IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്ന് സഞ്ജു സാംസണിന്റെ സ്ഥാനമാണ്. റിഷഭ് പന്ത് തുടര്‍ച്ചയായി ഫോംഔട്ട് ആയിരുന്നിട്ടും ഇന്ത്യ വീണ്ടും വീണ്ടും റിഷഭിനെ പിന്തുണക്കുന്നു. എന്നാല്‍ കളിച്ച് മികവ് തെളിയിച്ചിട്ടും സഞ്ജു സാംസണിന്റെ സ്ഥാനം ബെഞ്ചില്‍ മാത്രം. ഇപ്പോഴും ടീം മാനേജ്‌മെന്റിന് വിശ്വാസം റിഷഭിലാണെന്നതാണ് കൗതുകകരമായ കാര്യം.
ഇന്ത്യ 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരുങ്ങിത്തുടങ്ങാത്ത പക്ഷം 2021, 2022 ടി20 ലോകകപ്പുകളിലെ ദുരന്തം ആവര്‍ത്തിക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. പല ബാറ്റിങ് ഓഡറുകളിലും ഇപ്പോഴും ഇന്ത്യക്ക് വ്യക്തതയില്ല. പല സീനിയേഴ്‌സിന്റേയും ചീട്ടുകീറി യുവതാരങ്ങളെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യ ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കളിപ്പിക്കേണ്ടത് സഞ്ജു സാംസണെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫിനിഷറും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്.

സഞ്ജു ഫിനിഷറാവണം
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ പ്ലേയിങ് 11ന്‍ നിര്‍ദേശിച്ചപ്പോഴാണ് സഞ്ജുവിന്റെ ബാറ്റിങ് ഓഡറിനെക്കുറിച്ച് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. 'ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും ഓപ്പണറാവണം. ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലും റിഷഭ് പന്തും സൂര്യകുമാര്‍ യാദവും നാലും അഞ്ചും സ്ഥാനങ്ങളിലിറങ്ങും. ആറാം നമ്പറില്‍ സഞ്ജുവിന് അവസരം കൊടുക്കണം. സഞ്ജു ആറാം നമ്പറില്‍ കളിച്ച് തെളിയിച്ച താരമാണ്. വാഷിങ്ടണ്‍ സുന്ദറിനും ശര്‍ദുല്‍ ഠാക്കൂറിനും ഓള്‍റൗണ്ടര്‍മാരായി അവസരം കൊടുക്കണം. പിന്നീട് പേസര്‍മാരെ കളിപ്പിക്കാം- കാര്‍ത്തിക് പറഞ്ഞു.
Also Read: IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

സമീപകാല ഫോം മികച്ചത്
സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും സിംബാബ് വെക്കേതിരേയും 82.87 ആയിരുന്നു സഞ്ജുവിന്റെ ശരാശരി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന പരമ്പരയിലും സഞ്ജു മികവ് കാട്ടി. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ അനായാസം സിക്‌സുകളിലൂടെ റണ്‍സുയര്‍ത്താന്‍ സഞ്ജുവിനാവും. സ്പിന്നിനേയും പേസിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരമാണ് സഞ്ജു. മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ള താരമെന്ന് തന്നെ സഞ്ജുവിനെ വിശേഷിപ്പിക്കാം. എന്നാല്‍ ടീം മാനേജ്‌മെന്റിന് ഇപ്പോഴും സഞ്ജുവിനെ വലിയ വിശ്വാസമില്ല.

റിഷഭിനെ ഇനിയും വിശ്വസിക്കണോ?
ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് റിഷഭ്. സമ്മര്‍ദ്ദമുള്ള വിദേശ പിച്ചുകളില്‍ ഒറ്റയാള്‍ പ്രകടനങ്ങളിലൂടെ മത്സരഫലം അനുകൂലമാക്കാന്‍ റിഷഭിന് കഴിവുണ്ട്. ഓസ്‌ട്രേലിയയിലടക്കം മികച്ച പ്രകടനം നടത്തി റിഷഭത് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ റിഷഭ് ഇനിയും ഏറെ മെച്ചപ്പെടണം. സമീപകാല പ്രകടനങ്ങളിലൊന്നും തിളങ്ങാനാവാത്ത റിഷഭിനെ ഇനിയും ഇന്ത്യ പിന്തുണക്കുന്നതില്‍ വലിയ കഥയില്ല.

ഇന്ത്യക്ക് പരീക്ഷണം നടത്താനുള്ള സമയം
ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് കൂടുതല്‍ താരങ്ങളെ പരിഗണിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ശിഖര്‍ ധവാന്‍ അതിന് തയ്യാറാവും. കാരണം അവന്‍ മുഴുവന്‍ സമയ നായകനല്ലെന്ന് അവനറിയാം. മത്സരഫലത്തെക്കുറിച്ചുള്ള ആശങ്ക അവനുണ്ടാവില്ല. ഇന്ത്യ 13-14 താരങ്ങളെയെങ്കിലും പരമ്പരയില്‍ പരീക്ഷിക്കുമെന്നാണ് കരുതുന്നത്- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. പല യുവതാരങ്ങളും അവസരം തേടുന്നതിനാല്‍ ഇന്ത്യ ആരെയൊക്കെ പരിഗണിക്കുമെന്നത് കണ്ടറിയണം.

ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കം
2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ തയ്യാറെടുക്കേണ്ട സമയമാണിത്. ഓപ്പണിങ്ങിലടക്കം ഇന്ത്യക്ക് ആശയക്കുഴപ്പമുള്ളതിനാല്‍ പല താരങ്ങള്‍ക്കും കളിച്ച് മികവ് കാട്ടേണ്ടതായുണ്ട്. ശിഖര്‍ ധവാനടക്കം ഏകദിന ലോകകപ്പില്‍ ഇടം നേടാന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ശുബ്മാന്‍ ഗില്‍ ധവാന് വലിയ ഭീഷണിയാവുന്നു. സൂര്യകുമാര്‍ യാദവിനെ എവിടെ കളിപ്പിക്കണമെന്നതും വലിയ ചോദ്യം. ഇന്ത്യയുടെ ബൗളിങ് നിരയിലും ആശയക്കുഴപ്പമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications