Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അവനെ എവിടെ കളിപ്പിക്കാനാ! ആർസിബിയുടെ കോടികൾ വെള്ളത്തിലാകും; മുന്നറിയിപ്പുമായി കൈഫ്

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരു തങ്ങളുടെ സ്വപ്നം നിറവേറ്റിയ വർഷമായിരുന്നു 2025. ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒരിക്കൽ പോലും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല. എന്നാൽ, രജത് പട്ടീധാരുടെ നായകത്വത്തിൽ അവർ കന്നി കിരീടം സ്വന്തമാക്കി. എന്നാൽ, 2026 സീസണിലേക്ക് വരുമ്പോൾ ആർസിബി കുറച്ച് കൺഫ്യൂഷനിലാണ്. തങ്ങളുടെ പുതിയ ലൈനപ്പിൽ അവർ നേരിടാൻ ഇടയുള്ള ചില പ്രശ്നങ്ങൾ ക്രിക്കറ്റ് വിദ​ഗ്ധർ പറയുന്നുണ്ടായിരുന്നു.

ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) ടീം കോമ്പിനേഷനെക്കുറിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞ മുന്നറിയിപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. ലേലത്തിൽ 7 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വെങ്കടേഷ് അയ്യറെ പ്ലേയിംഗ് ഇലവനിൽ എവിടെ കളിപ്പിക്കുമെന്ന കാര്യത്തിൽ മാനേജ്‌മെന്റ് കടുത്ത സമ്മർദ്ദത്തിലാകുമെന്ന് കൈഫ് നിരീക്ഷിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ആർസിബിയുടെ തന്ത്രങ്ങളെക്കുറിച്ച് സംസാരിച്ചത്.

venkatesh-iyer

പടിക്കലോ വെങ്കടേഷോ? ആർസിബിക്ക് തലവേദന!

ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ ഫോമാണ് വെങ്കടേഷ് അയ്യർക്ക് വെല്ലുവിളിയാകുന്നത്. "ബെംഗളൂരുവിലെ പിച്ച് വേഗതയെ ഇഷ്ടപ്പെടുന്ന ബാക്കർമാർക്ക് അനുയോജ്യമാണ്. വെങ്കടേഷ് അയ്യർക്ക് പേസ് ഇഷ്ടമാണ്, എന്നാൽ അവിടെ ഇപ്പോൾ കടുത്ത മത്സരമാണ്. പടിക്കൽ മികച്ച രീതിയിലാണ് കളിക്കുന്നതാണ് വെങ്കിക്ക് ഭീഷണിയായത്. കോഹ്‌ലി, പാട്ടിദാർ, പടിക്കൽ എന്നിവരടങ്ങുന്ന ടോപ്പ് ഓർഡറിൽ വെങ്കടേഷിനെ എവിടെ ഉൾപ്പെടുത്തുമെന്ന് എനിക്കറിയില്ല," കൈഫ് പറഞ്ഞു. കഴിഞ്ഞ സീസണിലെ വെങ്കടേഷിന്റെ മോശം ഫോമും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയില്ലായ്മയും തിരിച്ചടിയായേക്കാം.

ഹേസൽവുഡ് ഇല്ല; പകരം വരുന്നത് ഈ താരം!

പ്രധാന ബൗളർ ജോഷ് ഹേസൽവുഡ് ആദ്യ മത്സരങ്ങളിൽ കളിക്കാത്തത് ആർസിബിക്ക് തിരിച്ചടിയാണ്. എന്നാൽ ഹേസൽവുഡിന് പകരക്കാരനായി ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫി തിളങ്ങുമെന്ന് കൈഫ് പ്രവചിക്കുന്നു. "ചിന്നസ്വാമിയിലെ പിച്ചിലെ ബൗൺസ് ഡഫിക്ക് ഗുണകരമാകും. കഴിഞ്ഞ സീസണിൽ കുറഞ്ഞ സ്കോറുകളിൽ എതിരാളികളെ ഒതുക്കാൻ ആർസിബിക്ക് സാധിച്ചിരുന്നു. ഇത്തവണ ലിയാം ലിവിംഗ്സ്റ്റൺ ഇല്ലാത്തതിനാൽ ക്രുണാൽ പാണ്ഡ്യ, സുയാഷ് ശർമ്മ എന്നീ രണ്ട് സ്പിന്നർമാരെ തന്നെ ആർസിബി ആശ്രയിക്കേണ്ടി വരും," കൈഫ് വ്യക്തമാക്കി.

മാർച്ച് 28-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ കഴി‍ഞ്ഞ സീസണിൽ നിന്നും ഒരടി പോലും തങ്ങൾ പിന്നോട്ട് പോയിട്ടില്ല എന്ന് ആർ.സി.ബിക്ക് തെളിയിക്കേണ്ടിയിരിക്കുന്നു. നായകൻ രജത് പട്ടിദാറിന്റെയും സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‍ലിയുടെയും ബാറ്റിങ്ങിലാണ് ആർസിബി ആരാധകരുടെ പ്രതീക്ഷകളത്രയും. സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറിയതുപോലെ, ആർസിബിയിലെ ഈ പുതിയ മാറ്റങ്ങൾ ടീമിന് രണ്ടാം കിരീടം നേടിക്കൊടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Story first published: Friday, March 20, 2026, 16:15 [IST]
Other articles published on Mar 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+