ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. കരിയറിന്റെ തുടക്ക കാലത്ത് വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ രോഹിത്തിന്റെ രണ്ടാമത്തെ തിരിച്ചുവരവില്‍ നിരവധി റെക്കോഡുകളാണ് കടപുഴകിയത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി, ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരം എന്നിങ്ങനെ തുടങ്ങി ചരിത്രത്തിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ രോഹിത്തിനായിട്ടുണ്ട്.
വെടിക്കെട്ട് ഓപ്പണറായി കസറുന്ന രോഹിത്തിനെ ഹിറ്റ്മാനെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് രോഹിത്. ഏഴ് സെഞ്ച്വറികളാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ നേടിയത്. ഇംഗ്ലണ്ട് വേദിയായ 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ രോഹിത് ടെസ്റ്റിലും ടി20യിലും ഓരോ സെഞ്ച്വറികള്‍ വീതവും നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലെ അഞ്ച് സൂപ്പര്‍ താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി രോഹിത്തിനുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ട് ഏകദിന ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍, നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്‌റ്റോക്‌സ്, ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലര്‍, ജൊനാതന്‍ ട്രോട്ട്, പോള്‍ കോളിങ്‌വുഡ് എന്നിവരേക്കാള്‍ കൂടുതല്‍ സെഞ്ച്വറി ഹിറ്റ്മാന്റെ പേരിലുണ്ട്. ഇവര്‍ക്കെല്ലാം ഏഴില്‍ താഴെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിലുള്ളത്.

ഇത്തവണത്തെ ഇംഗ്ലണ്ട് പരമ്പര രോഹിത്തിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കാരണം ഇത്രയും നാള്‍ നായകനായിട്ടല്ല അദ്ദേഹം ഇംഗ്ലണ്ടില്‍ കളിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത്താണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലിക്ക് കീഴില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാല് മത്സരം ഇന്ത്യ കളിച്ചപ്പോള്‍ 2-1ന് മുന്നിട്ട് നില്‍ക്കാനായി. അവസാന മത്സരം സമനില പിടിച്ചാല്‍ പോലും ഇംഗ്ലണ്ടില്‍ പരമ്പര നേടാന്‍ ഇന്ത്യക്കാവും. ഈ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ രോഹിത്തിനാവുമോയെന്നാണ് കണ്ടറിയേണ്ടത്.
ഏകദിനത്തിലും ടി20യിലും രാജാക്കന്മാര്‍, എന്നാല്‍ ടെസ്റ്റില്‍ ഒന്നുമായില്ല, അഞ്ച് ഇന്ത്യക്കാരിതാ

ഇതിന് ശേഷം മൂന്ന് മത്സരം വീതമുള്ള ഏകദിന, ടി20 പരമ്പരയും കൂടി നടക്കാനുണ്ട്. ഇതിലെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനവും നടക്കാനുണ്ട്. പിന്നാലെ ടി20 ലോകകപ്പ് എന്ന വലിയ കടമ്പയും അദ്ദേഹത്തിന് മുന്നിലുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് നിലംതൊടാനായില്ല. സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഗംഭീര തിരിച്ചുവരവ് ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്.
ഓടല്ലേ...റണ്ണൗട്ടാവും, ക്രിക്കറ്റില്‍ കൂടുതല്‍ റണ്ണൗട്ടായ അഞ്ച് പേരിതാ, തലപ്പത്ത് ഇന്ത്യന്‍ താരം

രോഹിത്തിന്റെ അവസാന ഐപിഎല്ലിലെ ഫോം മോശമായിരുന്നു. സന്നാഹ മത്സരത്തില്‍ 25 റണ്‍സാണ് രോഹിത്തിന് നേടാനായത്. ശേഷിക്കുന്ന ടെസ്റ്റില്‍ രോഹിത്തിന്റെ പ്രകടനമാവും ഇന്ത്യക്ക് നിര്‍ണ്ണായകമാവുക. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇന്ത്യക്ക് കരുത്ത് പകരേണ്ടത് നായകനെന്ന നിലയില്‍ രോഹിത്താണ്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ വലിയ ഭാരം രോഹിത്തിലിരിക്കെ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം.
വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നും വലിയ ഫോമിലല്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ചേതേശ്വര്‍ പുജാര ടീമിലേക്ക് തിരിച്ചുവന്നത് വലിയ പ്രതീക്ഷ നല്‍കിയാണെങ്കിലും സന്നാഹ മത്സരത്തില്‍ പൂജ്യത്തിനാണ് മടങ്ങിയത്. മികച്ച പേസര്‍മാരുള്ള ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന കാര്യം ഉറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications