Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ 2022: റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! തടിയും കുറയ്ക്കട്ടെ- തുറന്നടിച്ച് കനേരിയ

sanju

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണിനു ഇന്ത്യ ഒരു അവസരം പോലും നല്‍കാതിരുന്നതിനെ വിമര്‍ശിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. പരമ്പയിലെ രണ്ടു മല്‍സരങ്ങളിലും റിഷഭ് പന്തിനെയായിരുന്നു ഇന്ത്യ ഇറക്കിയത്. രണ്ടിലും താരം ബാറ്റിങില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇഷ്ടമുള്ളവരെ മാത്രം കളിപ്പിക്കുന്ന പതിവ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അവസാനിപ്പിക്കണമെന്നും ടീമിന് എന്താണ് നല്ലതെന്ന് എന്നായിരിക്കണം ചിന്തിക്കേണ്ടതെന്നും കനേരിയ ആവശ്യപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിഷഭ് കളഞ്ഞുകുളിച്ചു

റിഷഭ് കളഞ്ഞുകുളിച്ചു

സഞ്ജു സാംസണിനോടു ഇന്ത്യ കടുത്ത അനീതിയാണ് കാണിക്കുന്നത്. റിഷഭ് പന്തിനു തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഇന്ത്യ നല്‍കി. പക്ഷെ എല്ലാം അയാള്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. പക്ഷെ ക്യാപ്റ്റനും കോച്ചുമെല്ലാം മാറിവന്നിട്ടും ടീം മാനേജ്‌മെന്റ് റിഷഭില്‍ തന്നെ വിശ്വാസമര്‍പ്പിക്കുന്നതാണ് കാണുന്നത്. റിഷഭ് അതിശയിപ്പിക്കുന്ന ബാറ്റര്‍ തന്നെയാണ്. ഇന്ത്യ എല്ലാ നമ്പറുകളിലും അദ്ദേഹത്തെ പരീക്ഷീക്കുകയും ചെയ്തുവെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം

സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം

സഞ്ജു സാംസണ്‍ അടുത്തിടെ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. ടി20 ലോകകപ്പിനു മുമ്പ് സൗത്താഫ്രിക്കയുമായുള്ള പരമ്പരകളില്‍ അദ്ദേഹത്തിന്റെ പ്രകടനം നമ്മള്‍ കണ്ടിട്ടുള്ളതാണ്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജുവിനെ ഇന്ത്യ തഴഞ്ഞിരുന്നു. ഇതിന്റെ പേരില്‍ വലിയ ബഹളവുമുണ്ടായിരുന്നു. അദ്ദേഹത്തെ എന്തുകൊണ്ടാണ് ടീമിലുള്‍പ്പെടുത്താതിരുന്നതെന്നു എല്ലാ കോണുകളില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നിരുന്നതായും ഡാനിഷ് കനേരിയ വ്യക്തമാക്കി.

Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

ഇഷ്ടമുള്ളവരെ കളിപ്പിക്കുന്നു

ഇഷ്ടമുള്ളവരെ കളിപ്പിക്കുന്നു

ഇഷ്ടമുള്ളവരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തുകയും കളിപ്പിക്കുകയും ചെയ്യുകയാണെന്നു പാകിസ്താനെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്. ഇന്ത്യയും അതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ളവരെ മാത്രമേ ഇന്ത്യ ഇപ്പോള്‍ കളിപ്പിക്കാറുള്ളൂ. ഇഷ്ടമില്ലാത്തവരെ പുറത്ത് ഇരുത്തുകയും ചെയ്യുന്നു. ഇതു അവസാനിപ്പിച്ച് ടീമിന് എന്താണ് ബെസ്റ്റെന്നു ഇന്ത്യ ചിന്തിക്കണം.
സഞ്ജു സാംസണിനെ എന്തുകൊണ്ടാണ് കളിപ്പിക്കാതിരുന്നത് എന്ന ചോദ്യത്തിനു തങ്ങളുടെ പ്ലാനിന്റെ ഭാഗമല്ലായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മറുപടി നല്‍കിയത്. എപ്പോഴെങ്കിലും ഒരു താരത്തിനു അവസരം നല്‍കിയിട്ടു കാര്യമില്ല. കാരണം എല്ലായ്‌പ്പോഴും ഒരാള്‍ ഒരേ ഫോമില്‍ തന്നെ കളിക്കണമെന്നില്ലെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടിയത്.

കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിച്ചു

കഴിവ് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിച്ചു

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടതിനാല്‍ തന്റെ കഴിവ് ടീം മാനേജ്‌മെന്റിനും ലോകത്തിനും മുന്നില്‍ കാണിച്ചു കൊടുക്കാന്‍ സഞ്ജു സാംസണിനു ലഭിച്ച അവസരമായിരുന്നു ടി20 പരമ്പര. ലോകകപ്പ് ടീമില്‍ ഇല്ലാതിരുന്ന മുഹമ്മദ് സിറാജ് എങ്ങനെയാണ് പെര്‍ഫോം ചെയ്തതെന്നു നമ്മള്‍ കണ്ടതാണ്.
ലോകകപ്പില്‍ ഇന്ത്യ തീര്‍ച്ചയായും സിറാജിനെ മിസ് ചെയ്തിരുന്നു. ഇതു തന്നെയാണ് അദ്ദേഹം ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ ഉജ്ജ്വല ബൗളിങിലൂടെ കാണിച്ചു തന്നതെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

Also Read: IND vs NZ: തടിയന്‍, ഫിറ്റ്‌നസില്ല! റിഷഭ് ടീമിന്റെ ബാധ്യത,സഞ്ജു വരണമെന്ന് സോധി

റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം

റിഷഭ് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം

ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പത്. ന്യൂസിലാന്‍ഡിനെതിരേയെങ്കിലും സഞ്ജു സാംസണിനെ ഇറക്കാമായിരുന്നു. എല്ലാ സ്ഥലത്തും റിഷഭിനെ തന്നെ കളിപ്പിച്ചാല്‍ സഞ്ജു എന്തു ചെയ്യും?
റിഷഭ് പന്ത് 10-20 റണ്‍സ് മാത്രം നേടി പുറത്തായിക്കൊണ്ടിരിക്കുകയാണ്. അതിനു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ല. റിഷഭിനു ഇന്ത്യ ഒരു ബ്രേക്ക് നല്‍കൂ. അദ്ദേഹത്തെ ആഭ്യന്തര ക്രിക്കറ്റിലേക്ക് അയക്കൂ. അവിടെ റണ്‍സെടുക്കുകയും ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്താല്‍ തിരിച്ചുവിളിക്കാമെന്നു താരത്തോടു പറയൂവെന്നും ഡാനിഷ് കനേരിയ നിര്‍ദേശിച്ചു.

Story first published: Thursday, November 24, 2022, 16:55 [IST]
Other articles published on Nov 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+