വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജു എവിടെ?, വീണ്ടും തഴഞ്ഞു!, ആരാധകര്‍ കലിപ്പില്‍, പ്രതികരണങ്ങളിതാ

മൂന്നാമനായി സഞ്ജുവിനെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം വീണ്ടും തഴയപ്പെട്ടു.

1

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20ക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. ടീമില്‍ ഇടം ലഭിക്കുമെന്ന ഉറച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണിനെ തഴഞ്ഞ് ദീപക് ഹൂഡ പ്ലേയിങ് 11 എത്തുകയായിരുന്നു. മൂന്നാമനായി സഞ്ജുവിനെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം വീണ്ടും തഴയപ്പെട്ടു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്കപ്പ് താരമായെങ്കിലും സഞ്ജു ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിന്ന് തഴയപ്പെട്ടതോടെ താരം ലോകകപ്പിനുണ്ടാവില്ലെന്നുറപ്പായിക്കഴിഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന സൂചന നായകന്‍ ഹര്‍ദിക് പാണ്ഡ്യ നല്‍കിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ലവരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

1

സഞ്ജുവിനെ അയര്‍ലന്‍ഡിനെതിരേ തഴഞ്ഞതോടെ ആരാധകര്‍ കട്ട കലിപ്പിലായിരിക്കുകയാണ്. എന്തുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. ഹൂഡ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. നിലവില്‍ ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി പ്ലേയിങ് 11 ഉണ്ട്. അതും സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള കാരണമാവാം.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

2

ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും മുതലാക്കാന്‍ സഞ്ജുവിനായിരുന്നില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അവസാന കച്ചിത്തുരുമ്പായാണ് അയര്‍ലന്‍ഡ് പര്യടനത്തെ കണ്ടിരുന്നത്. സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും അദ്ദേഹത്തെ പ്ലേയിങ് 11 നിന്ന് തഴഞ്ഞത് ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്

3

ഇന്ത്യക്കായി 13 ടി20 കളിച്ച സഞ്ജു 14.5 ശരാശരിയില്‍ 174 റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 121.68. ഉയര്‍ന്ന സ്‌കോര്‍ 39. ഒരു തവണപോലും പ്രതിഭക്കൊത്ത പ്രകടനം അദ്ദേഹം നടത്തിയില്ല. ഒരു ഏകദിനത്തില്‍ നിന്ന് 46 റണ്‍സും സഞ്ജു നേടി. രാജസ്ഥാന്‍ റോയല്‍സ് നായകനായ അദ്ദേഹം 138 ഐപിഎല്ലില്‍ നിന്നായി 3526 റണ്‍സാണ് നേടിയത്. 135.72 എന്ന മികച്ച സ്‌ട്രൈക്കറേറ്റും സഞ്ജുവിനുണ്ട്. മൂന്ന് തവണ ഐപിഎല്ലില്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

4

എന്നാല്‍ ഈ മികവൊന്നും ഇന്ത്യന്‍ ടീമിനൊപ്പം കാട്ടാനായിട്ടില്ല. പക്ഷെ റിഷഭ് പന്തിന് ലഭിച്ചപോലെ കൂടുതല്‍ അവസരങ്ങള്‍ നല്‍കി സഞ്ജുവിനെ വളര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ആരാധകര്‍ ഉന്നയിക്കുന്നു. ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായിവരെ റിഷഭിന് അവസരം ലഭിച്ചു. എന്നാല്‍ സഞ്ജുവിന് റിഷഭിന്റെ പകുതി അവസരം പോലും ലഭിക്കാത്തത് അദ്ദേഹത്തോടുള്ള വിവേചനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

5

എന്തായാലും അയര്‍ലന്‍ഡിനെതിരേ സഞ്ജുവിനെ തഴഞ്ഞതോടെ അദ്ദേഹത്തിന്റെയും ആരാധകരുടെയും അവസാന പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്. ഇനിയും ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിനാകുമോയെന്നത് കാത്തിരുന്ന് കാണണം. 27 വയസ് മാത്രമാണ് പ്രായം എന്നതിനാല്‍ അദ്ദേഹത്തിന് മുന്നില്‍ ഇനിയും അവസരമുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളെ അദ്ദേഹം കൃത്യമായി മുതലാക്കേണ്ടതായുണ്ട്.

Story first published: Sunday, June 26, 2022, 21:46 [IST]
Other articles published on Jun 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X