വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: വിജയവഴിയില്‍ ഇന്ത്യ, ലഖ്‌നൗവില്‍ നേടിയത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍-അറിയാം

സന്ദര്‍ശകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ്

1

ലഖ്‌നൗ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യിലെ തോല്‍വിക്ക് രണ്ടാം മത്സരത്തിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ 21 റണ്‍സിന് ഇന്ത്യ തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ നേടിയെടുത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 99 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ ഒരു പന്തും നാല് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ വിജയം നേടിയെടുത്തത്. സൂര്യകുമാര്‍ യാദവിന്റെയും (26*) നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെയും (15*) കൂട്ടുകെട്ടാണ് ഇന്ത്യയെ തുണച്ചത്. തോറ്റെങ്കിലും ഇന്ത്യയെ വിറപ്പിക്കാന്‍ കിവീസിനായി.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. സന്ദര്‍ശകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണ്. കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവരെല്ലാം മികവ് കാട്ടി.

ലഖ്‌നൗവിലെ ഇന്ത്യ വിജയിച്ച മത്സരത്തില്‍ ചില വമ്പന്‍ റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാAlso Read: പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര്‍ തകര്‍ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ

ഏറ്റവും കുറവ് സിക്‌സുകള്‍

ഏറ്റവും കുറവ് സിക്‌സുകള്‍

ഇന്ത്യ വേദിയായ ടി20 മത്സരത്തില്‍ ഏറ്റവും കുറവ് സിക്‌സുകള്‍ പിറന്ന മത്സരമെന്ന റെക്കോഡ് ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ടി20 നേടിയിരിക്കുകയാണ്. ബൗളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ ഒരു സിക്‌സര്‍ പോലും പിറന്നില്ലെന്നതാണ് കൗതുകകരമായ കാര്യം.

രണ്ട് ടീമിനും സിക്‌സുകള്‍ നേടാന്‍ സാധിക്കാതെ പോയി. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ഫിന്‍ അലന്‍, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങിയ പല വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുമുണ്ടായിരുന്നെങ്കിലും ഒരു സിക്‌സര്‍ പോലും മത്സരത്തില്‍ പിറക്കാതിരുന്നത് കൗതുകമായി. പിച്ച് ബൗളിങ്ങിന് വലിയ മുന്‍തൂക്കം നല്‍കുന്നതായിരുന്നു.

Also Read: IND vs NZ: രണ്ടാം മത്സരത്തിലും പൃഥ്വിയില്ല! ആരാധകര്‍ കട്ടക്കലിപ്പില്‍-പ്രതികരണങ്ങളിതാ

ഒരു സിക്‌സ് പോലുമില്ലാതെ കൂടുതല്‍ ബോള്‍

ഒരു സിക്‌സ് പോലുമില്ലാതെ കൂടുതല്‍ ബോള്‍

ടി20യില്‍ ഒരു സിക്‌സര്‍ പോലുമില്ലാതെ കൂടുതല്‍ ബോളുകളെറിഞ്ഞ മത്സരമെന്ന റെക്കോഡും ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിന് ലഭിച്ചു. 239 പന്തുകളാണ് മത്സരത്തില്‍ എറിഞ്ഞത്. എന്നിട്ടും ഒരു സിക്‌സ് പോലും പറത്താന്‍ ആര്‍ക്കുമായില്ല.

ന്യൂസീലന്‍ഡ് 120 പന്തും ഇന്ത്യ 119 പന്തുകളുമാണ് നേരിട്ടത്. 2021ലെ ന്യൂസീലന്‍ഡ്-ബംഗ്ലാദേശ് ടി20യിലെ ഒരു സിക്‌സ് പോലുമില്ലാതെ 238 പന്തുകളെന്ന റെക്കോഡാണ് ഇപ്പോള്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിലൂടെ തകര്‍ന്നിരിക്കുന്നത്. വെടിക്കെട്ട് ബാറ്റിങ് ശൈലിക്ക് പേരുകേട്ട ടി20യില്‍ ഇത്തരം ബൗളിങ് പിച്ചുകള്‍ തയ്യാറാക്കുന്നത് രസം കൊല്ലിയാവുന്നുണ്ട്.

ലഖ്‌നൗവില്‍ ചേസ് ചെയ്ത് ജയിക്കുന്നത് ഇതാദ്യം

ലഖ്‌നൗവില്‍ ചേസ് ചെയ്ത് ജയിക്കുന്നത് ഇതാദ്യം

ലഖ്‌നൗവില്‍ ടി20യില്‍ വിജയകരമായി റണ്‍സ് ചേസ് ചെയ്ത് ജയിക്കുന്നത് ഇതാദ്യമായാണ്. ഈ നേട്ടം സ്വന്തം പേരിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് അഞ്ച് ടി20 മത്സരമാണ് ലഖ്‌നൗവില്‍ നടന്നത്. അഞ്ചിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

അതുകൊണ്ടാണ് ടോസ് നേടിയ ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതും. എന്നാല്‍ കരുതലോടെ കളിച്ച ഇന്ത്യ ഒരു പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ബുദ്ധിപരമായ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ന്യൂസീലന്‍ഡിന്റെ കുറഞ്ഞ ടോട്ടല്‍

ന്യൂസീലന്‍ഡിന്റെ കുറഞ്ഞ ടോട്ടല്‍

ഇന്ത്യക്കെതിരായ ടി20യില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന റെക്കോഡും ലഖ്‌നൗവില്‍ പിറന്നിരിക്കുകയാണ്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സാണ് ന്യൂസീലന്‍ഡിന് നേടാനായത്.

ഇതിന് മുമ്പ് 2021ല്‍ കൊല്‍ക്കത്തയില്‍ 111ന് ഓള്‍ഔട്ടായതായിരുന്നു ന്യൂസീലന്‍ഡിന്റെ ഇന്ത്യക്കെതിരായ ചെറിയ ടോട്ടല്‍. 2016ല്‍ നാഗ്പൂരില്‍ 7വിക്കറ്റിന് 126, 2022ല്‍ 126, 2020ല്‍ അഞ്ച് വിക്കറ്റിന് 132 എന്നിവയാണ് കിവീസിന്റെ മറ്റ് ചെറിയ ടോട്ടലുകള്‍.

നാണക്കേടിന്റെ റെക്കോഡില്‍ ഇഷാന്‍

നാണക്കേടിന്റെ റെക്കോഡില്‍ ഇഷാന്‍

ടി20യില്‍ ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും മോശം സ്‌ട്രൈക്കറേറ്റെന്ന റെക്കോഡില്‍ സ്വന്തം റെക്കോഡ് തിരിത്തിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ലഖ്‌നൗവില്‍ 59.37 സ്‌ട്രൈക്കറേറ്റിലാണ് ഇഷാന്‍ കളിച്ചത്. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ 83.33 സ്‌ട്രൈക്കറേറ്റില്‍ കളിച്ചാണ് താരം ഈ റെക്കോഡില്‍ തലപ്പത്ത് നിന്നത്.

ലഖ്‌നൗവില്‍ 32 പന്ത് നേരിട്ട് 19 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇതില്‍ രണ്ട് ബൗണ്ടറിയും ഉള്‍പ്പെടും. അവസാന 13 ഇന്നിങ്‌സിലെ താരത്തിന്റെ ശരാശരി 15ല്‍ താഴെയാണ്. അടുത്ത മത്സരത്തില്‍ ഇഷാന്‍ പുറത്തിരിക്കാനാണ് സാധ്യത.

Story first published: Monday, January 30, 2023, 10:26 [IST]
Other articles published on Jan 30, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X