Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ അവനില്ലെങ്കില്‍ എതിര്‍ ടീം നൃത്തം ചെയ്യും! സ്റ്റാര്‍ ബാറ്ററെ പുകഴ്ത്തി സ്റ്റൈറിസ്

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ അവിഭാജ്യ ഘടകമായി മാറിയ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസം സ്‌കോട്ട് സ്‌റ്റൈറിസ്. സമീപകാലത്തു ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ടി20 പരമ്പരയില്‍ കന്നി സെഞ്ച്വറിയും സൂര്യ കുറിച്ചിരുന്നു. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ സൂര്യ നേരത്തേ ആരാധകര്‍ക്കു പ്രിയങ്കരനായ താരമാണ് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. വളരെ പെട്ടെന്നു തന്നെ ടീമലെ അവിഭാജ്യ ഘടകമായി മാറാനും സൂര്യക്കു കഴിഞ്ഞു.

2

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനു വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായിരുന്നില്ല. ഇതിന്റെ ക്ഷീണം വെസ്റ്റ് ഇന്‍ഡീസുമായി വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയില്‍ തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

3

സൂര്യയുടെ വലിയൊരു ആരാധകനായി താന്‍ മാറിയിരിക്കുകയാണെന്നു സ്‌പോര്‍ട്ട് 18നോടു സംസാരിക്കവെ സ്‌കോട്ട് സ്‌റ്റൈറിസ് പറഞ്ഞു. സ്‌കൈയോടു(സൂര്യ) ഈ ലോകത്ത് എന്നേക്കാള്‍ ആരാധനയുള്ള വളരെ കുറച്ചു പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇക്കാര്യം എനിക്കു ഉറപ്പിച്ച് പറയാന്‍ കഴിയും. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ ലോകത്തിലെ മറ്റു ടീമുകളെല്ലാം സന്തോഷത്താല്‍ ചെറിയ നൃത്തം ചെയ്യുമെന്നും സ്റ്റൈറിസ് പുകഴ്ത്തി.

IND vs WI: ആരും കോലിയോളമെത്തില്ല! വിന്‍ഡീസിനെതിരേ ഇന്ത്യന്‍ റണ്‍വേട്ടക്കാര്‍

4

ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്കു നിലവില്‍ ആദ്യം തന്നെ തിരഞ്ഞെടുക്കേണ്ട താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവെന്നു ഏറെക്കുറെ എല്ലാവരു സമ്മതിക്കുമെന്നു സ്‌കോട്ട് സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ ആദ്യം എടുക്കേണ്ട താരങ്ങളിലൊരാളാണ് സ്‌കൈയെന്നു എല്ലാവരും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതു എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാവും. മല്‍സരം വിജയിക്കാനുള്ള യഥാര്‍ഥ കഴിവ് അദ്ദേഹത്തിനുണ്ടെന്നു ഞാന്‍ കരുതുന്നു. അതു തന്നെയാണ് നിങ്ങളും വിശ്വസിക്കുന്നത്. സ്വന്തമായി മല്‍സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള കളിക്കാരെയാണ് നിങ്ങള്‍ക്കും വേണ്ടതെന്നും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

5

ടി20 ക്രിക്കറ്റില്‍ ഗംഭീര ബാറ്റിങ് റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 19 മല്‍സരങ്ങളില്‍ നിന്നും 38.35 ശരാശരിയില്‍ 177.22 സ്‌ട്രൈക്ക് റേറ്റോടെ 537 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഏകദിന ക്രിക്കറ്റിലും മോശമല്ലാത്ത റെക്കാര്‍ഡാണ് താരത്തിന്റേത്. ഏകദിനത്തില്‍ 44.28 ആണ് സൂര്യയുടെ ബാറ്റിങ് ശരാശരി. ഈ ഫോര്‍മാറ്റില്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയായിരിക്കും ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം.

IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍

6

ഇന്ത്യക്കു വേണ്ടി സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങണമെന്നു സ്‌കോട്ട് സ്‌റ്റൈറിസ് നിരീക്ഷിച്ചു. ഇന്ത്യക്കു നിലവില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരെല്ലാം ബാറ്റിങ് നിരയിലുണ്ട്. ആദ്യത്തെ മൂന്നു പൊസിഷനുകള്‍ ഇവര്‍ എടുത്തു കഴിഞ്ഞു. നാലാം നമ്പറിലായിരിക്കണം സൂര്യ ബാറ്റ് ചെയ്യേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരും ഈ സ്ഥാനത്തിനു വേണ്ടി രംഗത്തുണ്ടെന്നും സ്റ്റൈറിസ് വിശദമാക്കി.

7

ഏതു തരത്തിലുള്ള സമ്മദ്ദമുണ്ടായാലും അതു സൂര്യയെ ബാധിക്കില്ല. ഇതു സത്യമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വലിയ കാണികള്‍ക്കു മുന്നില്‍, വലിയ മല്‍സരങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ കളിച്ചുള്ള പരിചയം സൂര്യക്കുണ്ട്. ഇതാണ് അദ്ദേഹത്തില്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യമെന്നും സ്റ്റൈറിസ് പറയുന്നു.

Story first published: Thursday, July 21, 2022, 15:21 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+