Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റുതുവല്ല, സഞ്ജു ഓപ്പണര്‍, വെടിക്കെട്ട് താരം ബെഞ്ചില്‍!! മുകുന്ദിന്റെ സിഎസ്‌കെ ലൈനപ്പ്

ഐപിഎല്ലിന്റെ 19ാം സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മികച്ച ബാറ്റിങ് ഓര്‍ഡര്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ അഭിനന് മുകുന്ദ്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് സിഎസ്‌കെയുടെ ബാറ്റിങ് കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിനു ശേഷം ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ചെന്നൈയുടെ മഞ്ഞപ്പട. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു സിഎസ്‌കെ കൂപ്പുകുത്തിയിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം അവര്‍ ഒരുപോലെ നിരാശപ്പെടുത്തുകയും ചെയ്തു.

SANJU SAMSON

ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് സിഎസ്‌കെയ്ക്കു ജയിക്കാനായത്. ഇത്രയും പരിതാപകരമായ പ്രകടനം മുമ്പൊരിക്കലും അവര്‍ നടത്തുകയും ചെയ്തിട്ടില്ല. സീസണിന്റെ മധ്യത്തില്‍ വച്ച് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ പിന്നീട് ടീമിനെ നയിച്ചത് എംഎസ് ധോണിയുമായിരുന്നു.

സഞ്ജു ഓപ്പണിങില്‍ വേണം

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പുതുതായി ചേര്‍ന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഏതു പൊസിഷനിലായിരിക്കും കളിക്കുകയെന്നു ഇനിയും ഉറപ്പായിട്ടില്ല. ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ തന്നെ അദ്ദേഹം കളിക്കുമോ, അതോ വണ്‍ഡൗണായാണോ ഇറങ്ങുകയെന്നാണ് അറിയാനുള്ളത്. പക്ഷെ സഞ്ജു ഓപ്പണറായി തന്നെ ബാറ്റ് ചെയ്യണമെന്നാണ് അഭിനവ് മുകുന്ദിന്റെ അഭിപ്രായം. വെടിക്കെട്ട് ബാറ്റര്‍ ഉര്‍വില്‍ പട്ടേലിനെ അദ്ദേഹം തഴയുകയും ചെയ്തു.

'ഇതു റുതുരാജ് ഗെയ്ക്വാദിന്റെ ടീമാണ്. അേേദ്ദഹത്തിനു ഇതുപോലെയുള്ള അഗ്രസീവായ കളിക്കാരെയാണ് ഇത്തവണ ആവശ്യം. കഴിഞ്ഞ കുറച്ച് സീസണുകളെടുത്താല്‍ അവരുടേതായിരുന്നു ഏറ്റവു മോശം ഓപ്പണിങ് കൂട്ടുകെട്ടും ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറുകളും. ടി20 മല്‍സരങ്ങള്‍ ഇപ്പോള്‍ പവര്‍പ്ലേ ഗെയിമിലേക്കു മാറിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. കുറഞ്ഞത് 60 റണ്‍സെങ്കിലും പവര്‍പ്ലേയില്‍ നേടുകയും വേണം.

ഓപ്പണിങ് ജോടികളില്‍ സിഎസ്‌കെ ഇത്തവണ കൂടുതല്‍ ശ്രദ്ധ നല്‍കിയെന്നതാണ് എനിക്കു തോന്നിയത്. ലേലത്തിന് മുമ്പ് തന്നെ സഞ്ജു സാംസണിനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നു. സഞ്ജുവും ആയുഷ് മാത്രെയുമായിരിക്കണം ചെന്നൈക്കായി ഓപ്പണ്‍ ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം.

RUTURAJ DHONI

മാത്രെയും വളരെ അഗ്രസീവായി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍ മുംബൈയ്ക്കായി ഓപ്പണ്‍ ചെ്തിട്ടുള്ളതാണ്. സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമുകളോടൊപ്പം മാത്രെ അല്‍പ്പം പതറിയിരുന്നു. അവനും സഞ്ജുവും ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക്വാദ് കളിക്കും. നിര്‍ഭാഗ്യവശാല്‍ ഉര്‍വില്‍ പട്ടേലിനു പ്ലെയിങ് ഇലവനില്‍ ഇടം കാണില്ലെന്നും മുകുന്ദ് വ്യക്തമാക്കി.

കഴിഞ്ഞ ട്രേഡിലാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ സിഎസ്‌കെ റാഞ്ചിയത്. പകരം വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനെയും അവര്‍ക്കു കൈമാറുകയും ചെയ്തു. സഞ്ജുവിന്റെ വരവോടെ സിഎസ്‌കെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും കണക്കുകൂട്ടല്‍.

ചെന്നൈ സൂപ്പര്‍ കിങ്സ് സ്‌ക്വാഡ്

ബാറ്റേഴ്‌സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, കാര്‍ത്തിക് ശര്‍മ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍)

ഓള്‍റൗണ്ടര്‍മാര്‍: ശിവം ദുബെ, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാത്യു ഷോര്‍ട്ട്, ജാമി ഒവേര്‍ട്ടണ്‍, അമന്‍ ഖാന്‍, സാക് ഫോക്സ്, അന്‍ഷുല്‍ കംബോജ്.

ബൗളര്‍മാര്‍: ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ശ്രേയസ് ഗോപാല്‍, ഗുര്‍ജപ്നീത് സിംഗ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‍ട്രി, രാഹുല്‍ ചാഹര്‍.

Story first published: Friday, March 20, 2026, 9:50 [IST]
Other articles published on Mar 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+