Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു വെള്ളിയാഴ്ച തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരമാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്നത്. ഈ പരമ്പരയ്ക്കു പിന്നാലെ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയും വിന്‍ഡീസുമായി ഇന്ത്യ കളിക്കുന്നുണ്ട്. അതിനു ശേഷം ഇന്ത്യ സിംബാബ്‌വെയിലാണ് പര്യടനം നടത്തുന്നത്. അവിടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

1

ഏഷ്യാ കപ്പിനു മമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയായിരിക്കും ഇത്.ഏഷ്യാ കപ്പ് അടുത്തെത്തി നില്‍ക്കുന്നതിനാല്‍ സിംബാബ്‌വെയിലേക്കു ഇന്ത്യ രണ്ടാംനിര ടീമിനെ അയക്കാനാണ് സാധ്യത. സീനിയര്‍ കളിക്കാര്‍ക്കു ഈ പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും.

2

ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാാഹുലായിരിക്കും സിംബാബ്‌വെയിലെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുകയെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംഭവിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവ് കൂടിയായിരിക്കും സിംബാബ്‌വെ പര്യടനം.

3

കഴിഞ്ഞ ഐപിഎല്ലിനു ശേഷം രാഹുല്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. നാട്ടില്‍ നടന്ന സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലെ ടീമിനെ നയിക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. എന്നാല്‍ പരമ്പയയ്ക്കു രണ്ടു ദിവസം മുമ്പ് നെറ്റ്‌സില്‍ വച്ച് രാഹുലിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു ജര്‍മനിയില്‍ വച്ച് ശസ്ത്രകിയക്കു വിധേയനായ അദ്ദേഹത്തിനു അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ നഷ്ടമായിരുന്നു.

4

ഇപ്പോഴത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും രാഹുലിനു വിശ്രമം നല്‍കിയിരിക്കുകയാണ്. ശസ്ത്രക്രിയക്കു ശേഷം താരം പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. ഏഷ്യാ കപ്പിനു മുമ്പ് സിംബാബ്‌വെയില്‍ കളിച്ച് താളം വീണ്ടെടുക്കാനായിരിക്കും ഇനി അദ്ദേഹത്തിന്റെ ശ്രമം.

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

5

സിംബാബ്‌വെ പര്യടനത്തില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയും കളിച്ചേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുര്‍ബലരായ സിംബാബ്‌വെയുമായുള്ള പരമ്പര ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നാണ് സെലക്ടര്‍മാരുടെ കണക്കുകൂട്ടല്‍. ഇതിലൂടെ ഏഷ്യാ കപ്പില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കോലിക്കു ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും സെലക്ടര്‍മാര്‍ കരുതുന്നു.

6

ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും കോലി കളിച്ചിരുന്നെങ്കിലും ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയും ടി20യില്‍ 1, 11 എന്നിങ്ങനെയും ഏകദിനത്തില്‍ 16, 17 എന്നിങ്ങനെയുമായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ആറു ഇന്നിങ്‌സുകളില്‍ നിന്നായി 12.66 ശരാശരിയില്‍ വെറും 76 റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ.

IND vs WI: ആരും കോലിയോളമെത്തില്ല! വിന്‍ഡീസിനെതിരേ ഇന്ത്യന്‍ റണ്‍വേട്ടക്കാര്‍

7

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പവും വിരാട് കോലി ബാറ്റിങില്‍ ക്ലിക്കായിരുന്നില്ല. മൂന്നാംനമ്പറില്‍ തുടര്‍ച്ചയായി ചെറിയ സ്‌കോറുകളില്‍ പുറത്തായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തിരുന്നു. അതിനു ശേഷമാണ് കോലിയുടെ പ്രകടനത്തില്‍ നേരിയ പുരോഗതിയുണ്ടായത്. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 22ഉം സ്‌ട്രൈക്ക് റേറ്റ് 115ഉം മാത്രമായിരുന്നു.
ഐപിഎല്ലിനു ശേഷം

8

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കോലിക്കു വിശ്രമം നല്‍കിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായതിനാല്‍ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയും താരം കളിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം കോലിക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. വിന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകളില്‍ അദ്ദേഹം കളിക്കുന്നില്ല.

9

സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരും കളിക്കാനിടയില്ല. ഏഷ്യാ കപ്പിനു മുന്നോടിയായി ഇവര്‍ക്കു വിശ്രമം നല്‍കാനാണ് സാധ്യത. റിഷഭിനു വിശ്രമം അനുവദിച്ചാല്‍ അതു സഞ്ജു സാംസണിനു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കും. സിംബാബ്‌വെയില്‍ അദ്ദേഹം തീര്‍ച്ചയായും ടീമിലുണ്ടാവുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.

10

നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. റിഷഭിന്റെ അഭാവം തന്നെയാണ് അദ്ദേഹത്തിനു ടീമിലേക്കു വഴിയൊരുക്കിയത്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Thursday, July 21, 2022, 10:58 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+