Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും ഗില്ലും സഞ്ജുവുമല്ല!! ഓറഞ്ച് ക്യാപ്പ് അവന്, ടോപ്‌സ്‌കോററെ പ്രവചിച്ച് ചോപ്ര

ഐപിഎല്ലിന്റെ 19ാം സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കവെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററെയും വിക്കറ്റ് വീരനെയും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഇത്തവണ ലഭിക്കുകയെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ സംസാരിക്കവെയാണ് പുതിയ സീസണുമായി ബന്ധപ്പെട്ട രണ്ടു വമ്പന്‍ പ്രവചനങ്ങള്‍ ചോപ്ര നടത്തിയത്. രണ്ടു മാസത്തിലേറേ നീളുന്ന ഐപിഎല്ലില്‍ പത്തു ഫ്രാഞ്ചൈസികളാണ് അണിനിരക്കുന്നത്. ഹോം- എവേ രീതികളിലായിട്ടാണ് മല്‍സരങ്ങള്‍. ടൂര്‍ണമെന്റിന്റെ ആദ്യഘട്ട മല്‍സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.

YASHASVI JAISWAL

ഓറഞ്ച് ക്യാപ്പിന്റെ അവകാശി

ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ് അവകാശികളെ പ്രവചിക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ലെന്ന ആമുഖത്തോടെയാണ് ആകാശ് ചോപ്ര തുടങ്ങിയത്. അതിനു ശേഷമാണ് താന്‍ വിജയികളായി തിരഞ്ഞെടുക്കുന്ന താരങ്ങളുടെ പേരും അദ്ദേഹം പറഞ്ഞത്. എന്തുകൊണ്ട് അവരെ തിരഞ്ഞെടുത്തുവെന്നതിന്റെ കാരണവും ചോപ്ര തുറന്നു പറയുകയും ചെയ്തു.

'ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും ആര്‍ക്കെല്ലാം ലഭിക്കുമെന്നു പ്രവചിക്കുക അസാധ്യമാണ്. ഇതു സീസണ്‍ എങ്ങനെ പോവുന്നുവെന്നതിനെയും ടീം എവിടെ എത്തുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും.

കാരണം ഫൈനലിലോ, അല്ലെങ്കില്‍ പ്ലേഓഫിലോ എത്തുന്ന ടീമുകളിലെ താരങ്ങളാണ് സാധാരണയായി ഈ നേട്ടത്തിന് അവകാശികളായി മാറാറുള്ളത്. കുറഞ്ഞത് 14ല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചെങ്കില്‍ മാത്രമേ താരങ്ങള്‍ക്കു ഈ അവസരം ലഭിക്കുകയും ചെയ്യുകയുള്ളൂ.

അങ്ങനെയെങ്കില്‍ ടോപ്‌സ്‌കോററായി മാറി ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാവുന്ന ആ താരം ആരായിരിക്കും? ഈ വര്‍ഷം അതു രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളായിരിക്കുമോ? ഇതു അവന്റെ വര്‍ഷമായിരിക്കുമോയെന്നു എല്ലാ സീസണിനു മുമ്പും ഞാന്‍ പറയാറുണ്ട്.

ജയ്‌സ്വാളിന് ഇതു 700-900 റണ്‍സ് സീസണ്‍ ആയിരിക്കുമോ? വീണ്ടുമൊരിക്കല്‍ കൂടി ഞാന്‍ ഇതു തന്നെ ആവര്‍ത്തിക്കുകയാണ്. യശസ്വി ജയ്‌സ്വാളിലാണ് ഞാന്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം തനിക്ക് ഒരുപാട് അവനെ ഇഷ്ടമാണെന്നും ചോപ്ര വിശദമാക്കി.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഏഴാമത്തെ ബാറ്ററായിരുന്നു ജയ്‌സ്വാള്‍. 14 മല്‍സരങ്ങളില്‍ നിന്നും 159.71 സ്‌ട്രൈക്ക് റേറ്റോടെ താരം സ്‌കോര്‍ ചെയ്തത് 559 റണ്‍സാണ്. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ജയ്‌സ്വാളിന്റെ രണ്ടാമത്തെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. 2023ലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ റണ്‍വേട്ട കണ്ടത്. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമടക്കം ഇടംകൈയന്‍ ബാറ്റര്‍ വാരിക്കൂട്ടിയത് 625 റണ്‍സാണ്.

പര്‍പ്പിള്‍ ക്യാപ്പാര്‍ക്ക്

ഇന്ത്യന്‍ സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സ് പേസാക്രമണത്തിന്റെ കുന്തമുനയുമായ ജസ്പ്രീത് ബുംറയെയാണ് പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. മുംബൈയ്ക്കായി മുഴുവന്‍ മല്‍സരങ്ങളിലും കളിച്ചാല്‍ അദ്ദേഹം അതു നേടുമെന്നാണ് ചോപ്രയുടെ പ്രവചനം.

JASPRIT BUMRAH

'ആരായിരിക്കും ഏറ്റവുമധികം വിക്കറ്റുകളെടുക്കുന്ന ബൗളര്‍? ഇതു വളരെ താല്‍പ്പര്യമുണര്‍ത്തുന്ന ചോദ്യമാണ്. ജസ്പ്രീത് ബുംറ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാറില്ല. അദ്ദേഹം മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയാണെങ്കില്‍ ഈ പുരസ്‌കാരം ലഭിക്കാം.

മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വിദേളികളില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ആര്‍ക്കായിയിരിക്കും അത് കിട്ടുക? ജോഷ് ഹേസല്‍ലുഡ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ പോവുന്നില്ല. അതു ബുംറയാവുമെന്നു ഉറപ്പിക്കാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 20, 2026, 14:15 [IST]
Other articles published on Mar 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+