Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ അന്നു ബെഞ്ചിലിരുത്തി, ഇന്നു പുകഴ്ത്തുന്നു!! നാണമില്ലേ ദ്രാവിഡ്? രൂക്ഷവിമര്‍ശനം

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോയായ സഞ്ജു സാംസണിനെ പുകഴ്ത്തിയ മുന്‍ ഇതിഹാസവും കോച്ചുമായ രാഹുല്‍ ദ്രാവിഡിനു രൂക്ഷവിമര്‍ശനം. ദേശീയ ടീമിന്റെ കോച്ചായിരിക്കെ മലയാളി താരത്തിനു മതിയായ അവസരം നല്‍കാതെ ഒതുക്കിയ ശേഷം ഇപ്പോള്‍ ഈ തരത്തില്‍ പ്രശംസിക്കാന്‍ നാണമില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

ബിസിസിഐയുടെ നമാന്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ ബിസിസിഐയുടെ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു സഞ്ജുവിനെ അദ്ദേഹം അഭിനന്ദിച്ചത്.

SANJU DRAVID

ദ്രാവിഡിനു കീഴില്‍ ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും സഞ്ജു കളിച്ചിട്ടുണ്ട്. കൂടാതെ ഐപിഎല്ലില്‍ റോയല്‍സിനായി അദ്ദേഹം അരങ്ങേറിയതും ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയാണ്.

ദ്രാവിഡ് പറഞ്ഞതിങ്ങനെ

ബിസിസിഐയുടെ അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ ലോകകപ്പ്് ഹീറോയിസത്തെ രാഹുല്‍ ദ്രാവിഡ് പ്രശംസിച്ചത്. ഫൈനലുള്‍പ്പെടെ അവസാനത്തെ മൂന്നു കളിയിലും ടീമിന്റെ ടോപ്‌സ്‌കോററായ സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'അവസാനത്തെ മൂന്നു മല്‍സരങ്ങളില്‍ സഞ്ജു സാംസണിന് എല്ലാം ഒരുമിച്ച് കൊണ്ടു വരാന്‍ കഴിഞ്ഞത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഇന്ത്യക്കു ഏറെ പ്രധാനപ്പെട്ട മല്‍സരങ്ങളായിരുന്നു ഇത്.

വളരെക്കാലമായി ടീമിന് അകത്തും പുറത്തുമായി നില്‍ക്കുകയാണ് സഞ്ജു. അവന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ചില മോശം സമയങ്ങളുമുണ്ടായിരുന്നു. അവനെ പോലെയൊരാള്‍ കഠിനാധ്വാനം നടത്തി കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്്- ദ്രാവിഡ് പറഞ്ഞു.

ടി20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ അവസാന സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ റണ്‍ചേസില്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവരെല്ലാ പതറിയപ്പോള്‍ പുറത്താവാതെ 97 റണ്‍സുമായാണ് സഞ്ജു ടീമിനെ തനിച്ച് ജയിപ്പിച്ചത്. അതിനു ശേഷം സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും 89 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററുമായി മാറി.

വെറും അഞ്ചിന്നിങ്‌സുകളില്‍ മാത്രമേ ലോകകപ്പില്‍ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് അദ്ദേഹമാണ്. ടൂര്‍ണമെന്റില്‍ ടീമിന്റെ ടോപ്‌സ്‌കോററും സഞ്ജു തന്നെയാണെന്നതാണ് ശ്രദ്ദേയമായ കാര്യം.

SANJU DRAVID

വന്‍ വിമര്‍ശനം

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരിക്കവെ സഞ്ജു സാംസണിനെ അവഗണിച്ച ശേഷം ഇപ്പോള്‍ ഈ തരത്തില്‍ പ്രശംസിച്ചതാണ് രാഹുല്‍ ദ്രാവിഡിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയരാന്‍ കാരണം. ഈ തരത്തില്‍ അദ്ദേഹത്തെ പ്രശംസിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു.

'നിങ്ങള്‍ക്കു നാണമില്ലേ രാഹുല്‍ദ്രാവിഡ്? റിഷഭ് പന്തിനെ കളിപ്പിക്കാന്‍ 2022ലെ ലോകകപ്പില്‍ സഞ്ജു സാംസണിനെ ടീമില്‍ നിന്നൊഴിവാക്കിയത് നിങ്ങളാണ്. ഏകദിനത്തില്‍ വന്‍ ഫ്‌ളോപ്പായിട്ടും സഞ്ജുവിനെ പരിഗണിക്കാതെ 2023ലെ ഏകദിന ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിനെ നിങ്ങള്‍ കളിപ്പിച്ചു. 2024ലെ ടി20 ലോകകപ്പിലും പന്തിനെയാണ് നിങ്ങള്‍ ഇറക്കിയത്. നിങ്ങള്‍ മഹാനായ താരമാണെങ്കിലും ദയനീയ കോച്ചാണ്'.

'രാഹുല്‍ ദ്രാവിഡിനോടു അതിയായ ബഹുമാനമുണ്ട്. പക്ഷെ സഞ്ജു സാംസണിന്റെ കാര്യത്തിലേക്കു വന്നാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ദ്രാവിഡിന്റെ സംഭാവന വട്ടപ്പൂജ്യമാണ്. സഞ്ജുവിനു വേണ്ടി അദ്ദേഹം ഒന്നും തന്നെ ചെയ്തിട്ടില്ല'.

'ഈ രാഹുല്‍ ദ്രാവിഡാണ് സഞ്ജു സാംസണിന്റെ കഴിഞ്ഞ നാലു വിലപ്പെട്ട വര്‍ഷങ്ങള്‍ നശിപ്പിച്ചത്. ഒന്നിനും കൊള്ളാത്ത റിഷഭ് പന്തിനെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ചെയ്തു. സഞ്ജുവിന്റെ ഇപ്പോഴത്തെ വളര്‍ച്ചയില്‍ ക്രെഡിറ്റ് അര്‍ഹിക്കുന്ന ഏക വ്യക്തി ഇപ്പോഴത്തെ കോച്ച് ഗൗതം ഗംഭീറാണ്. മറ്റാരും സഞ്ജുവിന്റെ കഴിവില്‍ ഇത്ര മാത്രം വിശ്വാസമര്‍പ്പിച്ചിട്ടില്ല'.-എന്നിങ്ങനെയാണ് വിവിധ പ്രതികരണങ്ങള്‍.

Story first published: Monday, March 16, 2026, 10:18 [IST]
Other articles published on Mar 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+