വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എന്തു കൊണ്ടു ഇത്തവണ സിഎസ്‌കെ ചാംപ്യന്മാരാവും? അറിയാം പ്രധാന കാരണങ്ങള്‍

നാലാമത്തെ ട്രോഫിയാണ് സിഎസ്‌കെ ലക്ഷ്യമിടുന്നത്

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഏക ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം തേടിയാണ് ഇത്തവണ യുഎഇയിലേക്കു പറക്കുക. എല്ലാ സീസണിലും പ്ലേഓഫ്, ഏറ്റവുമധികം ഫൈനലുകള്‍ എന്നിങ്ങനെ ടൂര്‍ണമെന്റില്‍ മറ്റു ടീമുകള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുകള്‍ക്കു അവകാശിയാണ് സിഎസ്‌കെ.

2018ലായിരുന്നു സിഎസ്‌കെ അവസാനമായി ചാംപ്യന്മാരായത്. കഴിഞ്ഞ സീസണില്‍ ട്രോഫി കൈക്കുമ്പിളില്‍ നിന്നും അവര്‍ക്കു വഴുതിപ്പോവുകയായിരുന്നു. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു ഒരു റണ്‍സിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. ഇത്തവണ ധോണിയും സംഘവും ഈ കിരീടം തിരിച്ചുപിടിക്കാന്‍ സാധ്യതയേറെയാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

സാഹചര്യങ്ങള്‍ അനുകൂലം

സാഹചര്യങ്ങള്‍ അനുകൂലം

മല്‍സരവേദിയായ യുഎഇയിലെ പിച്ചും കാലാവസ്ഥയുമെല്ലാം സിഎസ്‌കെയ്ക്കു ഏറെ അനുയോജ്യമാണ്. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കളിക്കുന്ന അതേ അന്തരീക്ഷമാണ് അവരെ കാത്തിരിക്കുന്നത്.
ടൂര്‍ണമന്റ് പുരോഗമിക്കുന്തോറും പിച്ചിന്റെ വേഗത കുറയും. ഇവിടെയാണ് ബാറ്റിങിലും ബൗളിങിലും സിഎസ്‌കെ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുക.
സ്പിന്നര്‍മാരെക്കൊണ്ട് പരമാവധി ബൗള്‍ ചെയ്യിക്കാന്‍ ഇഷ്ടപ്പെടുന്ന ക്യാപ്റ്റന്‍ കൂടിയാണ് ധോണി. പരിചയ സമ്പന്നരായ സ്പിന്നര്‍മാര്‍ ടീമിലുള്ളതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ തല പുകയ്‌ക്കേണ്ടതുമില്ല.
സ്പിന്നിനെ നന്നായി നേരിടുന്ന സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു എന്നിവരെപ്പോലുള്ള മികച്ച ബാറ്റ്‌സ്മാനും സിഎസ്‌കെ നിരയിലുണ്ട്. ധോണിയും സ്പിന്നര്‍മാര്‍ക്കെതിരേ നല്ല പ്രകടനം നടത്താന്‍ സാധിക്കുന്ന താരമാണ്.

വലിയ മല്‍സരങ്ങളിലെ പരിചയം

വലിയ മല്‍സരങ്ങളിലെ പരിചയം

വലിയ മല്‍സരങ്ങളില്‍ കളിച്ചതിന്റെ പരിചയവും യുഎഇയില്‍ സിഎസ്‌കെയ്ക്കു പ്ലസ് പോയിന്റാണ്. മല്‍സരപരിചയമുള്ള താരങ്ങളെയാണ് സിഎസ്‌കെ ഓരോ സീസണിലും ടീമിലേക്കു കൂടുതലായും കൊണ്ടുവരാറുള്ളത്. ഷെയ്ന്‍ വാട്‌സന്‍, ഇമ്രാന്‍ താഹിര്‍, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം മികച്ച ഉദാഹരണങ്ങളാണ്.
ഹെയ്‌റ്റേഴ്‌സ് സിഎസ്‌കെയെ ചെന്നൈ സീനിയര്‍ കിങ്‌സെന്നു പരിഹസിക്കാറുണ്ടെങ്കിലും മല്‍സര പരിചയത്തിന് വലിയ പ്രാധാന്യം തന്നെയാണുള്ളതെന്ന് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. സിഎസ്‌കെയുടെ ഇതുവരെയുള്ള പ്രകടനം ഇത് അടിവരയിടുകയും ചെയ്യുന്നു. പ്ലേഓഫ്, ഫൈനല്‍ പോലുള്ള നിര്‍ണായക മല്‍സരങ്ങളിലാണ് കളിക്കാരുടെ അനുഭസമ്പത്ത് ടീമുകള്‍ക്കു ഏറ്റവുമധികം ഗുണം ചെയ്യുക.

ലേലത്തിലെ ബുദ്ധിപരമായ നീക്കങ്ങള്‍

ലേലത്തിലെ ബുദ്ധിപരമായ നീക്കങ്ങള്‍

താരലേലത്തില്‍ എല്ലായ്‌പ്പോഴും ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്ന ടീമാണ് സിഎസ്‌കെ. മറ്റു പല ഫ്രാഞ്ചൈസികളെയും പോലെ അവര്‍ ലേലത്തില്‍ 'ആര്‍ഭാടം' കാണിക്കാറില്ല. തങ്ങള്‍ക്കു ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് അവര്‍ക്കു വേണ്ടി മാത്രമേ സിഎസ്‌കെ കരുക്കങ്ങള്‍ നീക്കാറുള്ളൂ. മറ്റു പല ഫ്രാഞ്ചൈസികളും വലിയ പ്രാധാന്യം കൊടുക്കാതിരിക്കുന്ന താരങ്ങളെയാണ് സിഎസ്‌കെ എല്ലായ്‌പ്പോഴു ടീമിലെത്തിക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.
ഇതില്‍ ഒടുവിലത്തെ ഉദാഹരണമാണ് പുതിയ സീസണില്‍ സിഎസ്‌കെയിലെത്തിയ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള. 150 വിക്കറ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ ബൗളറാണ് അദ്ദേഹം. ലേലത്തില്‍ ചൗളയെ സിഎസ്‌കെ വാങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെനായിരുന്നു കഴിഞ്ഞ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയ മറ്റൊരു പ്രധാന താരം. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് കറെന്‍.

താരങ്ങള്‍ക്കു പലതും തെളിയിക്കാനുണ്ട്

താരങ്ങള്‍ക്കു പലതും തെളിയിക്കാനുണ്ട്

സിഎസ്‌കെ ടീമിലെ ചില താരങ്ങള്‍ പലതും തെളിയിക്കാനുറച്ചാണ് പുതിയ സീസണില്‍ കളിക്കാനിറങ്ങുക. ഇത് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ അവരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഉദാഹരണമെടുത്താല്‍- സുരേഷ് റെയ്‌ന. ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ സൂപ്പര്‍ താരം മികച്ച പ്രകടനത്തിന് കോപ്പ് കൂട്ടുകയാണ്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റെയ്നയ്ക്കു തന്‍റെ കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന ഏക വേദിയാണിത്..
അമ്പാട്ടി റായുഡുവാണ് മറ്റൊരാള്‍. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട റായുഡുവിന് തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കു മുന്നിലും കാണിച്ചു കൊടുക്കേണ്ടതുണ്ട്.

മികച്ച ബെഞ്ച് സ്‌ട്രെങ്ത്ത്

മികച്ച ബെഞ്ച് സ്‌ട്രെങ്ത്ത്

മികച്ച ബെഞ്ച് സ്‌ട്രെങ്ത്തുള്ള ടീമുകളിലൊന്ന് കൂടിയാണ് സിഎസ്‌കെ. മികച്ച പ്ലെയിങ് ഇലവന്‍ മാത്രമല്ല, സൈഡ് ബെഞ്ചിലും അതുപോലെ തന്നെ മിടുക്കരായാ ഇന്ത്യന്‍, വിദേശ കളിക്കാര്‍ സിഎസ്‌കെയിലുണ്ട്.
ടീമിലെ ഓരോ താരത്തിനും ബാക്കപ്പായി മറ്റൊരാളുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടു തന്നെ ഒരാള്‍ക്കു പരിക്കേല്‍ക്കുകയോ, കൊവിഡ് സ്ഥിരീകരിക്കുകയോ ചെയ്താല്‍ പകരമിറക്കാന്‍ അതുപോലെ തന്നെ മികച്ചൊരു താരം ടീമിനു പുറത്തുണ്ട്. ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരിലൊരാള്‍ ഇല്ലെങ്കില്‍ പകരം പരിചയ സമ്പന്നനായ പിയൂഷ് ചൗളയെ കളിപ്പിക്കാം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിക്കു പകരം ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡുണ്ട്.

Story first published: Monday, August 17, 2020, 16:48 [IST]
Other articles published on Aug 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X