വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അന്നു യുവി, ഇന്നു ബുംറ- ബ്രോഡിന് നാണക്കേടിന്റെ ലോക റെക്കോര്‍ഡ്!

35 റണ്‍സാണ് ഒരോവറില്‍ വഴങ്ങിയത്

1

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പേടിസ്വപ്‌നമായി വീണ്ടും ഇന്ത്യ മാറിയിരിക്കുകയാണ്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നാണക്കേടിന്റെ പുതിയൊരു ലോക റെക്കോര്‍ഡാണ് ഇതിഹാസ ഫാസ്റ്റ് ബൗളറെ തേടിയെത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുക്ക ബൗളറെന്ന നാണക്കേടാണ് ബ്രോഡിന്റെ പേരിലായത്. ഇതിനു കാരണക്കാരനാവട്ടെ ഇന്ത്യയുടെ പുതിയ നായകനുമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവുംIND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

നേരത്തേ ടി20യിലും ഒരോവറില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത് ബ്രോഡ് നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരുന്നു. അതും ഇന്ത്യക്കെതിരേ തന്നെയായിരുന്നു. ഇപ്പോള്‍ ടെസ്റ്റിലും അദ്ദേഹം ഇന്ത്യന്‍ ബാറ്റിങിന്റെ പ്രഹരശേഷി അറിഞ്ഞിരിക്കുകയാണ്.

1

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിലെ 84ാം ഓവറിലായിരുന്നു ബ്രോഡിനെ നാണക്കേടിന്റെ റെക്കോര്‍ഡ് തേടിയെത്തിയത്. ഈ ഓവറില്‍ അദ്ദേഹം വഴങ്ങിയത് 35 റണ്‍സായിരുന്നു. ബുംറ തലങ്ങും വിലങ്ങും ബ്രോഡിനെ പ്രഹരിക്കുകയായിരുന്നു. നാലു ബൗണ്ടറികളും ഒരു സിക്‌സറും ബുംറ ഈ ഓവറില്‍ വാരിക്കൂട്ടി. വൈഡിലൂടെ ഒരു ബൗണ്ടറിയും അദ്ദേഹം വഴങ്ങി.
ഓവറിലെ ആദ്യ ബോള്‍ ബൗണ്ടറിയടിച്ചാണ് ബ്രോഡിനെ ബുംറ വരവേറ്റത്. അടുത്ത ബോള്‍ വൈഡായിരുന്നു. അതു ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു (അഞ്ചു റണ്‍സ്). മൂഅടുത്ത ബോള്‍ നോബോള്‍, പക്ഷെ ബുംറ അതു സിക്‌സറിലേക്കു പറത്തി. തുടര്‍ന്നുള്ള മൂന്നു ബോളുകളും ബൗണ്ടറിയിലേക്കു പറന്നു. അവസാന ബോളില്‍ സിക്്‌സറുമടിച്ച് ബുംറ ബ്രോഡിനു മേല്‍ അവസാനത്തെ ആണിയുമടിച്ചു.

2

നേരത്തേ സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ റോബിന്‍ പെറ്റേഴ്‌സനടക്കം മൂന്നു പേരുടെ പേരിലായിരുന്നു ടെസ്റ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന ലോക റെക്കോര്‍ഡ്. 28 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു പേര്‍ റെക്കോര്‍ഡ് പങ്കിട്ടത്.
2003ല്‍ ജൊഹാനസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ പെറ്റേഴ്‌സനെതിരേ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ അടിച്ചെടുത്തത് 28 റണ്‍സായിരുന്നു.

IPL: സച്ചിനെയും ദാദയെയും വേണ്ടെന്നു വച്ചു, സിഎസ്‌കെയ്ക്കു ധോണിയെ കിട്ടി!- ടീമുടമ പറയുന്നു

3

2013ല്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലിയും 2020ല്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെതിരേ സൗത്താഫ്രിക്കയുടെ കേശവ് മഹാരാജും 28 റണ്‍സ് വീതമെടുത്തിരുന്നു. ഇതാണ് സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ജസ്പ്രീത് ബുംറ പഴങ്കഥയാക്കിയത്.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

4

ടി20യില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സെന്ന നാണക്കേടിന്റെ ലോക റെക്കോര്‍ഡ് സ്റ്റുവര്‍ട്ട് ബ്രോഡ് കുറിച്ചത് 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിലായിരുന്നു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു അന്നു ബ്രോഡിന്റെ കഥ കഴിച്ചത്. ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തി യുവി ചരിത്രം കുറിക്കുകയായിരുന്നു. 36 റണ്‍സാണ് അന്നു ബ്രോഡ് വിട്ടുകൊടുത്തത്. ഇപ്പോള്‍ ബുംറയിലൂടെ മറ്റൊരു നാണക്കേട് കൂടി ടെസ്റ്റിലെ ഇതിഹാസ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായ ബ്രോഡിനു വഴങ്ങേണ്ടി വന്നിരിക്കുകയാണ്.

Story first published: Saturday, July 2, 2022, 17:01 [IST]
Other articles published on Jul 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X