For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ, ഇത്രയും കാര്യങ്ങളോ? ഫാന്‍സും ഹാപ്പി, ചെന്നൈയില്‍ സഞ്ജുവിന്റെ ആദ്യദിനമിങ്ങനെ!! വീഡിയോ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലോകകപ്പ് ഹീറോയും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം ടീമിനോടൊപ്പം ചേര്‍ന്നത്. കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് അദ്ദേഹം സിഎസ്‌കെയിലേക്കു ചേക്കേറിയതു മുതല്‍ എല്ലാവരും കാത്തിരുന്നത് ഈയൊരു ദിവസത്തിനു വേണ്ടിയിരുന്നു.

ലോകകപ്പില്‍ ടീം ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ച് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതിന്റെ ആഹ്ലാദത്തിലാണ് സഞ്ജു പുതിയ തട്ടകത്തിലെത്തിയത്. തന്റെ ആരാധനാ പാത്രം കൂടിയായ ഇതിഹാസ താരം എംഎസ് ധോണിക്കൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലുമാണ് അദ്ദേഹം.

IPL 2026: ആദ്യ ഷോട്ട് പാളി, വൈഭവിനെ നോക്കിച്ചിരിച്ച് ജഡ്ഡു!! പിന്നെ നടന്നതിങ്ങനെ; വീഡിയോIPL 2026: ആദ്യ ഷോട്ട് പാളി, വൈഭവിനെ നോക്കിച്ചിരിച്ച് ജഡ്ഡു!! പിന്നെ നടന്നതിങ്ങനെ; വീഡിയോ

സിഎസ്‌കെയിലെത്തിയതിനു ശേഷം സഞ്ജു ആദ്യദിനം എങ്ങനെയാണ് ചെലവഴിച്ചതെന്നു ഫ്രാെൈഞ്ചസി അവരുടെ പുതിയ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകാണ്, ചെന്നൈയില്‍ അദ്ദേഹത്തിന്റെ ആദ്യദിനം എങ്ങനെയായിരുന്നെന്നു നമുക്കു നോക്കാം.

SANJU CSK

photocredit/Chennai Super Kings

ആദ്യദിനം എന്തൊക്കെ?

ടി20 ലോകകപ്പിനു ശേഷമുള്ള പരിപാടികളും ചെറിയൊരു ബ്രേക്കുമെല്ലാം ആഘോഷിച്ച ശേഷം വ്യാഴാഴ്ച രാവിലെ 11.48നാണ് സഞ്ജു സാംസണ്‍ ചെന്നൈയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് നേരെ കാറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം ഹോട്ടലിലേക്ക്. തുടര്‍ന്നാണ് തന്റെ പുതിയ ജഴ്‌സി നമ്പറായ 11 അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കുന്നത്.

14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം, ഇനി അവന്‍ ടെസ്റ്റും കളിക്കണം!! കാരണം തരൂര്‍ പറയും14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം, ഇനി അവന്‍ ടെസ്റ്റും കളിക്കണം!! കാരണം തരൂര്‍ പറയും

വൈകീട്ടാണ് ചെപ്പോക്കിലെ സിഎസ്‌കെ ടീമിന്റെ പരിശീലന ക്യാംപില്‍ സഞ്ജുവെത്തിയത്. തുടര്‍ന്ന് തന്റെ പുതിയ ടീമംഗങ്ങളെ പരിചയപ്പെട്ട അദ്ദേഹം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുമായി ഏറെ നേരെ സംസാരിക്കുകയും ചെയ്തു. കൂടാതെ സിഎസ്‌കെയുടെ ടീമുടമകളുമായും സഞ്ജു നേരില്‍ കണ്ട് സംസാരിച്ചു.

സിഎസ്‌കെയില്‍ സഞ്ജു സംസണിന്റെ ആദ്യ ദിനമങ്ങനെ. വീഡിയോ കാണാം

സിഎസ്‌കെയിലേക്കു താന്‍ മാറാനുള്ള പ്രധാന കാരണക്കാരനായ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കൊപ്പവും അദ്ദേഹം ഗ്രൗണ്ടില്‍ അല്‍പ്പസമയം പങ്കിടുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്തു.

SANJU CSK

photocredit/chennaiipl

പുതിയ ടീമിനൊപ്പമുള്ള ആദ്യത്തെ സെഷനായതിനാല്‍ തന്നെ വലിയ രീതിയിലുള്ള പരിശീലനങ്ങളിലേക്കൊന്നും സഞ്ജു കടന്നില്ല. ചെറിയ രീതിയിലുള്ള ഓട്ടമുള്‍പ്പെടെ ചില പരിശീലനം മാത്രമേ അദ്ദേഹം ടീമിനൊപ്പം നടത്തിയുള്ളൂ. കോച്ചിങ് സംഘത്തിലെ ചിലര്‍ സഞ്ജുവിനു കൂട്ടുമുണ്ടായിരുന്നു.

IPL 2026: രോഹിത് ഔട്ട്!! കോലി- സഞ്ജു ഓപ്പണിങ്, ശ്രേയസ് നയിക്കും; ഏറ്റവും ശമ്പളമുള്ളവരുടെ 11IPL 2026: രോഹിത് ഔട്ട്!! കോലി- സഞ്ജു ഓപ്പണിങ്, ശ്രേയസ് നയിക്കും; ഏറ്റവും ശമ്പളമുള്ളവരുടെ 11

ഇവയ്‌ക്കെല്ലാം ശേഷം സിഎസ്‌കെയുടെ ഫാന്‍സുമായും അല്‍പ്പസമയം ചെലവഴിക്കാന്‍ സഞ്ജു തയ്യാറാവുകയും ചെയ്തുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. കുടുതലും കുട്ടി ആരാധകരാണ് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫിനു വേണ്ടിയും ഒപ്പം സെല്‍ഫിയെടുക്കാനുമെല്ലാം കാത്തിരുന്നത്.

തനിക്കു വേണ്ടി ഗ്രൗണ്ടിനു പുറത്തു ഏറെ സമയം ആകാംക്ഷയോടെ കാത്തുനിന്ന ആരെയും സഞ്ജു നിരാശപ്പെടുത്തിയില്ല. സ്വതസിദ്ധമായ ചിരിയോടെ വളരെ കൂളായി ഓട്ടോഗ്രാഫ് നല്‍കിയും കൂടെ ഫോട്ടോയെടുത്തുമെല്ലാം അദ്ദേഹം അവരുടെ മനസ്സ് നിറയ്ക്കുകയും ചെയ്തു.

Story first published: Friday, March 20, 2026, 13:13 [IST]
Other articles published on Mar 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+