വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലേലത്തില്‍ രാഹുല്‍ ചരിത്രം സൃഷ്ടിക്കും, 20 കോടിക്ക് മുകളില്‍ നേടും, പ്രവചിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസം ലേലം നടന്നേക്കും. ലഖ്‌നൗ,അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് ടീമുകള്‍ക്കൂടി എത്തിയതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണവും ഉയരും. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതവും പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതവും നിലനിര്‍ത്താനാണ് അവസരമുള്ളത്. ലേലത്തിന് ഉപയോഗിക്കാവുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.

KL Rahul Will be The Most Expensive Player if he is up For Auction | Oneindia Malayalam

IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

1

പല പ്രമുഖരും കൂടുമാറാന്‍ തയ്യാറെടുത്തിരിക്കുന്നതിനാല്‍ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ എല്‍ രാഹുല്‍,ഡേവിഡ് വാര്‍ണര്‍,ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇപ്പോഴിതാ വരാനിരിക്കുന്ന താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോകുന്ന താരം കെ എല്‍ രാഹുലായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 20 കോടിക്ക് മുകളില്‍ രാഹുലിന് ലഭിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Also Read: നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

2

നിലവില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് രാഹുല്‍.എന്നാല്‍ ടീമിനൊപ്പം ബാറ്റിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ വന്‍ പരാജയമാണ്. അതിനാല്‍ രാഹുല്‍ പഞ്ചാബ് വിടുമെന്ന റിപ്പോര്‍ട്ട് ഈ സീസണിന്റെ അവസാന മുതല്‍ പുറത്തുവരുന്നുണ്ട്. 'കെ എല്‍ രാഹുല്‍ ലേലത്തിലേക്കെത്തിയാല്‍ നിലവിലെ പ്രതിഫല സംവിധാനങ്ങളൊക്കെ മാറ്റിമറിക്കപ്പെട്ടേക്കും. താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി അവന്‍ മാറും. 20 കോടിയിലധികം ലഭിച്ചേക്കും'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2022: ആര്‍സിബിയുടെ പുതിയ നായകനാര്? അത് കെ എല്‍ രാഹുല്‍ തന്നെ, മൂന്ന് കാരണങ്ങള്‍ അറിയാം

3

2018 മുതലുള്ള എല്ലാ സീസണിലും 550 റണ്‍സില്‍ കൂടുതല്‍ നേടാന്‍ രാഹുലിനായിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പണറെന്ന നിലയിലും രാഹുലിന് മികച്ച റെക്കോഡുകളാണുള്ളത്. അവസാന അഞ്ച് ടി20യില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറികള്‍ രാഹുല്‍ നേടിക്കഴിഞ്ഞു. സ്ഥിരതയോടെ കളിക്കാന്‍ രാഹുലിന് സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. രാഹുലിന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കും സംശയമില്ല. അതിനാല്‍ റെക്കോഡ് തുക തന്നെ രാഹുലിന് ലഭിച്ചേക്കും.

Also Read: അന്താരാഷ്ട്ര കരിയര്‍ ഗംഭീരമായി തുടങ്ങി, എന്നാല്‍ എങ്ങുമെത്തിയില്ല, എട്ട് ക്രിക്കറ്റ് താരങ്ങളിതാ

4

ലഭിക്കുന്ന സൂചന പ്രകാരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിച്ചേക്കും. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ തല്‍സ്ഥാനത്തേക്ക് മികച്ചൊരു താരത്തെ ആര്‍സിബിക്ക് ആവിശ്യമാണ്. രാഹുല്‍ കോലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം കൂടിയാണ്. അതിനാല്‍ രാഹുലിനെ ആര്‍സിബി സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത് ആര്‍സിബിയുടെ ബാറ്റിങ് നിരയില്‍ വലിയ വിടവാണുള്ളത്. ഇത് നികത്താന്‍ രാഹുലിനെപ്പോലൊരു താരത്തെ അവര്‍ക്ക് അത്യാവശ്യമാണ്.

Also Read: വരുന്നു 'മിനി ഐപിഎല്‍', ലീഗ് കളറാക്കാന്‍ മുംബൈ ഇന്ത്യന്‍സും കെകെആറും!- ഇത് പൊളിക്കും

5

സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തങ്ങളുടെ മുന്‍ താരമായിരുന്ന രാഹുലിനായി ശ്രമിച്ചേക്കും. ഡേവിഡ് വാര്‍ണര്‍ കൂടുമാറുമെന്നുറപ്പായതിനാല്‍ മികച്ചൊരു ഓപ്പണറെ ഹൈദരാബാദിന് അത്യാവശ്യമാണ്. എന്തായാലും രാഹുല്‍ ലേലത്തിലേക്കെത്തിയാല്‍ എല്ലാ ടീമും താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. ലേലത്തിലെ എല്ലാ റെക്കോഡുകളും രാഹുല്‍ തകര്‍ക്കാനുള്ള സാധ്യതയും ഏറെയാണ്.

Also Read: യുഗാന്ത്യം, നിങ്ങളെപ്പോലെ ആരുമില്ല- എബിഡിയുടെ വിരമിക്കലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

6

നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. ഇന്ത്യയുടെ ഭാവിയിലെ നായകന്‍ രാഹുലാവുമെന്നുറുപ്പാണ്. അതിനാല്‍ രാഹുലിനെ ഇന്ന് ടീമിലെത്തിക്കുന്നത് ടീമിന്റെ മൂല്യമുയര്‍ത്താനും സഹായിക്കും. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രാഹുലിനായി വലിയ തുക മുടക്കാന്‍ ടീമുകള്‍ തയ്യാറാവുമെന്ന കാര്യം ഉറപ്പാണ്. ഡേവിഡ് വാര്‍ണര്‍ക്കായും വാശിയേറിയ ലേലം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. അവസാന സീസണോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി വിട്ടുപിരിഞ്ഞ വാര്‍ണര്‍ സിഎസ്‌കെയിലേക്കെന്നാണ് സൂചനകള്‍. പുതിയതായി എത്തുന്ന അഹമ്മദാബാദ് ടീമിന്റെ നായകനാക്കാനും സാധ്യതകളുണ്ട്.

Story first published: Saturday, November 20, 2021, 13:44 [IST]
Other articles published on Nov 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X