വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ റെക്കോഡുകള്‍ രസകരം, താരങ്ങള്‍ പോലും പ്രതീക്ഷിച്ചില്ല, അറിയണം ഈ അഞ്ചെണ്ണം

താരങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ചില കൗതുകകരമായ റെക്കോഡുകള്‍ ക്രിക്കറ്റില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്നറിയാം.

1

ബാറ്റിങ് റെക്കോഡുകള്‍ സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുന്നേ നടന്നവരെ പിന്തുടര്‍ന്ന് അവര്‍ സൃഷ്ടിച്ച റെക്കോഡുകളെ മറികടക്കാന്‍ പ്രതിഭയ്‌ക്കൊപ്പം ഭാഗ്യവും വേണം. ഏതൊരു റെക്കോഡ് സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലും വലിയൊരു അധ്വാനത്തിന്റെ കഥ പറയാനുണ്ടാവും. എന്നാല്‍ താരങ്ങള്‍ പോലും പ്രതീക്ഷിക്കാതെ ചില കൗതുകകരമായ റെക്കോഡുകള്‍ ക്രിക്കറ്റില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയ അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്നറിയാം.

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ അറിയാത്തവരായി ആരുമില്ല. വോണിന്റെ സ്പിന്‍ മികവ് കണ്ട് പല തവണ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ കൗതുകകരമായ ഒരു ബാറ്റിങ് റെക്കോഡുണ്ട്. അധികമാര്‍ക്കും അറിയാത്ത ഒരു റെക്കോഡ്. അത് മറ്റൊന്നുമല്ല സെഞ്ച്വറിയില്ലാതെ കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന റെക്കോഡാണ് വോണിന്റെ സ്വന്തം പേരിലുള്ളത്. 199 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 3154 റണ്‍സാണ് വോണിന്റെ പേരിലുള്ളത്. ഇതില്‍ 12 അര്‍ധ സെഞ്ച്വറിയാണുള്ളത്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

2

2001ല്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 99 റണ്‍സാണ് വോണിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ച്വറി പോലും ടെസ്റ്റ് കരിയറില്‍ നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

മിസ്ബാഹ് ഉല്‍ ഹഖ്

മിസ്ബാഹ് ഉല്‍ ഹഖ്

മുന്‍ പാകിസ്താന്‍ നായകനും ക്ലാസിക് ബാറ്റ്‌സ്മാനുമായ മിസ്ബാഹ് ഉല്‍ ഹഖിന്റെ പേരിലുമുണ്ട് കൗതുകകരമായ ഒരു റെക്കോഡ്. സെഞ്ച്വറിയില്ലാതെ കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമെന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള ആ റെക്കോഡ്. 162 ഏകദിനത്തില്‍ നിന്ന് 5122 റണ്‍സാണ് മധ്യനിരയില്‍ മിസ്ബാഹ് നേടിയത്.

4

43.4 ശരാശരിയിലുള്ള താരം 42 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താനായില്ല. 96* റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. വിരമിച്ച ശേഷം പാകിസ്താന്റെ സെലക്ടറായും പരിശീലകനായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രയാന്‍ ലാ

ബ്രയാന്‍ ലാ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരില്‍ നിരവധി റെക്കോഡുകളുള്ളത് എല്ലാവര്‍ക്കും അറിയാം. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സെന്ന റെക്കോഡ് ലാറയുടെ പേരിലാണ്. എന്നാല്‍ ലാറ ആഗ്രഹിക്കാത്ത ഒരു ബാറ്റിങ് റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. തോറ്റ മത്സരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന റെക്കോഡാണ് ലാറയുടെ പേരിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാനാണ് ബ്രയാന്‍ ലാറ.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

ഡോണ്‍ ബ്രാഡ്മാന്‍

ഡോണ്‍ ബ്രാഡ്മാന്‍

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലുള്ള ഈ ബാറ്റിങ് റെക്കോഡ് അധികമാര്‍ക്കും അറിയില്ല. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏഴാം നമ്പറിലിറങ്ങി കൂടുതല്‍ റണ്‍സെന്ന റെക്കോഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഏഴാം നമ്പറിലിറങ്ങി 270 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്. 1937ലെ ആഷസ് റെക്കോഡിലായിരുന്നു ഇത്. അന്നത്തെ ബ്രാഡ്മാന്റെ പ്രകടനത്തോട് താരതമ്യം ചെയ്യപ്പെടുന്ന ഇന്നിങ്‌സുകള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ വളരെ അപൂര്‍വ്വമാണെന്ന് പറയാം.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണറാണ് സനത് ജയസൂര്യ. ക്രീസിലെത്തി ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍ ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ളവരില്‍ ഒരാളാണ്. എന്നാല്‍ ആഗ്രഹിക്കാത്ത ഒരു ബാറ്റിങ് റെക്കോഡ് സനത് ജയസൂര്യയുടെ പേരിലുണ്ട്. ഏകദിനത്തില്‍ കൂടുതല്‍ ഡെക്കായ താരമെന്ന റെക്കോഡാണ് ജയസൂര്യയുടെ പേരിലുള്ളത്. 445 ഏകദിനത്തില്‍ നിന്ന് 13430 റണ്‍സ് നേടിയ ജയസൂര്യ 28 സെഞ്ച്വറിയും 68 ഫിഫ്റ്റിയുമാണ് നേടിയത്. എന്നാല്‍ 34 തവണ അക്കൗണ്ട് തുറക്കും മുമ്പ് ജയസൂര്യക്ക് പുറത്താവേണ്ടി വന്നു.

Story first published: Saturday, June 25, 2022, 16:21 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X