വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്‍കി സഞ്ജു

ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ തിരിച്ചെത്തിയേക്കും

sanju

ഇന്ത്യന്‍ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. പരിക്കിനെ തോല്‍പ്പിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുന്നതിന്റെ വക്കിലാണ് അദ്ദേഹം. ഇതിന്റെ അവസാന വട്ട കടമ്പയും സഞ്ജു പിന്നിട്ടു കഴിഞ്ഞതായിട്ടാണ് വിവരം. അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് ഈ സൂചനകള്‍ നല്‍കുന്നത്.

ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു ടി20യില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ ഈ മാസമാദ്യം നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ സഞ്ജു കളിച്ചെങ്കിലും ഫീല്‍ഡിങിനിടെയേറ്റ പരിക്ക് എല്ലാം തകിടം മറിക്കുകയായിരുന്നു. ഇതേു തുടര്‍ന്നു ശേഷിച്ച രണ്ടു ടി20കളില്‍ നിന്നും താരത്തിനു പിന്‍മാറേണ്ടി വരികയും ചെയ്തു. ന്യൂസിലാന്‍ഡുമായി സമാപിച്ച ഏകദിന പരമ്പര നഷ്ടമായ സഞ്ജുവിനു ടി20 പരമ്പരയിലും കളിക്കാനായിട്ടില്ല.

Also Read: IND vs NZ: ടി20യില്‍ ഇന്ത്യ വെട്ടിയത് ആറു പേരെ! ലിസ്റ്റില്‍ സഞ്ജുവും, അറിയാംAlso Read: IND vs NZ: ടി20യില്‍ ഇന്ത്യ വെട്ടിയത് ആറു പേരെ! ലിസ്റ്റില്‍ സഞ്ജുവും, അറിയാം

മാര്‍ച്ചില്‍ ഓസ്‌ട്രേലിയയുമായിട്ടാണ് ഐപിഎല്ലിനു മുമ്പ് ടീം ഇന്ത്യയുടെ അവസാനത്തെ വൈറ്റ് ബോള്‍ പരമ്പര. നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം ഓസീസുമായി നാലു ഏകദിനങ്ങളിലാണ് ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയിലേക്കു തനിക്കു ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു. അതിനായില്ലെങ്കില്‍ ഐപിഎല്ലിനു ശേഷം മാത്രമേ അദ്ദേഹത്തെ ദേശീയ ടീമില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

ഫിറ്റ്‌നസ് ടെസ്റ്റ്?

ഫിറ്റ്‌നസ് ടെസ്റ്റ്?

കാല്‍മുട്ടിനേറ്റ പരിക്കാണ് സഞ്ജു സാംസണിനു അടുത്തിടെ നടന്ന മല്‍സരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ശ്രീലങ്കയുമായുള്ള ആദ്യ ടി20ക്കിടെ ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യവെ ഗ്രൗണ്ടില്‍ കാല്‍മുട്ട് ഇടിച്ച് വീണ് സഞ്ജുവിനു പരിക്കേല്‍ക്കുകയായിരുന്നു. ഗ്രൗണ്ടിന്റെ മോശം അവസ്ഥയായിരുന്നു ഇതിനു കാരണം.

പരിക്കേറ്റു പിന്‍മാറിയ അദ്ദേഹത്തെക്കുറിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏകദേശം 20 ദിവസങ്ങള്‍ക്കു ശേഷം സഞ്ജു തന്നെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച വീഡിയോയിലൂടെ ആരാധകര്‍ക്കു പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ്.

സഞ്ജു സാംസണ്‍ പങ്കുവച്ച വീഡിയോ കാണാം

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയനാവുന്ന വീഡിയോയാണ് ഇതെന്നാണ് സൂചന. ഈ വീഡിയോ കണ്ടതോടെ ആരാധകര്‍ വളരെയധികം ത്രില്ലടിച്ചിരിക്കുകയാണ്. വളരെ പെട്ടെന്നു തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

പേഴ്‌സണല്‍ ഫിസിയോക്കൊപ്പം

പേഴ്‌സണല്‍ ഫിസിയോക്കൊപ്പം

സഞ്ജു സാംസണ്‍ നേരത്തേ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ എന്‍സിഎയില്‍ എത്തിയിരുന്നില്ല. പകരം കൊച്ചിയില്‍ സ്വന്തം ഫിസിയോക്കൊപ്പം തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകന്‍ ലളിത് കാളിദാസായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഇപ്പോള്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സഞ്ജു എന്‍സിഎയില്‍ എത്തിയിരിക്കുന്നതെന്നും അവിടെ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നതെന്നുമാണ് വ്യക്തമാവുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാല്‍ ടീം സെലക്ഷനു സഞ്ജു യോഗ്യനാവുകയും ചെയ്യും.

Also Read: ഇന്ത്യന്‍ ടീമില്‍ സഞ്ജു എന്തുകൊണ്ട് 'ക്ലച്ച് പിടിക്കുന്നില്ല'? അറിയാം

തിരിച്ചുവരവ് രഞ്ജിയില്‍

തിരിച്ചുവരവ് രഞ്ജിയില്‍

ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ സഞ്ജു സാംസണിന്റെ തിരിച്ചുവരവ് രഞ്ജി ട്രോഫിയില്‍ കേരള ടീമിനോടൊപ്പമായിരിക്കും. നിലവില്‍ കേരള ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. കേരളം രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയാല്‍ സഞ്ജു ടീമിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രഞ്ജിയില്‍ പുതുച്ചേരിയമായുള്ള അവസാനത്തെ ഗ്രൂപ്പ് മാച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് കേരളം. നിലവില്‍ 119 റണ്‍സിന്റെ ലീഡുമായി പുതുച്ചേരിക്കാണ് മേല്‍ക്കൈ.

ഗ്രൂപ്പില്‍ കേരളം മൂന്നാംസ്ഥാനത്താണ്. 20 പോയിന്റാണ് കേരളത്തിനുള്ളത്. ആറു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച കേരളം രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ഒന്നില്‍ പരാജയപ്പെടുകയും ചെയ്തു. കര്‍ണാടക (35 പോയിന്റ്), ജാര്‍ഖണ്ഡ് (23) എന്നിവരാണ് ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍.

Story first published: Friday, January 27, 2023, 10:23 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X