വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത് എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല? ചോദ്യമുയര്‍ത്തി ഗവാസ്‌കര്‍ രംഗത്ത്

ഒമ്പതാമനായി ക്രീസിലെത്തിയ രോഹിത് 28 പന്തില്‍ പുറത്താവാതെ 51 റണ്‍സാണ് നേടിയത്

1

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് റണ്‍സിന് ഇന്ത്യ തോറ്റിരിക്കുകയാണ്. ആദ്യ മത്സരം ഒരു വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിലും തലകുനിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടാനായത്. ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതും ബൗളര്‍മാര്‍ മധ്യ ഓവറുകളിലും അവസാന ഓവറുകളിലും കളി മറന്നതുമാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്.

ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ രണ്ടാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യയുടെ ബാറ്റിങ് നിര വലിയ തകര്‍ച്ച നേരിട്ടതോടെ ഒമ്പതാമനായി ക്രീസിലെത്തിയ രോഹിത് 28 പന്തില്‍ പുറത്താവാതെ 51 റണ്‍സാണ് നേടിയത്. 3 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ പ്രകടനം. അവസാന പന്തുവരെ പൊരുതിനോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ഇപ്പോഴിതാ രോഹിത് നേരത്തെ ബാറ്റിങ്ങിനിറങ്ങണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

Also Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാംAlso Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാം

അല്‍പ്പം നേരത്തെ ഇറങ്ങാമായിരുന്നു

അല്‍പ്പം നേരത്തെ ഇറങ്ങാമായിരുന്നു

രോഹിത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല എന്ന ചോദ്യം പലര്‍ക്കുമുണ്ടാവാം. ഒമ്പതാം നമ്പറിന് പകരം ഏഴാം നമ്പറിലെങ്കിലും അവന്‍ ഇറങ്ങേണ്ടിയിരുന്നു. അക്ഷര്‍ പട്ടേല്‍ നേരത്തെ എത്തിയതോടെ രോഹിത് കളിക്കാനിറങ്ങില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇന്ത്യന്‍ താരങ്ങളും അത് തന്നെയാണ് കരുതിയത്. അതുകൊണ്ടാണ് മോശം ഷോട്ട് കളിച്ച് ദീപകും ശര്‍ദുലുമെല്ലാം പുറത്തായത്-ഗവാസ്‌കര്‍ പറഞ്ഞു.

Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

രോഹിത് നേരത്തെ പദ്ധതി വ്യക്തമാക്കണമായിരുന്നു

രോഹിത് നേരത്തെ പദ്ധതി വ്യക്തമാക്കണമായിരുന്നു

രോഹിത് ശര്‍മ നേരത്തെ ബാറ്റിങ്ങിനിറങ്ങുമെന്നുണ്ടായിരുന്നെങ്കില്‍ അക്ഷര്‍ പട്ടേല്‍ അല്‍പ്പം കൂടി ശ്രദ്ധയോടെ കളിച്ചേനെ. അങ്ങനെയെങ്കില്‍ മത്സരഫലവും വ്യത്യസ്തമാവുമായിരുന്നു. ശര്‍മ ഒമ്പതാമനായി ക്രീസിലെത്തുമ്പോള്‍ ജയം ഇന്ത്യക്ക് ഏറെക്കുറെ പ്രയാസകരമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഏഴാമനായാണ് രോഹിത് എത്തിയതെങ്കില്‍ ഇന്ത്യയുടെ വിജയ സാധ്യത കൂടുതല്‍ ഉയരുമായിരുന്നു- ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

രോഹിത്തിനെ പ്രശംസിച്ച് ആരാധകര്‍

രോഹിത്തിനെ പ്രശംസിച്ച് ആരാധകര്‍

ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കൈവിരലിന് പരിക്കേറ്റ രോഹിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്‌കാനിങ്ങില്‍ പൊട്ടലില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും വിരലില്‍ തുന്നല്‍ ഇടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ രോഹിത് കളിക്കാന്‍ സാധ്യത വളരെ കുറവാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ വലിയ തകര്‍ച്ച കണ്ട് ബാറ്റിങ്ങിനിറങ്ങാന്‍ രോഹിത് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യ തോറ്റെങ്കിലും രോഹിത്തിന്റെ പോരാട്ടവീര്യത്തിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പ്രശംസയാണുയരുന്നത്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ രണ്ട് ഫോറും 1 സിക്‌സും രോഹിത് നേടിയെങ്കിലും അവസാന പന്തില്‍ യോര്‍ക്കര്‍ എറിഞ്ഞ് മുസ്തഫിസുര്‍ റഹ്‌മാന്‍ രോഹിത്തിനെ വിജയം നേടിക്കൊടുക്കാന്‍ അനുവദിക്കാതെ പൂട്ടുകയായിരുന്നു.

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും കൂടുതല്‍ മോശമാവുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് മൂന്നാം മത്സരം കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. രോഹിത് ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്നു. ന്യൂസീലന്‍ഡ് പരമ്പര കളിക്കാതിരുന്ന താരം ബംഗ്ലാദേശ് പരമ്പരയിലൂടെയാണ് തിരിച്ചെത്തിയതെങ്കിലും പരിക്ക് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Also Read: IND vs BAN: രാഹുലിന് 10 തല, പക്ഷെ മണ്ടത്തരത്തില്‍! ക്യാപ്റ്റന്‍സിക്ക് പൊങ്കാലയിട്ട് ആരാധകര്‍

ആശ്വാസ ജയം തേടി ഇന്ത്യ

ആശ്വാസ ജയം തേടി ഇന്ത്യ

മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം തേടിയാവും ഇന്ത്യ ഇറങ്ങുക. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാവും ഇന്ത്യയെ നയിക്കുക. ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഇന്ത്യ കളിപ്പിക്കാത്തതും തിരിച്ചടിയായി. മൂന്നാം മത്സരത്തില്‍ മാറ്റങ്ങളോടെയിറങ്ങി ഇന്ത്യക്ക് ജയം നേടാനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, December 8, 2022, 7:20 [IST]
Other articles published on Dec 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X