IND vs NZ: റിഷഭ് മാത്രമല്ല, ഏകദിനത്തില്‍ സൂര്യ വരെ സഞ്ജുവിന് പിന്നില്‍!

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ കാഴ്ചക്കാരനായി ഒതുക്കപ്പെട്ട സഞ്ജു സാംസണ്‍ ഇനി ഏകദിന പരമ്പരയില്‍ പ്ലെയിങ് ഇലവനിലേക്കു വരുമോ? ആരാധകര്‍ ആശങ്കയോടെയാണ് ഇതേക്കുറിച്ചു ചോദിക്കുന്നത്. നേരത്തേ സഞ്ജു ഏകദിന പരമ്പരയില്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നപ്പോഴൊന്നും റിഷഭ് പന്ത് ടീമിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു മുന്‍തൂക്കം ലഭിക്കുകയും ചെയ്തു.
പക്ഷെ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ റിഷഭ് ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ സഞ്ജുവിന്റെ സാധ്യതകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. യഥാര്‍ഥത്തില്‍ ടി20യിലെ ലോക ഒന്നാം നമ്പറും സ്റ്റാര്‍ ബാറ്ററുമായ സൂര്യകുമാര്‍ യാദവിനേക്കാള്‍ ഇന്ത്യന്‍ ഇലവനില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇതിന്റെ കാരണം എന്താണെന്നു പരിശോധിക്കാം.

സഞ്ജുവിന്റെ പ്രകടനം
ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനം തന്നെയാണ് അദ്ദേഹത്തെ സൂര്യകുമാര്‍ യാദവിനെപ്പോലും പിന്നിലാക്കുന്നത്. ഈ വര്‍ഷം എട്ടു ഇന്നിങ്‌സുകളാണ് ഏകദിനത്തില്‍ സഞ്ജു കളിച്ചത്.
ഇവയില്‍ നിന്നും 82.66 എന്ന ഗംഭീര ശരാശരിയില്‍ സഞ്ജു അടിച്ചെടുത്തത് 248 റണ്‍സാണ്. 107.3 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. പുറത്താവാതെ നേടിയ 86 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
Also Read: നാലു പേര്‍ക്ക് സഞ്ജുവിന്റെ പകുതി പോലും റണ്‍സില്ല, എന്നിട്ടും ടീമില്‍! ഇന്ത്യ 'നന്നാവില്ല'

ഏകദിനത്തില്‍ സൂര്യ ഇഫക്ടില്ല
ടി20യില്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങില്‍ ആളിക്കത്തുകയാണെങ്കിലും ഏകദിനത്തില്‍ പക്ഷെ അത്ര മികച്ച പ്രകടനമല്ല നടത്തിയിട്ടുള്ളത്. ഈ വര്‍ഷം സഞ്ജു സാംസണിനേക്കാള്‍ ഒരിന്നിങ്‌സ് കൂടുതല്‍ സ്‌കൈ കളിച്ചിട്ടുണ്ട്. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 216 റണ്‍സാണ്. 27 എന്ന മോശം ശരാശരിയും 88.88 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യക്കുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 64 റണ്‍സാണ്.
ഏകദിനത്തില്‍ ഇന്ത്യന്‍ മധ്യനിരയില്‍ സഞ്ജുവിന്റെ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തുന്ന ദീപക് ഹൂഡയും ഈ വര്‍ഷം അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ല. എട്ടിന്നിങ്‌സുകളില്‍ നിന്നും 28.20 ശരാശരിയില്‍ താരത്തിനു നേടാനായത് 141 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോറാവട്ടെ 33 റണ്‍സുമാണ്.
Also Read: IND vs NZ: തടിയന്‍, ഫിറ്റ്‌നസില്ല! റിഷഭ് ടീമിന്റെ ബാധ്യത,സഞ്ജു വരണമെന്ന് സോധി

സഞ്ജുവിന്റെ അവസാന മല്‍സരം
കഴിഞ്ഞ മാസം സൗത്താഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു സഞ്ജു സാംസണിനെ അവസാനമായി ഏകദിനത്തില്‍ കണ്ടത്. ഒക്ടോബര്‍ 11ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്തപ്പോള്‍ സഞ്ജു ടീമിലുണ്ടായിരുന്നു. റണ്‍ചേസില്‍ ഇന്ത്യ അനായാസം ജയിച്ച കളിയില്‍ അദ്ദേഹം പുറത്താവാതെ രണ്ടു റണ്‍സോടെ നില്‍ക്കുകയായിരുന്നു.
ഈ പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിവീണപ്പോള്‍ പുറത്താവാതെ 86 റണ്‍സോടെ സഞ്ജു ക്രീസിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications