വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദീപക് ചഹാറും ഇഷാന്‍ കിഷനും ഇന്ത്യ എ ടീമില്‍, പുതിയ പദ്ധതിയുമായി ദ്രാവിഡ്

മുംബൈ: ന്യൂസീലന്‍ഡിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഇതിന് മുന്നോടിയായി ഇന്ത്യയുടെ എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങുന്ന ചതുര്‍ദിന മത്സര പരമ്പരയാണ് ഇന്ത്യയുടെ എ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഇതിനായുള്ള ടീമിനെ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഇഷാന്‍ കിഷനെയും ദീപക് ചഹാറിനെയും ഇന്ത്യയുടെ എ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

IPL 2022: വമ്പനടിക്കാര്‍, പക്ഷെ അധികമാര്‍ക്കുമറിയില്ല- മെഗാ ലേലത്തില്‍ സര്‍പ്രൈസുകളായേക്കുംIPL 2022: വമ്പനടിക്കാര്‍, പക്ഷെ അധികമാര്‍ക്കുമറിയില്ല- മെഗാ ലേലത്തില്‍ സര്‍പ്രൈസുകളായേക്കും

1

നിലവില്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവരും ഈ മാസം 24ന് മുംബൈയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരയില്‍ വിശ്രമം നല്‍കിയ ശര്‍ദുല്‍ ഠാക്കൂറിനെയും എ ടീമിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 23നാണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ 29വരെയാണ് പരമ്പര. നേരത്തെ ഇന്ത്യയുടെ എ ടീമില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനെയും ടീമിലേക്ക് പരിഗണിച്ചത്.

Also Read: വിരാട് കോലിക്ക് കീഴില്‍ ടി20 അരങ്ങേറ്റം, എന്നാല്‍ 'പച്ചപിടിച്ചില്ല', നിരാശപ്പെടുത്തിയ അഞ്ച് താരങ്ങളിവര്‍

2

ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ മുന്നില്‍ക്കണ്ടാണ് ഇഷാന്‍ കിഷനെ എ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാനാണെങ്കിലും ടെസ്റ്റിലും തിളങ്ങാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. പ്രിയങ്ക് പാഞ്ചല്‍ നയിക്കുന്ന ഇന്ത്യയുടെ എ ടീം ഇതിനോടകം ദക്ഷിണാഫ്രിക്കയില്‍ എത്തിക്കഴിഞ്ഞു.

Also Read: IPL 2022: ലേലത്തില്‍ രാഹുല്‍ ചരിത്രം സൃഷ്ടിക്കും, 20 കോടിക്ക് മുകളില്‍ നേടും, പ്രവചിച്ച് ആകാശ് ചോപ്ര

3

ഇന്ത്യയുടെ പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് കീഴില്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി രണ്ട് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുന്നുണ്ട്. എന്നാല്‍ ദ്രാവിഡിന് മുന്നിലുള്ള വലിയ വെല്ലുവിളി ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ഇന്ത്യയായിരുന്നു വേദി. എന്നാല്‍ ഇത്തവണ ദക്ഷിണാഫ്രിക്കയിലാണ് പരമ്പര.

Also Read: IND vs NZ T20: 'രോഹിത് ക്യാപ്റ്റനായി എല്ലാം ശരിയായി', രണ്ടാം ടി20യിലെ മൂന്ന് നിര്‍ണ്ണായക കാര്യങ്ങളിതാ

4

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ചരിത്ര നേട്ടങ്ങളാണ് സ്വന്തമാക്കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വലിയ നേട്ടങ്ങള്‍ ഇന്ത്യക്കില്ല. അതിനാല്‍ത്തന്നെ ടെസ്റ്റ് പരമ്പര കടുപ്പമാവും. പേസ് ബൗളര്‍മാര്‍ തിളങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ദ്രാവിഡിന് കീഴില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിദേശ പിച്ചില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ദ്രാവിഡിന് ടീമിനെക്കൊണ്ട് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെപ്പിക്കാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

Also Read: IND vs NZ T20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി കിവീസ്, മത്സരം കൊല്‍ക്കത്തയില്‍

5

നിലവില്‍ വിശ്രമം അനുവദിച്ചിരിക്കുന്ന വിരാട് കോലിയടക്കം പ്രമുഖരെല്ലാം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉണ്ടാവുമെന്നതിനാല്‍ ദ്രാവിഡിന് വലിയ തലവേദന ഒഴിവാകും. ദ്രാവിഡിന്റെ സാന്നിധ്യം ഇന്ത്യയുടെ ബാറ്റിങ് നിരക്കും വലിയ ആത്മവിശ്വാസം നല്‍കും. അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം നന്നായി ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു.

Also Read: IND vs NZ T20: 'ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചത്'- ഹര്‍ഷല്‍ പട്ടേല്‍

6

ബൗളിങ്ങില്‍ ഇന്ത്യക്ക് തലവേദനകളില്ല. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ലൂങ്കി എന്‍ഗിഡി എന്നിവരെ ദക്ഷിണാഫ്രിക്ക വജ്രായുധമാക്കുമ്പോള്‍ ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഇന്ത്യക്ക് തിരിച്ചടിക്കാനായി ഉണ്ടാവും. സ്പിന്നര്‍മാരായി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും എത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നുറപ്പ്. ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായ പരമ്പരയാവും ദക്ഷിണാഫ്രിക്കയിലേതെന്നുറപ്പ്.

Story first published: Sunday, November 21, 2021, 16:17 [IST]
Other articles published on Nov 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X