വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍മാരിലെ പലരുടേയും റെക്കോഡ് ഇതിനോടകം തകര്‍ക്കാന്‍ അശ്വിനായിട്ടുണ്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ കളിച്ചിരുന്ന സമയം ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാനുള്ള ഭാഗ്യം ഹര്‍ഭജന് ലഭിച്ചിരുന്നു.

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ ടീമിലെ നിര്‍ണ്ണായക താരമായി ഹര്‍ഭജനുമുണ്ടായിരുന്നു. ഹര്‍ഭജന് ശേഷം ഇന്ത്യയുടെ മുഖ്യ സ്പിന്നറെന്ന നിലയിലേക്ക് വളര്‍ന്നത് ആര്‍ അശ്വിനായിരുന്നു.

ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍മാരിലെ പലരുടേയും റെക്കോഡ് ഇതിനോടകം തകര്‍ക്കാന്‍ അശ്വിനായിട്ടുണ്ട്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമുള്ളത്. കംഗാരുക്കള്‍ക്കെതിരേ അശ്വിന്റെ സ്പിന്നാണ് ഇന്ത്യയുടെ വജ്രായുധം.

പരമ്പരയിലെ ആദ്യ മത്സരം 9ന് നടക്കാനിരിക്കെ എല്ലാവരും അശ്വിന്റെ ബൗളിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. അശ്വിനില്‍ വലിയ പ്രതീക്ഷയെന്ന തരത്തിലും ഇന്ത്യയുടെ വജ്രായുധമെന്ന തരത്തിലുമെല്ലാം പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെ അശ്വിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് വിവാദത്തിലായിരിക്കുകയാണ്.

അശ്വിന്റെ ബൗളിങ് ആക്ഷനിലുള്ള സ്പിന്നറെ ഉപയോഗിച്ച് ഓസീസ് ടീം പരിശീലനം നടത്തുന്ന വീഡിയോ വസിം ജാഫര്‍ പങ്കുവെച്ചിരുന്നു. ഇത് റീ ട്വീറ്റ് ചെയ്തപ്പോഴാണ് അശ്വിനെ ഹര്‍ഭജന്‍ പരിഹസിച്ചത്.

Also Read:സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാംAlso Read:സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം

ഹര്‍ഭജന്റെ വിവാദ ട്വീറ്റ്

ഹര്‍ഭജന്റെ വിവാദ ട്വീറ്റ്

ആര്‍ അശ്വിന്റെ വിക്കറ്റുകള്‍ നേടുന്നത് വലിയ ടേണുകളുള്ള പിച്ചില്‍ മാത്രമാണെന്ന തരത്തിലായിരുന്നു ഹര്‍ഭജന്റെ പരാമര്‍ശം. ഇത് നേരിട്ട് പറയാതെ അശ്വിനെ പരിഹസിക്കുന്നതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. ഹര്‍ഭജന്റെ ട്വീറ്റ് വൈറലായതോടെ വലിയ വിമര്‍ശനവും താരത്തിനെതിരേ ഉയരുന്നു.

ഹര്‍ഭജന് അശ്വിന്റെ നേട്ടങ്ങള്‍ അസൂയയാണെന്നും അശ്വിനെ എല്ലാവരും പ്രശംസിക്കുന്നത് ഹര്‍ഭജന് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. അശ്വിന്റെ ട്വീറ്റിന് താഴെ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ആരാധകര്‍ കമന്റായി ഇടുന്നത്.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

ഹര്‍ഭജനെക്കാള്‍ 100 മടങ്ങ് കേമന്‍

ഹര്‍ഭജനെക്കാള്‍ 100 മടങ്ങ് കേമന്‍

ഹര്‍ഭജന്‍ സിങ്ങിനെക്കാള്‍ 100 മടങ്ങ് കേമനാണ് അശ്വിനെന്നാണ് ആരാധകര്‍ പറയുന്നത്. ഓസ്‌ട്രേലിയക്ക് മുകളിലാണ് അശ്വിനെന്ന് പറയുന്നില്ലെങ്കിലും ഹര്‍ഭജന്റെ തലക്ക് മുകളില്‍ സോഫയിട്ട് ഇരിക്കുന്ന താരമാണ് അശ്വിനെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

ഇത്തരം പിച്ചുകളില്‍ കരയുന്ന ജോക്കറാണ് ഹര്‍ഭജനെന്നും അതുകൊണ്ട് തന്നെ അശ്വിന്റെ മികവ് കാണുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നുമെന്നും ആരാധകര്‍ പറയുന്നു. അഭിനന്ദിച്ചില്ലെങ്കിലും അശ്വിനെപ്പോലൊരു പ്രതിഭയെ മുന്‍ താരമെന്ന നിലയില്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മാന്യതയില്ലാത്തവനാണ് ഹര്‍ഭജന്‍

മാന്യതയില്ലാത്തവനാണ് ഹര്‍ഭജന്‍

ഹര്‍ഭജന്‍ മാന്യതയില്ലാത്തവനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹര്‍ഭജന്റെ കളത്തിലെ മോശം പെരുമാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ പ്രതികരണം. ശ്രീശാന്തിനെ തല്ലിയതും ആന്‍ഡ്രൂ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചതുമെല്ലാം കുത്തിപ്പൊക്കി ആരാധകര്‍ വിമര്‍ശിക്കുന്നു.

അശ്വിന്റെ ഓസ്‌ട്രേലിയക്കെതിരായ കണക്കുകള്‍ മികച്ചതാണ്. അശ്വിന്‍ പലപ്പോഴും ഹര്‍ഭജന്റെ ബൗളിങ്ങിനെ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്ത് സംസാരിക്കാറുണ്ട്. എന്നാല്‍ ഹര്‍ഭജന് തിരിച്ച് ഈ മാന്യത കാട്ടാന്‍ അറിയില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

കണക്കുകളില്‍ കേമനാര്?

കണക്കുകളില്‍ കേമനാര്?

അശ്വിന്‍ 88 ടെസ്റ്റില്‍ നിന്ന് 3043 റണ്‍സും 449 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 707 റണ്‍സും 151 വിക്കറ്റും 65 ടി20യില്‍ നിന്ന് 184 റണ്‍സും 72 വിക്കറ്റും ഇന്ത്യക്കായി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും ഹര്‍ഭജന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഹര്‍ഭജന്‍ 103 ടെസ്റ്റില്‍ നിന്ന് 2225 റണ്‍സും 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 1237 റണ്‍സും 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 108 റണ്‍സും 25 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. അശ്വിന്റെ കരിയര്‍ ഇനിയും ബാക്കിയുണ്ട്. ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായിത്തന്നെയാവും ഭാവി വിരമിക്കുകയെന്നുറപ്പ്.

Story first published: Sunday, February 5, 2023, 12:36 [IST]
Other articles published on Feb 5, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X