Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രണ്ടാം മത്സരത്തിലും പൃഥ്വിയില്ല! ആരാധകര്‍ കട്ടക്കലിപ്പില്‍-പ്രതികരണങ്ങളിതാ

1

ലഖ്‌നൗ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ 21 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ക്ഷീണത്തില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ പ്ലേയിങ് 11 വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഒരുമാറ്റം മാത്രമാണ് ഇന്ത്യ പ്ലേയിങ് 11 വരുത്തിയത്.

അതിവേഗ പേസറായ ഉമ്രാന്‍ മാലിക്കിനെ പുറത്തിരുത്തിയ ഇന്ത്യ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് അവസരം നല്‍കിയാണിറങ്ങിയത്. ഇതിനെ മികച്ച നീക്കമെന്ന് പറയാമെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഓപ്പണര്‍ ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. രണ്ട് പേര്‍ക്കും ടി20യില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ഓപ്പണിങ് നിരയില്‍ മാറ്റം വരുത്തി പൃഥ്വി ഷായെ പരിഗണിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ രണ്ടാം മത്സരത്തിലും മോശം ഫോമിലുള്ള ഓപ്പണര്‍മാരെ പിന്തുണച്ച് പൃഥ്വിയെ തഴഞ്ഞിരിക്കുകയാണ്. ടി20 സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. താരത്തിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ മികച്ചതായിരുന്നിട്ടും ഇന്ത്യ പ്ലേയിങ് 11 അവസരം നല്‍കുന്നില്ല.

ഇപ്പോഴിതാ നായകന്‍ ഹര്‍ദിക് പാണ്ഡ്യയേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

തെറ്റുകളില്‍ നിന്ന് ഹര്‍ദിക് പഠിക്കുന്നില്ല

തെറ്റുകളില്‍ നിന്ന് ഹര്‍ദിക് പഠിക്കുന്നില്ല

ഇഷാന്‍ കിഷന്‍-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി പവര്‍പ്ലേ മുതലാക്കാനോ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച് അടിത്തറ പാകാനോ ഇരുവര്‍ക്കും സാധിക്കുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്റെ അവസാന 12 മത്സരങ്ങളിലെ ശരാശരി 15 മാത്രം.

ശുബ്മാന്‍ ഗില്‍ ഏകദിനത്തില്‍ മിടുക്കുകാട്ടുമ്പോഴും ടി20യില്‍ വലിയ പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ ശുബ്മാനെ പുറത്തിരുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച ഫോമിലുള്ള പൃഥ്വിയെ എന്തിനാണ് തഴഞ്ഞതെന്ന ചോദ്യം ശക്തമായി ഉയര്‍ത്തുകയാണ് ആരാധകര്‍.

ഹര്‍ദിക് പാണ്ഡ്യ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ലെന്നും സുഹൃത്തുക്കള്‍ക്കും മുംബൈ ഇന്ത്യന്‍സ്, ബറോഡ, ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ക്കായി പ്രതിഭകളെ തഴയുകയാണെന്നും ആരാധകര്‍ വിമര്‍ശനമുയര്‍ത്തുന്നു.

പൃഥ്വിയെ ഇനിയെങ്കിലും പിന്തുണക്കണം

പൃഥ്വിയെ ഇനിയെങ്കിലും പിന്തുണക്കണം

2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് പൃഥ്വി ഷായെ പിന്തുണക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. വീരേന്ദര്‍ സെവാഗിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് പൃഥ്വി.

നിലയുറപ്പിച്ചാല്‍ പവര്‍പ്ലേക്കുള്ളില്‍ത്തന്നെ മത്സരം കൈപ്പിടിയിലാക്കാനുള്ള കഴിവുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും ഫോമില്‍ കളിച്ചിട്ടും ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താതെ അദ്ദേഹത്തിന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

മോശം ഫോമിലുള്ളവര്‍ക്ക് വീണ്ടും വീണ്ടും അവസരം നല്‍കുന്നതിന്റെ യുക്തി മനസിലാവുന്നില്ലെന്നും ചിലരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കായി പൃഥ്വിയുടെ കരിയര്‍ മനപ്പൂര്‍വ്വം നശിപ്പിക്കുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.

ചഹാലിനെ പരിഗണിച്ചതില്‍ ഹാപ്പി

ചഹാലിനെ പരിഗണിച്ചതില്‍ ഹാപ്പി

ഇന്ത്യ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പുറത്തിരുത്തി യുസ് വേന്ദ്ര ചഹാലിനെ പരിഗണിച്ചതിനോട് അനുകൂലമായാണ് ആരാധകര്‍ പ്രതികരിക്കുന്നത്. കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും ഒന്നിച്ച് കളിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ ചഹാലിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താതെ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായാണ് ഇറങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പിച്ചിന്റെ സാഹചര്യം മനസിലാക്കി രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തുകയായിരുന്നു.

2024ലെ ടി20 ലോകകപ്പിലും ചഹാല്‍-കുല്‍ദീപ് കൂട്ടുകെട്ടിനെ ഒന്നിച്ച് കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Sunday, January 29, 2023, 20:02 [IST]
Other articles published on Jan 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+