വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സൂര്യ സ്‌കോര്‍ബോര്‍ഡ് നോക്കാറില്ലേ? റിഷഭിന് ടെസ്റ്റ് പോലെ ടി20യില്‍ ഒതുങ്ങും!

നാലു റണ്‍സിനു താരം പുറത്തായിരുന്നു

ടി20 ഫോര്‍മാറ്റില്‍ അവിസ്വസനീയ ഫോമില്‍ കളിക്കുകയായിരുന്ന ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഏകദിനത്തിലും ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ഫാന്‍സ്. പക്ഷെ അവരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് അദ്ദേഹം ക്രീസിലെത്തി ആദ്യത്തെ ഓവില്‍ തന്നെ അശ്രദ്ധമായ ഷോട്ട് കളിച്ച് പുറത്തായത്.

Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം മൂന്നു ബോളില്‍ നാലു റണ്‍സ് മാത്രമേ നേടിയുള്ളൂ. ലോക്കി ഫെര്‍ഗൂസണാണ് സൂര്യയെ മടക്കിയത്. ഷോര്‍ട്ട് ബോളിനെതിരേ ബാക്ക് ഫൂട്ടില്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹം എഡ്ജായ ശേഷം സ്ലപ്പില്‍ ഫിന്‍ അലെനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു. സൂര്യയുടെ ഈ പുറത്താവലില്‍ ഫാന്‍സ് തീര്‍ത്തും നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പ്രതികരിക്കുകയും ചെയ്തു.

ഏകദിനത്തിലെ പ്രകടനം

ഏകദിനത്തിലെ പ്രകടനം

ടി20 ഫോര്‍മാറ്റില്‍ സ്വപ്‌നതുല്യമാണ് സൂര്യകുമാര്‍ യാദവ് നടത്തുന്നത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അദ്ദേഹം അപരാജിത സെഞ്ച്വറി (111*) കുറിച്ചിരുന്നു. പക്ഷെ ഏകദിനത്തില്‍ ബാറ്റിങിലെ ഈ മാജിക്ക് സൂര്യക്കു ആവര്‍ത്തിക്കാനായിട്ടില്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 30 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. സൂര്യയുടെ ഏക ഏകദിന ഫിഫ്റ്റി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വിന്‍ഡീസ് ടീം ഇന്ത്യയിലെത്തിപ്പോഴായിരുന്നു. കഴിഞ്ഞ ഏഴു ഇന്നിങ്‌സുകൡും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടില്ല.

സുഹൃത്തെ, ഇതു ടി20യല്ല

സുഹൃത്തെ, ഇതു ടി20യല്ല

സുഹൃത്തെ ഇതു ടി20 ക്രിക്കറ്റ് അല്ലെന്നായിരുന്നു ഒരു യൂസര്‍ സൂര്യകുമാര്‍ യാദവിന്റെ പെട്ടെന്നുള്ള പുറത്താവലിനു ശേഷം ട്വീറ്റ് ചെയ്തത്.
ഡയമണ്ട്... ഓഫ് സ്റ്റംപിനു പറത്തേക്കു പോയ ബോളായിരുന്നു അത്. നിങ്ങള്‍ എന്തുകൊണ്ടാണ് ബൗണ്ടറിയടിക്കാന്‍ ശ്രമിച്ചത്. എളുപ്പം തന്നെ ഷോട്ടിനു മുതിരാതെ ലീവ് ചെയ്യാമായിരുന്ന ബോളായിരുന്നു അതെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: IND vs NZ 2022: റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! തടിയും കുറയ്ക്കട്ടെ- തുറന്നടിച്ച് കനേരിയ

പുറത്താവല്‍ ഒരുപോലെ

പുറത്താവല്‍ ഒരുപോലെ

നിങ്ങള്‍ സൂര്യകുമാര്‍ യാദവിന്റെ ഇതുവരെയുള്ള പുറത്താവലുകളെടുത്താല്‍ ഒരുപാടെണ്ണം സമാനമായ രീതിയില്‍ ആയിരുന്നുവെന്നു നിങ്ങള്‍ക്കു കാണാന്‍ കഴിയും. അഞ്ചാം സ്റ്റംപിന്റെ ലൈനില്‍ നിന്നും ഉയരുന്ന ബാക്ക് ഓഫ് ലെങ്ത് ബോളുകളായിരുന്നു ഭൂരിഭാഗവും. ഏകദിനത്തില്‍ കളിയുടെ ഏതു ഘട്ടത്തിലും ക്യാപ്റ്റന്‍ സ്ലിപ്പില്‍ ആളെ വയ്ക്കുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സ്‌കോര്‍ബോര്‍ഡ് നോക്കാറില്ലേ?

സ്‌കോര്‍ബോര്‍ഡ് നോക്കാറില്ലേ?

ബാറ്റ് ചെയ്യുന്നതിനായി ക്രീസിലേക്കു വന്നാല്‍ സൂര്യകുമാര്‍ യാദവ് സ്വന്തം ടീമിന്റെ സ്‌കോര്‍ ബോര്‍ഡിലേക്കു നോക്കാറില്ലേയെന്നു ഞാന്‍ അദ്ഭുതപ്പെടുകയാണ്. നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ ബൗണ്ടറിയടിച്ചു. പിന്നാലെ പുറത്താവുകയും ചെയ്തു. ബോളിനെ പ്രഹരിക്കാമെന്ന് കണ്ടാല്‍ മറ്റൊന്നും ആലോചിക്കാതെ സൂര്യ അതിനു ശ്രമിക്കുകയാണ് ചെയ്യുന്നത്. ഈ മനുഷ്യന് ഒരു ഭയവുമില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Also Read: IND vs NZ: റിഷഭ് മാത്രമല്ല, ഏകദിനത്തില്‍ സൂര്യ വരെ സഞ്ജുവിന് പിന്നില്‍!

ടി20ക്കു മാത്രം

ടി20ക്കു മാത്രം

റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിനു മാത്രം പറ്റിയ കളിക്കാരനാണെന്നു നിങ്ങള്‍ പറയുന്നുതു പോലെ സൂര്യകുമാര്‍ യാദവ് ടി20ക്കു മാത്രം യോജിച്ച പ്ലെയറാണെന്നു പറയേണ്ടി വരുമെന്നായിരുന്നു ഒരു പ്രതികരണം.
തനിക്കു ടി20 ക്രിക്കറ്റ് മാത്രമേ സാധിക്കുയെന്നു സൂര്യകുമാര്‍ യാദവ് തെളിയിക്കാതിരിക്കട്ടെയെന്നായിരുന്നു മറ്റൊരു പ്രതികരണം.

Story first published: Friday, November 25, 2022, 17:42 [IST]
Other articles published on Nov 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X