വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരു ആദ്യം കളിച്ചത് ഏകദിനവും ടെസ്റ്റുമല്ല, തുടക്കം ടി10ലൂടെ! എപ്പോഴെന്നറിയാം

നാലു ഫോര്‍മാറ്റിലു താരം കളിച്ചിട്ടുണ്ട്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റില്‍ അതുവരെയുണ്ടായിരുന്ന ബാറ്റിങിലെ സകല ചട്ടക്കൂടുകളും തകര്‍ക്കുന്നതായിരുന്നു വീരുവിന്റെ ബാറ്റിങ് ശൈലി. ഇങ്ങനെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു കളിക്കാന്‍ കഴിയുമെന്നു ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. പിന്നീട് ഇന്ത്യയുടെ പലരും ഈ ശൈലി പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും വീരുവിന്റെ ഏഴയത്ത് എത്താനായില്ല.

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

1

ക്രിക്കറ്റിലെ നാലു ഫോര്‍മാറ്റുകളിലും കളിക്കാന്‍ ഭാഗ്യമുണ്ടായ അപൂര്‍വ്വം താരങ്ങളിലൊരാളാണ് വീരു. ഇന്ത്യക്കു വേണ്ടി ഏകദിനം, ടെസ്റ്റ്, ടി20 എന്നിവ കളിച്ച അദ്ദേഹം വിരമിച്ച ശേഷം ടി10 ലീഗിലും ഒരു കൈ നോക്കിയിട്ടുണ്ട്. എന്നാല്‍ വീരു ജീവിതത്തില്‍ ആദ്യമായി കളിച്ച ഫോര്‍മാറ്റ് ടി10 ആണെന്നത് അധികമാര്‍ക്കുമറിയില്ല. ഒരിക്കല്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

2

ടി10 ലീഗുമായി ബന്ധപ്പെട്ട് നേരത്തേ ഒരു ഷോയില്‍ മുന്‍ ടീമംഗമായ സഹീര്‍ ഖാനോടൊപ്പം സംസാരിക്കവെയായിരുന്നു വീരേന്ദര്‍ സെവാഗ് മനസ്സ് തുറന്നത്. ടി10 മല്‍സരങ്ങള്‍ ഞങ്ങളെല്ലാം വളരെ മുമ്പ് കളിച്ചിട്ടുള്ളത് തന്നെയാണ്. കുട്ടിക്കാലത്തു സ്‌കൂള്‍ വിട്ടുനിന്ന ശേഷം തെരുവില്‍ കളിച്ചിരുന്നപ്പോള്‍ അതു ടി10 മല്‍സരങ്ങളായിരുന്നു.

IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

3

കാരണം അപ്പോള്‍ ടി10 മല്‍സരങ്ങക്കുള്ള സമയം മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടാവുമായിരുന്നുള്ളൂ. 10 ഓവറുടെ മല്‍സരങ്ങളായിരുന്നു ഞങ്ങള്‍ സ്ഥിരമായി കളിച്ചിരുന്നത്. സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും രണ്ടും മൂന്നു മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് പറയുന്നു.

4

ഇപ്പോള്‍ ടി10 മല്‍സരങ്ങള്‍ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിലേക്കും വന്നിരിക്കുകയാണ്. ഞാനൊക്കെ ടി10 മല്‍സരങ്ങള്‍ കൡച്ചു വളര്‍ന്നയാളാണ്. സഹീര്‍ ഖാനും കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തില്‍ ടി10 മല്‍സരങ്ങളില്‍ ഒരുപാട് കളിച്ചിട്ടുണ്ടാവും.
ടെന്നീസ് ബോളുകള്‍ കൊണ്ടായിരുന്നു കുട്ടിക്കാലത്തു ഞങ്ങള്‍ കളിച്ചിരുന്നത്. കാരണം ആ സമയത്തു ബോള്‍ വാങ്ങാനുള്ള പണം തങ്ങളുടെ പക്കല്‍ ഇല്ലായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമില്‍ അവനില്ലെങ്കില്‍ എതിര്‍ ടീം നൃത്തം ചെയ്യും! സ്റ്റാര്‍ ബാറ്ററെ പുകഴ്ത്തി സ്റ്റൈറിസ്

5

അബുദാബിയില്‍ നടക്കുന്ന ടി10 ലീഗില്‍ കളിക്കാന്‍ ഞാന്‍ പോയിരുന്നു. വലിയ ആവേശത്തോടെയാണ് ഞാന്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ പോയത്. 70-80 റണ്‍സൊക്കെ അടിച്ചെടുക്കാമെന്നതായിരുന്നു എന്‍െ പ്ലാന്‍. പക്ഷെ അബുദാബിയിലെത്തിയപ്പോള്‍ അവിടെ നിലവിലെ പല കളിക്കാരുമുണ്ട്. പാകിസ്താന്‍, ശ്രീലങ്ക തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ലീഗില്‍ കളിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.

6

അപ്പോഴാണ് എനിക്കു ഈ ലീഗില്‍ കളിക്കാന്‍ കഴിയില്ലെന്നു തോന്നിയത്. കാരണം ഞാന്‍ നേരത്തേ തല്ലിച്ചതച്ച പാക് ബൗളര്‍മാര്‍ എന്നോട പകരം ചോദിക്കുമെന്നു ആശങ്കയുണ്ടായിരുന്നു. ഇതോടെ ഞാന്‍ ബാക്ക്ഫൂട്ടിലുമായി. വിരമിച്ച ശേഷം രണ്ടു വര്‍ഷത്തോളം ക്രിക്കറ്റൊന്നും കളിക്കാതിരുന്ന ശേഷമായിരുന്നു ടി10 ലീഗിലേക്കു വന്നതെന്നും വീരേന്ദര്‍ സെവാഗ് പറഞ്ഞു.

Story first published: Friday, July 22, 2022, 18:53 [IST]
Other articles published on Jul 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X