Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

1

അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയെടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വലിയ സമ്മര്‍ദ്ദത്തോടെയാവും ഓരോ താരങ്ങളും അരങ്ങേറ്റം നടത്തുക. ദേശീയ ജഴ്‌സിയിലെ അരങ്ങേറ്റം സ്വപ്‌നമായതിനാല്‍ത്തന്നെ ഈ നേട്ടത്തിലേക്കെത്തുമ്പോള്‍ മികവ് കാട്ടാന്‍ പ്രയാസം തന്നെയാണെന്നതാണ് വസ്തുത. ഇതിനെയെല്ലാം അതിജീവിച്ച് അരങ്ങേറ്റ പരമ്പരയിലെ താരമാവാന്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ താരമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബ്രിജേഷ് പട്ടേല്‍

ബ്രിജേഷ് പട്ടേല്‍

നിലവിലെ ഐപിഎല്‍ ചെയര്‍മാനായ ബ്രിജേഷ് പട്ടേല്‍ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളിലൊരാളാണ്. 1974ലാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. രണ്ട് മത്സര ഏകദിന പുരമ്പരയില്‍ 82, 12 എന്നിങ്ങനെയാണ് ബ്രിജേഷ് സ്‌കോര്‍ നേടിയത്. മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ കെയ്ത്ത് ഫ്‌ളച്ചറിനൊപ്പം പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരം അദ്ദേഹം പങ്കിട്ടു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ബ്രിജേഷ് പട്ടേല്‍.

ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

രാമന്‍ ലാംബ

രാമന്‍ ലാംബ

1986ല്‍ ഓസ്‌ട്രേലിയക്കെതിരായ ആറ് മത്സര ഏകദിന പരമ്പരയിലൂടെയാണ് രാമന്റെ അരങ്ങേറ്റം. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം ആറ് ഇന്നിങ്‌സില്‍ നേടിയത് 278 റണ്‍സാണ്. പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. 55 ശരാശരിയിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. പരമ്പരയില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ഇന്ത്യ പരമ്പര നേടിയപ്പോള്‍ രാമന്‍ ലാംബയായിരുന്നു പരമ്പരയിലെ താരവും. അരങ്ങേറ്റ ഏകദിന പരമ്പരയില്‍ത്തന്നെ താരമാവാന്‍ രാമനായി.

വിജയ് ഭരദ്വാജ്

വിജയ് ഭരദ്വാജ്

കര്‍ണാടകക്കാരനായ വിജയ് ഭരദ്വാജ് ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന താരമാണ്. 1999ലാണ് അദ്ദേഹത്തിന് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വിളിയെത്തിയത്. എല്‍ജി കപ്പ് ടൂര്‍ണമെന്റില്‍ നാല് മത്സരത്തില്‍ നിന്ന് 89 റണ്‍സും 10 വിക്കറ്റും അദ്ദേഹം നേടി. ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും പരമ്പരയിലെ താരമാവാന്‍ വിജയിക്ക് സാധിച്ചു. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ അദ്ദേഹം വരവറിയിച്ച് കൈയടി നേടി.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഭാവി നായകനും സൂപ്പര്‍ താരവുമായ കെ എല്‍ രാഹുലിനും അരങ്ങേറ്റ ഏകദിന പരമ്പരയില്‍ത്തന്നെ താരമാവാന്‍ സാധിച്ചിട്ടുണ്ട്. 2016ലെ സിംബാബ് വെ പര്യടനത്തിലൂടെയാണ് രാഹുല്‍ അരങ്ങേറ്റം നടത്തിയത്. സെഞ്ച്വറിയോടെ വരവറിയിച്ച താരം പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ 33, 66* എന്നിങ്ങനെയും സ്‌കോര്‍ നേടി. ഇതോടെ പരമ്പരയിലെ താരമാവാനും രാഹുലിന് സാധിച്ചു. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ പരിഗണന ലഭിക്കുന്ന ഓപ്പണറാണ് രാഹുല്‍. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള താരം ടോപ് ത്രീയിലെ ഇന്ത്യയുടെ വിശ്വസ്തനാണ്.

ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് സൂര്യകുമാര്‍ യാദവ്. പരിമിത ഓവറിലെ മികച്ച നാലാം നമ്പറുകാരനെത്തേടിയുള്ള ഇന്ത്യയുടെ യാത്ര അവസാനിച്ചത് സൂര്യകുമാറിലാണ്. അനായാസമായി റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം അരങ്ങേറ്റ ഏകദിന പരമ്പരയില്‍ത്തന്നെ താരമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏകദിന അരങ്ങേറ്റം. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 31, 53, 40 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 122. ഇതോടെ അദ്ദേഹം പരമ്പരയിലെ താരമായി തന്റെ വരവറിയിച്ചു. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് സൂര്യകുമാര്‍ നല്‍കുന്നത്.

Story first published: Friday, June 24, 2022, 23:37 [IST]
Other articles published on Jun 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+