത് 3 പേര്‍; സംഭവിച്ചതറിയാം

ഐസിസിയുടെ ടി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ നിരയിലേക്കു സൂര്യകുമാര്‍ യാദവും തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. കരിയറിലെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റില്‍ തന്നെ അദ്ദേഹത്തിനു കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായെന്നതാണ് എടുത്തു പറയേണ്ട കാര്യം.

നേരത്തേ ഇതു സാധിച്ചത് മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ്. 2007ലെ പ്രഥമ ടി20 ലേകകപ്പിലായിരുന്നു ഇത്. സൂര്യക്കു കീഴില്‍ കളിച്ച രണ്ടു അന്താരാഷ്ട്ര ടൂര്‍ണമെന്റിലും ഇന്ത്യ ചാംപ്യന്മാരായെന്നതാണ് മറ്റൊരു കൗതുകം. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും അദ്ദേഹം ടീമിനെ വിജയികളാക്കിയിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി ടി20യില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വന്നയാളാണ് സൂര്യ.

SURYAKUMAR YADAV

ഈ റോളിലേക്കു നേരത്തേ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഫേവറിറ്റ്. പക്ഷെ അദ്ദേഹത്തെ തഴഞ്ഞാണ് സൂര്യക്കു വമ്പന്‍ ചുമതല ബിസിസിഐ നല്‍കിയത്. ഈ ഫോള്‍ അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമാക്കുകയും ചെയ്തു. എങ്ങനെയാണ് നായകസ്ഥാനത്തേക്കു താന്‍ എത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌കൈ.

ക്യാപ്റ്റന്‍സി കോള്‍

ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതിനെ കുറിച്ച് സൂര്യകുമാര്‍ യാദവ് മനസ് തുറന്നത്.

2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായി കണിക്കൂറുകള്‍ക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരും ടി20 മതിയാക്കുകയും ചെയ്തു. ലോകകപ്പിനു പിറകെ കോച്ച്് രാഹുല്‍ ദ്രാവിഡും പടിയിറങ്ങിയത്.

അതിനു ശേഷമാണ് സൂര്യക്കു കീഴില്‍ പുതിയൊരു ടി20 ടീമിനെ ഇന്ത്യ വാര്‍ത്തെടുത്തത്. ദ്രാവിഡിന്റെ പിന്‍ഗാമിയായി പരിശീലക സ്ഥാനത്തേക്കു ഗൗതം ഗംഭീര്‍ എത്തുകയും ചെയ്തു. നായകനായി തന്നെയാണ് പരിഗണിക്കുന്നത് എന്ന കാര്യം അറിഞ്ഞ ഈ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ.

'ശ്രീലങ്കയുമായുള്ള പരമ്പരയുടെ മൂന്ന്- നാല് ദിവസങ്ങള്‍ക്കു മുമ്പാണ് അന്നു ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഭായ് (ജയ് ഷാ) എന്നെ വിളിക്കുന്നത്. ഇനിയങ്ങോട്ടുള്ള മല്‍സരങ്ങളില്‍ ടി20 ടീമിന്റെ ക്യാപ്റ്റനായി എന്നെ നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ ഇങ്ങനെയൊരു പ്ലാനിനു പിന്നില്‍ രോഹിത് ഭായിയും (രോഹിത് ശര്‍മ) അജിത് ഭായിയും (അജിത് അഗാക്കര്‍ക്കര്‍, ചീഫ് സെലക്ടര്‍) ആയിരിക്കുമെന്നു എനിക്കു വളരെ ഉറപ്പാണ്.

ആവര്‍ക്കൊപ്പം രാഹുല്‍ സാറും (രാഹുല്‍ ദ്രാവിഡ്) ഇതേക്കുറിച്ച് ജയ് ഭായിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാവും. അതിനു ശേഷമായിരിക്കും ഇനിയങ്ങോട്ടു ടി20 ടീമിനെ നയിക്കാന്‍ എന്നെ തിരഞ്ഞടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവുക'- സൂര്യ വിശദമാക്കി.

HARDIK PANDYA

ഹാദിക്കിനെ തഴഞ്ഞു

രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കവെ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. രോഹിത്തിനു വിശ്രമം നല്‍കിയ ചില പരമ്പരകളില്‍ ടീമിനെ നയിച്ചതും അദ്ദേഹമാണ്.

ക്യാപ്റ്റന്റെ റോളില്‍ ഹാര്‍ദിക് മോശമാക്കുകയും ചെയ്തില്ല. അതുകൊണ്ടു തന്നെ രോഹിത് കളി നിര്‍ത്തിയപ്പോള്‍ അദ്ദേഹം തന്നെ പുതിയ നായകനാവുമെന്നും എല്ലാവരും ഉറപ്പിച്ചതുമാണ്.

പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായി ഹാര്‍ദിക്കിനെ ഓവര്‍ടേക്ക് ചെയ്ത് സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേക്കു വരികയും ചെയ്തു. ഈ നീക്കം ബിസിസിഐയുടെ മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയിരിക്കുകയാണ്.

കാരണം സ്‌കൈ ക്യാപ്റ്റനായ ശേഷം ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. അദ്ദേഹത്തിനു കീഴില്‍ കളിച്ച 52 ടി20കളില്‍ 42ലും ടീം വെന്നിക്കൊടി പാറിക്കുകയും ചെയ്തു.

Story first published: Wednesday, March 18, 2026, 11:20 [IST]
Other articles published on Mar 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+