Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഓപ്പണിങില്‍ രോക്കോ!! ധോണി നയിക്കും, ഈ 'വയസ്സന്‍ പടയോട്' മുട്ടിയാല്‍ പൊട്ടും

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. 19ാം സീസണിനാണ് അടുത്ത ശനിയാഴ്ച (മാര്‍ച്ച് 28) ബെംഗളൂരുവില്‍ തുടക്കമാവുന്നത്. പതിവുപോലെ പത്തു ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗില്‍ കിരീടത്തിനായി പോരടിക്കുന്നത്.

വമ്പന്‍ താരങ്ങളുടെ വലിയൊരു നിര തന്നെ ടൂര്‍ണമെന്റില്‍ നമുക്കു കാണാം. ഏറെ അനുഭവസമ്പത്തുള്ള വെറ്ററന്‍ താരങ്ങളോടൊപ്പം വളരെ അഗ്രസീവായ യുവ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ടി20യെന്നത് യുവത്വത്തിന്റെ ഗെയിമാണെങ്കിലും തങ്ങളും ഒട്ടും മോശമല്ലെന്നു വെറ്ററന്‍മാരും തെളിയിക്കുന്നു.

ROHIT KOHLI

35 വയസ്സോ, അതില്‍ കൂടുതലോ പ്രായം വരുന്ന മികച്ചൊരു വെറ്ററന്‍സ് ഐപിഎല്‍ ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം. ഇപ്പോള്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമയിട്ടുള്ളവര്‍ മാത്രമാണ് ഈ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ടോപ്പ് ഫൈവില്‍ ഇവര്‍

ഐപിഎല്‍ വെറ്ററന്‍സ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ രണ്ടു ഇതിഹാസ ബാറ്റര്‍മാരാണ്. ഒരാള്‍ അഞ്ചു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയുമാണ്.

38 വയസ്സും 323 ദിവസവുമാണ് ഇപ്പോള്‍ രോഹിത്തിന്റെ പ്രായം. കോലിയുടെ പ്രായം 37 വയസും 134 ദിവസവുമാണ്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാര്‍ കൂടിയാണ് ആരാധകര്‍ രോക്കോയെന്നു വിശേഷിപ്പിക്കുന്ന ഈ സൂപ്പര്‍ ജോടി. ഇനിയും ഒന്നോ, രണ്ടോ സീസണുകള്‍ കൂടിയെങ്കിലും രണ്ടും പേരും ഐപിഎല്ലില്‍ കളി തുടരാനാണ് സാധ്യത.

രോഹിത്- കോലി ഓപ്പണിങ് ജോടിക്കു ശേഷം ഇലവനില്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ്, ഡേവിഡ് മില്ലര്‍ എന്നിവരാണ്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് 35 വയസും 192 ദിവസം പ്രായവുമുള്ള ബട്‌ലര്‍. കഴിഞ്ഞ സീസണ്‍ മുതല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം.

ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനായ സൂര്യയാവട്ടെ മുംബൈ ബാറ്റിങ് നിരയിലെ വിശ്വസ്തനാണ്. 35 വയസ്സും 186 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. മധ്യനിരയില്‍ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയ താരമാണ് സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍. 36 വയസും 282 ദിവസം പ്രായവുമുള്ള അദ്ദേഹം ഐപിഎല്ലില്‍ ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്.

നയിക്കാന്‍ ധോണി

ഐപിഎല്ലിലെ ഈ വെറ്ററന്‍സ് ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഇതിഹാസ താരം എംഎസ് ധോണിയാണ്. അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കി. അദ്ദേഹത്തിന്റെ പ്രായം 44 വയസും 255 ദിവസവുമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളി തുടരുന്ന ധോണിയുടെ അവസാന സീസണ്‍ കൂടിയായി ഇതു മാറിയേക്കും.

MS DHONI

ധോണിക്കു ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും സുനില്‍ നരെയ്‌നുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരമായ ജഡ്ഡുവിന്റെ പ്രായം 37 വയസും 103 ദിവസവുമാണ്. 37 വയസും 297 ദിവസവുമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് താരമായ നരെയ്‌ന്റെ പ്രായം.

തുടര്‍ന്ന് ബൗളര്‍മാരാണ് ഇലവനിലുള്ളത്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭുവനേശ്വര്‍ കുമാര്‍ (36 വയസ്, 42 ദിവസം), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഹമ്മദ് ഷമി (35 വയസ്, 197 ദിവസം), മുംബൈയുടെ ട്രെന്റ് ബോള്‍ട്ട് (36 വയസ്, 240 ദിവസം) എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി 35 വയസും 239 ദിവസവും പ്രായമുള്ള പഞ്ചാബ് കിങ്‌സിന്റെ യുസ്വേന്ദ്ര ചഹലും കൂടെയുണ്ട്.

ഐപിഎല്ലിലെ വെറ്ററന്‍സ് 11

രോഹിത് ശര്‍മ, വിരാട് കോലി, ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ്, ഡേവിഡ് മില്ലര്‍, എംഎസ് ധോണി (ക്യാപ്റ്റന്‍, കീപ്പര്‍), രവീന്ദ്ര ജഡേജ, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍.

Story first published: Friday, March 20, 2026, 11:11 [IST]
Other articles published on Mar 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+