Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ T20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി കിവീസ്, മത്സരം കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പര തൂത്തുവാരാന്‍ ഉറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ആശ്വാസ ജയം തേടിയാവും ന്യൂസീലന്‍ഡിന്റെ വരവ്. വൈകീട്ട് 7 മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം.

IND vs NZ T20: 'രോഹിത് ക്യാപ്റ്റനായി എല്ലാം ശരിയായി', രണ്ടാം ടി20യിലെ മൂന്ന് നിര്‍ണ്ണായക കാര്യങ്ങളിതാ

കരുത്തോടെ ഇന്ത്യ

കരുത്തോടെ ഇന്ത്യ

പരമ്പര സ്വന്തമാക്കിയതിനാല്‍ തന്നെ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യയിറങ്ങുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരമെന്നത് ഇന്ത്യയുടെ കരുത്തിരട്ടിപ്പിക്കും. ഇന്ത്യക്ക് വലിയ ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പിച്ചാണത്. പ്രത്യേകിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത് അടിച്ചെടുത്തത് ഈ മൈതാനത്താണ്. പൊതുവേ ബാറ്റിങ്ങിനിന് അനുകൂലമായ പിച്ചാണിത്. അതിനാല്‍ രണ്ട് ടീമിന്റെയും വലിയ ബാറ്റിങ് പ്രകടനങ്ങള്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് വ്യക്തമായ പദ്ധതികളോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. യുവതാരങ്ങള്‍ക്ക് കൃത്യമായ അവസരം ഇന്ത്യ നല്‍കുന്നുണ്ട്. വെങ്കടേഷ് അയ്യരും ഹര്‍ഷല്‍ പട്ടേലും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ അധികം മാറ്റം വരുത്തില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ തന്നെ പറഞ്ഞത്.

രണ്ടാം മത്സരത്തിലെ താരങ്ങളെത്തന്നെ നിലനിര്‍ത്താണ് സാധ്യതകളേറെ.ആദ്യ രണ്ട് മത്സരത്തിലും ടോസ് ഇന്ത്യക്ക് അനുകൂലമായിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. മൂന്നാം മത്സരത്തില്‍ ടോസ് ലഭിച്ചാല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്‌തേക്കും. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ടോപ് ഓഡറിന് മാത്രമാണ് ബാറ്റിങ്ങില്‍ കാര്യമായി അവസരം ലഭിച്ചത്. മധ്യനിരക്ക് വലിയ പ്രകടനം നടത്താനുള്ള അവസരം ലഭിച്ചില്ല. അതിനാല്‍ അവര്‍ക്ക് തങ്ങളുടെ ബാറ്റിങ് മികവ് കാട്ടാനുള്ള അവസരം ലഭിച്ചേക്കും.

നാണക്കേട് ഒഴിവാക്കാന്‍ കിവീസിന് ജയിക്കണം

നാണക്കേട് ഒഴിവാക്കാന്‍ കിവീസിന് ജയിക്കണം

മികച്ച തുടക്കം മുതലാക്കാനാവുന്നില്ലെന്നതാണ് ന്യൂസീലന്‍ഡിന്റെ പ്രശ്‌നം. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആദ്യ രണ്ട് മത്സരത്തിലും വെടിക്കെട്ട് തുടക്കം നല്‍കുന്നു. ഡാരില്‍ മിച്ചലും മോശമില്ലാതെ കളിക്കുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ടീം തളരുന്നു. ഗ്ലെന്‍ ഫിലിപ്‌സ്,ടിം സീഫെര്‍ട്ട്,ജിമ്മി നിഷാം എന്നിവരെല്ലാം വമ്പനടിക്ക് പേരുകേട്ടവരാണെങ്കിലും ഇവരെല്ലാം പരമ്പരയില്‍ നനഞ്ഞ പടക്കങ്ങളാണ്. ഇതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുന്നത്. കെയ്ന്‍ വില്യംസണിന്റെ അഭാവം ടീമില്‍ പ്രകടമാണ്.

ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ ന്യൂസീലന്‍ഡ് പേസര്‍മാര്‍ക്ക് ഇന്ത്യക്കെതിരേ കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ട്രന്റ് ബോള്‍ട്ടും ടിം സൗത്തിയും വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ആദം മില്‍നെയും നന്നായി തല്ലുവാങ്ങുന്നു. ന്യൂസീലന്‍ഡ് ബൗളര്‍മാരുടെ മോശം പ്രകടനം ടീമിന് പിന്നോട്ട് വലിക്കുന്നുവെന്ന് തന്നെ പറയാം. ഇന്ത്യന്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും തിളങ്ങുമ്പോള്‍ ന്യൂസീലന്‍ഡ് സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും തല്ലുവാങ്ങിക്കൂട്ടുന്നു.

ഈഡന്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റ് പിച്ചായതിനാല്‍ ബാറ്റിങ് നിരക്ക് തിളങ്ങാനാവും. എന്നാല്‍ വൈകുന്നേരങ്ങള്‍ മഞ്ഞ് വീഴ്ചയുണ്ടാവും. ഇത് നിര്‍ണ്ണായകമാണ്. മഞ്ഞ് വീഴ്ചയുള്ളപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാവും കൂടുതല്‍ എളുപ്പം. അതിനാല്‍ ടോസ് നേടിയാല്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കാനാണ് സാധ്യത. ന്യൂസീലന്‍ഡും പ്ലേയിങ് 11 ല്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍.

ന്യൂസീലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, ജിമ്മി നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ/ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്.

Story first published: Saturday, November 20, 2021, 14:02 [IST]
Other articles published on Nov 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+