വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ 'സോപ്പിട്ട്' സൂര്യകുമാര്‍- ട്രോളിന് ലൈക്കടിച്ച താരം ഇപ്പോള്‍ ക്യാപ്റ്റനെ പുകഴ്ത്തി

കോലി ബാറ്റ് ചെയ്യുന്ന വീഡിയോക്കാണ് യാദവ് കമന്റ് ചെയ്തത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പരിഹസിക്കുന്ന ട്രോളിനു ലൈക്കടിച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട സൂര്യകുമാര്‍ യാദവിന് ഒടുവില്‍ മനംമാറ്റം. ഇപ്പോള്‍ ഇന്ത്യന്‍ നായകനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍. ഓസ്ട്രലിയക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ കോലി ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു. ഇതിനാണ് യാദവ് കമന്റ് ചെയ്തിരിക്കുന്നത്.

Suryakumar Yadav reacts to Virat Kohli's tweet | Oneindia Malayalam
1

ടെസ്റ്റ് ക്രിക്കറ്റ് തയ്യാറെടുപ്പുകള്‍ ഇഷ്ടമാണെന്ന കുറിപ്പോടെയായിരുന്നു നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന വീഡിയോ കോലി പങ്കുവച്ചത്. ഊര്‍ജം, ശബ്ദം, ആധിപത്യം കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നായിരുന്നു വീഡിയോയ്ക്കു താഴെ യാദവിന്റെ പ്രതികരണം. കോലിയെയും അദ്ദേഹത്തിന്റെ ഫാന്‍സിനെയും തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യാദവ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇതാദ്യമായല്ല കോലിയെ യാദവ് പുകഴ്ത്തുന്നത്. നേരത്തേയും കോലിയുടെ പല നേട്ടങ്ങളെയും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പ്രശംസിച്ചിരുന്നു.

Ind vs Aus: കംഗാരുവേട്ടയ്ക്കു കോലിപ്പട റെഡി- മല്‍സരക്രമം, സമയം, ടീമുകള്‍ എല്ലാമറിയാംInd vs Aus: കംഗാരുവേട്ടയ്ക്കു കോലിപ്പട റെഡി- മല്‍സരക്രമം, സമയം, ടീമുകള്‍ എല്ലാമറിയാം

Ind vs Aus: ടെസ്റ്റ് പരമ്പര ഇന്ത്യ നേടില്ല! കാരണം രണ്ടു പേര്‍- രോഹന്‍ ഗവാസ്‌കറിന്റെ പ്രവചനംInd vs Aus: ടെസ്റ്റ് പരമ്പര ഇന്ത്യ നേടില്ല! കാരണം രണ്ടു പേര്‍- രോഹന്‍ ഗവാസ്‌കറിന്റെ പ്രവചനം

കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്രോളിനു യാദവ് ലൈക്കടിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോലിയെ പേപ്പര്‍ ക്യാപ്റ്റനെന്നു പരിഹസിക്കുന്ന ഫോട്ടോയില്‍ ബിസിസിഐ സെലക്ടര്‍മാരെയും കളിയാക്കുന്നുണ്ട്. രോഹിത് ശര്‍മയെ പുകഴ്ത്തുന്ന ട്രോള്‍ കൂടിയായിരുന്നു ഇത്. ആദ്യം ഇതിനു ലൈക്കടിച്ച യാദവ് അധികം വൈകാതെ തന്നെ ഇതു പിന്‍വലിച്ചിരുന്നു. എങ്കിലും ഇതു കണ്ടുപിടിച്ച ആരാധകര്‍ യാദവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ യാദവിന് അവസരം ലഭിക്കില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു യാദവ്. ടൂര്‍ണമെന്റില്‍ 500ന് അടുത്ത് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താരത്തിനായിരുന്നു. ഇതോടെ ഓസീസ് പര്യടനത്തില്‍ യാദവിന് ഇന്ത്യയ്ക്കായി അരങ്ങേറാന്‍ അവസരം ലഭിച്ചേക്കുമെന്നും സൂചനകള്‍ വന്നിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പപ്പോള്‍ അദ്ദേഹം ടീമില്‍ ഇല്ലായിരുന്നു.

Story first published: Tuesday, November 17, 2020, 20:20 [IST]
Other articles published on Nov 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X