വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS:അടിക്കടി-പല്ലിന് പല്ല്, ഇന്ത്യ-ഓസീസ് പോരിലെ അഞ്ച് വിവാദങ്ങള്‍ അറിയാം

രണ്ട് ടീമിനും മികച്ച താരനിരയുള്ളതിനാല്‍ പോരാട്ടങ്ങള്‍ അതിശക്തമായിരിക്കും

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് കളമൊരുങ്ങുകയാണ്. ഒമ്പതിനാണ് നാല് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ജയം ഇന്ത്യക്കായിരുന്നു. അതും ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍.

അതുകൊണ്ട് തന്നെ ഇത്തവണ സ്വന്തം തട്ടകത്തിലേക്കെത്തുമ്പോള്‍ പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇരു ടീമും ശക്തമായ താരനിരയുള്ളവരാണ്. ഓസീസ് നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ എത്തുന്നത്.

ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഓസീസിന്റെ വരവ്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചെത്തുന്ന ഓസീസ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.

രണ്ട് ടീമിനും മികച്ച താരനിരയുള്ളതിനാല്‍ പോരാട്ടങ്ങള്‍ അതിശക്തമായിരിക്കും. അതുകൊണ്ട് തന്നെ വാക്കേറ്റത്തിനും സ്ലെഡ്ജിങ്ങിനും മത്സരം സാക്ഷിയാവുന്നത് സ്വാഭാവികം. എന്നാല്‍ ചിലപ്പോഴെങ്കിലും അതിരുവിട്ട് തലത്തിലേക്ക് വാക്കേറ്റങ്ങള്‍ പോകാറുണ്ട്.

ഇത്തരത്തില്‍ ഇന്ത്യ-ഓസീസ് മത്സര ചരിത്രത്തിലെ ഏറ്റവും വിവാദം സൃഷ്ടിച്ച അഞ്ച് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?Also Read: IND vs AUS: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്?

കോലിയുടെ നടുവിരല്‍ ആംഗ്യം

കോലിയുടെ നടുവിരല്‍ ആംഗ്യം

2012ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോലിയുടെ നടുവിരല്‍ ആംഗ്യം വളരെ വിവാദമായ സംഭവമാണ്. ആരാധകരെ നോക്കി കോലി അശ്ലീല ആംഗ്യം കാട്ടിയതാണ് വലിയ ചര്‍ച്ചയായത്. കോലി സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നുവരുന്ന സമയമായിരുന്നു ഇത്.

ഇൗ സംഭവം വിവാദമായതോടെ കോലിക്ക് വിലക്കും ലഭിക്കുകയുണ്ടായി. കോലി നേരത്തെ തന്നെ ആക്രമണോത്സകത കാട്ടുന്ന താരമായിരുന്നു. തന്നെ പ്രകോപിപ്പിച്ച ആരാധകരോട് മാന്യത കൈവിട്ട് കോലി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രം ഓസീസ് മാധ്യമങ്ങളെല്ലാം ആഘോഷിച്ചതോടെ വലിയ നാണക്കേടായി.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

സിറാജിനെ വംശീയമായി അധിക്ഷേപിച്ചു

സിറാജിനെ വംശീയമായി അധിക്ഷേപിച്ചു

2021ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേദി ഓസ്‌ട്രേലിയയായിരുന്നു. മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് കാണികളില്‍ നിന്ന് വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നു. ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യവെയാണ് സിറാജിന് ഉത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്.

ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. അജിന്‍ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. മതപരമായ പേരിലും നിറത്തിന്റെ പേരിലും സിറാജ് അപമാനിക്കപ്പെട്ടു. ശല്യം രൂക്ഷമായതോടെയാണ് സിറാജ് പരാതിപ്പെട്ടത്. ഓസീസ് ടീമിനും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും വലിയ നാണക്കേടായി ഈ സംഭവം മാറി.

സുനില്‍ ഗവാസ്‌കറെ അപമാനിച്ച് ലില്ലി

സുനില്‍ ഗവാസ്‌കറെ അപമാനിച്ച് ലില്ലി

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമാണ് സുനില്‍ ഗവാസ്‌കര്‍. 1981ല്‍ മെല്‍ബണ്‍ വേദിയായ ടെസ്റ്റിനിടെ ഗവാസ്‌കറെ ഓസീസ് പേസര്‍ ഡെന്നിസ് ലില്ലി അപമാനിച്ചത് വലിയ വിവാദമായി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പുറത്തായപ്പോള്‍ അശ്ലീല ഭാഷ ഉപയോഗിച്ചതും മാന്യമല്ലാത്ത ഭാഷയില്‍ സ്ലെഡ്ജ് ചെയ്തതുമെല്ലാം ഗവാസ്‌കറെ പ്രകോപിപ്പിച്ചു.

ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറാന്‍ ഒരുങ്ങിയ ഗവാസ്‌കറെ അന്ന് ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ ബാപ്പു നഡ്കര്‍ണി ഇടപെട്ടാണ് അനുനയിപ്പിച്ച് പ്രശ്‌ന പരിഹാരത്തിലേക്കെത്തിച്ചത്. ഇന്നും ഇന്ത്യ-ഓസീസ് മത്സരം വരുമ്പോള്‍ വലിയ ചര്‍ച്ചയാവുന്ന വിവാദമാണിത്.

ഡിആര്‍എസിലെ സ്മിത്തിന്റെ കള്ളത്തരം

ഡിആര്‍എസിലെ സ്മിത്തിന്റെ കള്ളത്തരം

2017ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഡിആര്‍എസ് എടുക്കുന്നതിന് മുമ്പ് ഡ്രസിങ് റൂമിലേക്ക് നോക്കി സ്റ്റീവ് സ്മിത്ത് സഹായം അഭ്യര്‍ത്ഥിച്ചത് വലിയ വിവാദമായിരുന്നു. ഉമേഷ് യാദവ് സ്റ്റീവ് സ്മിത്തിനെ എല്‍ബിഡബ്ലുവില്‍ കുടുക്കുകയായിരുന്നു. അംപയര്‍ ഔട്ട് വിധിച്ചതോടെ ഡിആര്‍എസ് എടുക്കാനുള്ള ആലോചനയിലായിരുന്നു സ്മിത്ത്.

എന്നാല്‍ തീരുമാനം എടുക്കാന്‍ ഡ്രസിങ് റൂമിലേക്ക് നോക്കി സഹായം ആഭ്യര്‍ത്ഥിച്ചത് വിവാദമായി. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് തെറ്റായിരുന്നു ഇത്. അതുകൊണ്ട് തന്നെ അംപയറും കോലിയും സ്മിത്തിനെതിരേ രംഗത്തെത്തി. സ്മിത്തിനോട് ക്രീസ് വിടാന്‍ അംപയര്‍ നിഗല്‍ ലോങ് പറഞ്ഞു. ഈ സംഭവം വലിയ വിവാദമായി.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

മങ്കിഗേറ്റ് വലിയ വിവാദം

മങ്കിഗേറ്റ് വലിയ വിവാദം

ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ഓസീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സും ഉള്‍പ്പെട്ട മങ്കിഗേറ്റ് വിവാദം വലിയ ചര്‍ച്ചയായതാണ്. 2008ലെ ടെസ്റ്റിലായിരുന്നു ഇത്. ഹര്‍ഭജന്‍ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം.

വംശീയമായി അധിക്ഷേപമാണ് നടന്നതെന്ന് വ്യക്തമായതോടെ ഹര്‍ഭജന് വിലക്കും നേരിടേണ്ടി വന്നു. ഏറെ നാള്‍ ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. എന്നാല്‍ പിന്നീട് മുംബൈ ഇന്ത്യന്‍സില്‍ സൈമണ്‍സും ഹര്‍ഭജന്‍ സിങ്ങും ഒന്നിച്ച് കളിച്ചിരുന്നു.

Story first published: Saturday, February 4, 2023, 15:50 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X