വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സിക്‌സര്‍ വേട്ട- വീരു രോഹിത്തിന്റെ അടുത്ത് പോലുമില്ല! ഗെയ്‌ലും പിറകില്‍

ഈ കളിയില്‍ അഞ്ചു സിക്‌സറുകള്‍ അദ്ദേഹം നേടിയിരുന്നു

ലോക ക്രിക്കറ്റിലെ സിക്‌സര്‍ വീരന്‍മാരില്‍ ഇന്ത്യയില്‍ തന്നെ വെല്ലാന്‍ ആരും തന്നെയില്ലെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടുമായുള്ള ആദ്യത്തെ ഏകദിനത്തില്‍ അപരാജിത ഫിഫ്റ്റി കുറിച്ച അദ്ദേഹം അഞ്ചു സിക്‌സറുകളും നേടിയിരുന്നു. ഇതോടെ സിക്‌സറിന്റെ കാര്യത്തില്‍ മറ്റാര്‍ക്കും പിടികൊടുക്കാനാവാത്ത വിധം മുന്നേറിയിരിക്കുകയാണ് ഹിറ്റ്മാന്‍.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

ഇന്ത്യയുടെ റണ്‍ചേസില്‍ 76 റണ്‍സാണ് രോഹിത് പുറത്താവാതെ നേടിയത്. 58 ബോളുകളില്‍ നിന്നായിരുന്നു ഇത്. അഞ്ചു സിക്‌സറുകള്‍ കൂടാതെ ആറു ബൗണ്ടറിയും അദ്ദേഹം നേടി.

1

ഏകദിനത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളെടുക്കുകയാണെങ്കില്‍ 100ന് മുകളില്‍ സിക്‌സറുകളടിച്ച ലോകത്തിലെ ഒരേയൊരു താരം രോഹിത് ശര്‍മയാണ്. 72 ഇന്നിങ്‌സുകളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം 128 സിക്‌സറുകളാണ്. അദ്ദേഹത്തിന്റെ അരികില്‍പ്പോലുമെത്താന്‍ മറ്റൊരു ബാറ്റര്‍ക്കുമായിട്ടില്ല.
രണ്ടാംസ്ഥാനത്തുള്ളത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്. 30 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 93 സിക്‌സറുകളാണ്.

2

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 59 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 79 സിക്‌സറുകളടിച്ചിട്ടുണ്ട്. രോഹിത്തിനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റാരും തന്നെ ലിസ്റ്റിലെ ആദ്യ പത്തില്‍പ്പോലും ഉള്‍പ്പെട്ടിട്ടില്ല.

സഞ്ജുവിന്‍റെ അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറി, ഇവര്‍ ഇതിനകം വിരമിച്ചു!

3

അന്താരാഷ്ട്ര ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ അഞ്ചോ, അതില്‍ക്കൂടുതലോ സിക്‌സറുകളടിച്ച ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ കൂടുതല്‍ തവണ ഈ നേട്ടം കൈവരിച്ചത് രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടുമായുള്ള ഇന്നത്തെ മല്‍സരത്തിലേതടക്കം ഹിറ്റ്മാന്‍ 27 തവണയാണ് ഈ നേട്ടം കുറിച്ചിട്ടുള്ളത്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പോലും ഇക്കാര്യത്തില്‍ രോഹിത്തിനേക്കാള്‍ വളരെ പിറകിലാണ്.
10 തവണ മാത്രമ സെവാഗ് ഇന്നിങ്‌സില്‍ അഞ്ചിനു മുകളില്‍ സിക്‌സറുകള്‍ പായിച്ചിട്ടുള്ളൂ.

4

യുവരാജ് സിങ് ഒമ്പതു തവണയും മുന്‍ നായകന്‍ എംഎസ് ധോണിയും ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും എട്ടു തവണയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലി (7), വിരാട് കോലി, സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍ (മൂന്നു പേരും ആറ്) എന്നിവര്‍ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

T20 World cup 2022: ഇതു കോലിയുടെയല്ല, രോഹിത്തിന്‍റെ ഇന്ത്യ! ബാബറോടു അക്തര്‍

5

ഇന്നത്തെ മല്‍സരത്തിലെ സിക്‌സറുകളോടെ ഏകദിനനത്തില്‍ 250 സിക്‌സറുകളും രോഹിത് ശര്‍മ പൂര്‍ത്തിയാക്കി. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോര്‍ഡും ഇതോടെ ഹിറ്റ്മാനെ തേടിയെത്തി. പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ തകര്‍ത്തത്.

6

224 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് 250 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഫ്രീഡിയാവട്ടെ ഈ നേട്ടത്തിലെത്താന്‍ 259 ഇ്ന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ (268 ഇന്നിങ്‌സ്), സനത് ജയസൂര്യ (400 ഇന്നിങ്‌സ്) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

7

ഏകദിനത്തില്‍ 250 സിക്‌സറുകള്‍ തികച്ച ഇന്ത്യയുടെ ആദ്യത്തെ താരം കൂടിയാണ് രോഹിത്. നേരത്തേ സിക്‌സറില്‍ ഫിഫ്റ്റിയടിച്ച ആദ്യത്തെയാല്‍ കപില്‍ ദേവും സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യക്കാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായിരുന്നു. 150 സിക്‌സറുകള്‍ ആദ്യമായി പൂര്‍ത്തിയാക്കിയത് സൗരവ് ഗാംഗലിയാണ്. 200 സിക്‌സറുകളില്‍ എത്തിയതാവട്ടെ എംഎസ് ധോണിയുമായിരുന്നു.

Story first published: Tuesday, July 12, 2022, 23:17 [IST]
Other articles published on Jul 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X