ഐപിഎല്ലില്‍ ധോണിയുടെ കളി കാണാന്‍ പോകുന്നതേയുള്ളൂവെന്ന് ചെന്നൈ കോച്ച്

Posted By: rajesh mc

ചെന്നൈ: ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ എല്ലാമെല്ലാമാണ് ക്യാപ്റ്റന്‍ എംഎസ് ധോണി. ടീം ക്യാപ്റ്റനെന്നതിലുപരി ടീമുമായുള്ള തന്റെ വൈകാരിക ബന്ധം എന്താണെന്ന് ധോണി കഴിഞ്ഞദിവസം പൊതുവേദിയില്‍ പ്രകടിപ്പിക്കുകയും ചെയ്തതാണ്. അതുകൊണ്ടുതന്നെയാണ് ഐപിഎല്ലില്‍ വീണ്ടും തിരിച്ചെത്തിയ ക്ലബ്ബ് ധോണിയെ നിലനിര്‍ത്തിയതും.

കോമണ്‍വെല്‍ത്തില്‍ ഒറ്റ മത്സരം ജയിച്ചാല്‍ മേരികോമിന് മെഡലുമായി മടങ്ങാം

ഇത്തവണ ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണി മുഖ്യ റോള്‍ വഹിക്കുമെന്ന് ടീം കോച്ച് സ്റ്റീഫന്‍ ഫ്‌ളമിങ് വ്യക്തമാക്കി. ധോണിയുടെ സാന്നിധ്യം തന്നെ ടീമിന് മുതല്‍ക്കൂട്ടാണ്. കളി പുരോഗമിക്കുന്തോറും മത്സരഗതിയെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്താന്‍ എംഎസ്സിന് പ്രത്യേക കഴിയുതന്നെയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

stephenfleming

ധോണിയെ കൂടാതെ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന ഒരു പിടി താരങ്ങള്‍ ഇക്കുറി ടീമിലുണ്ട്. കേദാര്‍ ജാദവ്, അമ്പാട്ടി റായിഡു, ജഡേജ, ബ്രാവോ തുടങ്ങിയവര്‍ മത്സരഗതിയെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ്. യുവതാരങ്ങളും പരിചയ സമ്പന്നരും ധോണിക്കു കീഴില്‍ അണിനിരക്കുമ്പോള്‍ ചെന്നൈ പഴയതിലും ശക്തമായ ടീമാണെന്നും ഫ്‌ളമിങ് പറഞ്ഞു.

യോ യോ ടെസ്റ്റിനെ ഈ മുന്‍ ന്യൂസിലന്‍ഡ് താരം അനുകൂലിക്കുന്നില്ല. ഓരോ കളിക്കാരനും കളിക്ക് പൂര്‍ണ സജ്ജനാകുകയെന്നതാണ് കാര്യം. ടീമില്‍ ദക്ഷിണാഫ്രിക്കന്‍, ഗ്രെഗ് കിങ് ഫിറ്റ്‌നസ് ട്രെയിനര്‍ ആയിട്ടുണ്ട്. ശാരീരിക ക്ഷമത അളക്കാന്‍ യോ യോ ടെസ്റ്റ് തന്നെ നിര്‍ബന്ധമില്ലെന്നും ഫ്‌ളമിങ് വ്യക്തമാക്കി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 4, 2018, 8:13 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍