IND vs IRE: ബുംറയടക്കം 5 പേര്‍ ഔട്ട്!! സഞ്ജുവിന് പുതിയ ഓപ്പണിങ് പങ്കാളി? സാധ്യതാ ടീം
ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായതിനു ശേഷമുള്ള ടീം ഇന്ത്യയുടെ അടുത്ത പരമ്പര എപ്പോഴായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും അടുത്ത വെടിക്കെട്ടിനായി അധികം കാത്തിരിക്കേണ്ടതില്ല. ജൂണില്‍ ഇന്ത്യന്‍ ടീം ടി20 പരമ്പരയ്ക്കായി അയര്‍ലാന്‍ഡിലെത്തുമെന്ന് ക്രിക്കറ്റ് അയര്‍ലാന്‍ഡ് (CI) സ്ഥിരീകരിച്ചിരിക്കുകയാണ്.
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇന്ത്യക്കു അയര്‍ലാന്‍ഡ് പര്യടനമുണ്ടാവുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നില്ല. എന്നാല്‍ ജൂണിലായിരിക്കും ലോക ചാംപ്യന്‍മാരുടെ വരവെന്ന് അയര്‍ലാന്‍ഡ് ഇപ്പോള്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. പക്ഷെ തിയ്യതി, പരമ്പരയിലെ മല്‍സരങ്ങളുടെ എണ്ണം, വേദി എന്നിവ ഇനിയും തീരുമാനിച്ചിട്ടില്ല.

ജൂണ്‍ ആറ് മുതല്‍ 20 വരെ അഫ്ഗാനിസ്താനുമായി നാട്ടില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. അതു പിന്നാലെയായിരിക്കും അയര്‍ലാന്‍ഡ് പര്യടനം. ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.
ടീമില്‍ മാറ്റങ്ങള്‍ക്കു സാധ്യത
നാട്ടില്‍ ടി20 ലോകകപ്പ് ഉയര്‍ത്തിയ അതേ ഇന്ത്യന്‍ ലൈനപ്പ് തന്നെ അയര്‍ലാന്‍ഡിലും പ്രതീക്ഷിക്കേണ്ടതില്ല. ഉറപ്പായും ചില മാറ്റങ്ങള്‍ ടീമില്‍ ഉറപ്പിക്കാം. കാരണം അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇന്ത്യയുടെ പ്രഥമ പരിഗണനയും ഏകദിനങ്ങള്‍ക്കായിരിക്കും.
മുന്‍നിര താരങ്ങളെല്ലാം അതിനാല്‍ ഏകദിനങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അപ്രധാനമായ ടി20 പരമ്പരകളില്‍ അവര്‍ക്കു വിശ്രമവും നല്‍കിയേക്കും.
നിലവില്‍ ഏകദിന പ്ലാനുകളുടെ ഭാഗമല്ലാത്തതിനാല്‍ ടി20 ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവമായ സഞ്ജു സാംസണിനെ അയര്‍ലാന്‍ഡ് പര്യടനത്തിലും ഉറപ്പായും കാണാം. പക്ഷെ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി അഭിഷേക് ശര്‍മ തന്നെ തുടരുമോയെന്ന കാര്യം സംശയമാണ്.
കാരണ ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ഇനി ഐപിഎല്ലിലും അഭിഷേകിന് തിളങ്ങാനായില്ലെങ്കില്‍ പുതിയൊരു ഓപ്പണിങ് ജോടിയെ അയര്‍ലാന്‍ഡില്‍ ഇന്ത്യ പരീക്ഷിച്ചേക്കും.
യശസ്വി ജയ്‌സ്വാള്‍, കൗമാര വിസ്മയം വൈഭവ് സൂര്യവംശി എന്നിനരിലൊരാള്‍ക്കായിയിരിക്കും നറുക്കുവീഴുക. ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും രണ്ടു പേരില്‍ ഒരാളെ ടീമിലേക്കു കൊണ്ടു വരിക.
വണ്‍ഡൗണായി പതിവുപോലെ ഇഷാന്‍ കിഷന്‍ തന്നെ തുടരും. നാലില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും കാണാം. ബാറ്റിങില്‍ ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന നല്ലൊരു അവസരം കൂടിയാവും ഐറിഷ് ടൂര്‍.
സൂര്യ കഴിഞ്ഞാല്‍ അഞ്ചില്‍ വമ്പടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ കളിക്കും. ആറില്‍ യുവതാരം തിലക് വര്‍മ തന്നെ തുടരാനാണ് സാധ്യത. ടി20 ലോകകപ്പില്‍ അദ്ദേഹം ഈ പുതിയ റോളില്‍ മിന്നിച്ചിരുന്നു.
പക്ഷെ ഏഴില്‍ സ്റ്റാര്‍ ഓള്‍റൗണര്‍ ഹാര്‍ദിക് പാണ്ഡ്യയെ കണ്ടേക്കില്ല. അയര്‍ലാന്‍ഡ് പര്യടനത്തിനു മുമ്പ് അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹമുണ്ടാവും. എന്നാല്‍ അപ്രസക്തമായ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഹാര്‍ദിക്കിനു വിശ്രമം നല്‍കാനാണ് സാധ്യത. പകരം ഈ റോളില്‍ ടീമിലെത്തിയേക്കുക യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാവും.

എട്ടാമനായി അക്ഷര്‍ പട്ടേലായിരിക്കും ടീമിലുണ്ടാവുക. ടി20 ലോകകപ്പ് സ്‌ക്വാഡിസുണ്ടായിരുന്ന റിങ്കു സിങ് തഴയപ്പെട്ടേക്കും. ലോകകപ്പില്‍ അത്രയും പരിതാപകരമായിരുന്നു താരത്തിന്റെ പ്രകടനം.
ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തിയ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സ്ഥാനവും സംശയത്തിലാണ്. ഐപിഎല്ലിലും അദ്ദേഹം നിറംമങ്ങിയാല്‍ പകരം രവി ബിഷ്‌നോയ്ക്ക് നറുക്കുവീഴും.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കും. ഇനി ഏകദിനങ്ങളിലായിരിക്കും അദ്ദേഹത്തെ കൂടുതലായും കണ്ടേക്കുക. ബുംറയ്ക്കു പകരം ഹര്‍ഷിത് റാണ (പരിക്കു ഭേദമായാല്‍ മാത്രം) ടീമിലേക്കു വന്നേക്കും. പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങായിരിക്കും.
അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള സാധ്യതാ ടീം
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍/ വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications