കോമണ്‍വെല്‍ത്തില്‍ ഒറ്റ മത്സരം ജയിച്ചാല്‍ മേരികോമിന് മെഡലുമായി മടങ്ങാം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് ബുധനാഴ്ച ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടങ്ങാനിരിക്കെ വലിയ മെഡല്‍ പ്രതീക്ഷയിലാണ് ഇന്ത്യ. ബോക്‌സിങ്ങില്‍ പരിചയ സമ്പന്നരും യുവതാരങ്ങളുമായി മികച്ച സംഘമാണ് മത്സരത്തിനിറങ്ങുക. വനിതാ പുരുഷ ബോക്‌സിങ്ങിലെ പ്രമുഖ താരങ്ങളെല്ലാം ഗെയിംസ് വില്ലേജില്‍ എത്തിക്കഴിഞ്ഞു.

'സ്വര്‍ണ തീരത്ത്' മെഡല്‍ വാരാന്‍ ഇന്ത്യ... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍

ഇന്ത്യന്‍ പെണ്‍പുലി മേരി കോം ഗെയിംസില്‍ സ്വര്‍ണപ്രതീക്ഷയിലാണ്. കേവലം ഒരു മത്സരം മാത്രം ജയിച്ചാല്‍ മേരികോമിന് മെഡല്‍ ഉറപ്പാണ്. 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മേരികോമിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചതോടെയാണിത്. ബോക്‌സിങ് നിയമപ്രകാരം സെമിയില്‍ എത്തിയാല്‍ വെങ്കലമെഡല്‍ ഉറപ്പിക്കാം. ഏപ്രില്‍ എട്ടിനാണ് താരത്തിന്റെ ആദ്യ മത്സരം.

mary

ഇന്ത്യയുടെ മറ്റൊരു ബോക്‌സറായ വികാസ് കൃഷ്ണന്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലേക്ക് ബൈ ലഭിച്ചിട്ടുണ്ട്. ബള്‍ഗേറിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യയുടെ മുഖ്യ ബോക്‌സര്‍മാരിലൊരാളായ വികാസ് ഗോള്‍ഡ് കോസ്റ്റില്‍ എത്തുന്നത്. വികാസിനൊപ്പം അരങ്ങേറ്റക്കാരന്‍ മനിഷ് കൗശിക്കിനും ബൈ ലഭിച്ചു.

51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന പിങ്കി ജാങ്‌റയ്ക്കും മോരി കോമിന് സമാനമായി ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശനം ലഭിച്ചിട്ടുണ്ട്. പിങ്കിക്ക് ഒരു മത്സരം ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. പത്തൊമ്പതുകാരനായ നമന്‍ തന്‍വാര്‍ ആണ് ഇന്ത്യന്‍ സംഘത്തിലെ പ്രായം കുറഞ്ഞ ബോക്‌സര്‍.

പ്രായം കുറവാണെങ്കിലും നമന്‍ മത്സരിക്കുന്നത് 91 കിലോഗ്രാം വിഭാഗത്തിലാണ്. ഏപ്രില്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ജയപ്രതീക്ഷയോടെയാണ് നമന്‍ റിങ്ങിലിറങ്ങുക. ഏപ്രില്‍ അഞ്ചിന് മനോജ് കുമാര്‍ ആണ് ഇന്ത്യയുടെ ബോക്‌സിങ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ദില്ലി ഗെയിംസില്‍ സ്വര്‍ണം നേടിയ മനോജ് 69 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നു.

Story first published: Wednesday, April 4, 2018, 8:10 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍