Asia Cup 2022: റിസ്വാന്‍- ഗുര്‍ബാസ് ഓപ്പണിങ്, കോലി മൂന്നാമന്‍- ഇതാ സൂപ്പര്‍ ഇലവന്‍

ത്രസിപ്പിക്കുന്ന നിരവധി പോരാട്ടങ്ങള്‍ കണ്ട ഏഷ്യാ കപ്പിനു യുഎഇയില്‍ തിരശീല വീണിരിക്കുകയാണ്. പല മല്‍സരങ്ങളിലും അവസാന ഓവറുകളിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. ഏകപക്ഷീയമായ മല്‍സരങ്ങള്‍ ചുരുക്കം ചിലതു മാത്രമായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വലമായി പെര്‍ഫോം ചെയ്ത് ശ്രീലങ്ക അര്‍ഹിച്ച ട്രോഫി സ്വന്തമാക്കുകയും ചെയ്തു.

സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നുസീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച എഡിഷനുകളിലൊന്നാണ് ഇത്തവണത്തേതന്നു പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്ത താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെ ഇടം പിടിക്കുമെന്നു പരിശോധിക്കാം.

ഓപ്പണര്‍മാര്‍- റിസ്വാന്‍ & ഗുര്‍ബാസ്

ഓപ്പണര്‍മാര്‍- റിസ്വാന്‍ & ഗുര്‍ബാസ്

പാകിസ്താന്‍ വിക്കറ്റ് കീപ്പറും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായ മുഹമ്മദ് റിസ്വാനും അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസുമായിരിക്കും ഇലവന്റെ ഓപ്പണര്‍മാര്‍. നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം ഫ്‌ളോപ്പായ ടൂര്‍ണമെന്റില്‍ റിസ്വാന്റെ പ്രകടനമാണ് പാകിസ്താനെ രക്ഷിച്ചത്. മൂന്നു ഫിഫ്റ്റികളടക്കം 281 റണ്‍സാണ് ആറു മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചെടുത്തത്.

ഗുര്‍ബാസാവട്ടെ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ അഫ്ഗാന്റെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ്. മിക്ക മല്‍സരങ്ങളിലും ടീമിനു മികച്ച തുടക്കം നല്‍കാന്‍ താരത്തിനായിരുന്നു. 152 റണ്‍സാണ് ടൂര്‍ണമെന്റില്‍ ഗുര്‍ബാസ് നേടിയത്. 40, 84 എന്നിങ്ങനെ മികച്ച രണ്ടു സ്‌കോറുകള്‍ താരം കുറിക്കുകയും ചെയ്തിരുന്നു.

മധ്യനിര- കോലി, സദ്രാന്‍, രാജപക്‌സ

മധ്യനിര- കോലി, സദ്രാന്‍, രാജപക്‌സ

മധ്യനിരയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി, അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാന്‍, ശ്രീലങ്കയുടെ ഭാനുക രാജപക്‌സ എന്നിവരാണ് കളിക്കുക. തന്റെ കാലം കഴിഞ്ഞുവെന്നു സംശയിച്ചവര്‍ക്കു ശക്തമായ മറുപടിയാണ് കോലി ടൂര്‍ണമെന്റില്‍ നല്‍കിയത്. 276 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാമതെത്തിയിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും കോലി നേടുകയും ചെയ്തു. ടി20യിലെ കന്നി സെഞ്ച്വറിയും 2019നു ശേഷം ആദ്യ സെഞ്ച്വറിയുമായിരുന്നു താരം കുറിച്ചത്.

കോലിക്കു ശേഷം നാലാം നമ്പറില്‍ കലിക്കുക സദ്രാനാണ്. അഫ്ഗാനു വേണ്ടി 196 റണ്‍സ് ഏഷ്യാ കപ്പില്‍ താരം നേടിയിരുന്നു. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്ണെടുത്ത മൂന്നാമത്ത താരവുമാണ് അദ്ദേഹം. ബംഗ്ലാദേശുമായുള്ള ഗ്രൂപ്പ് മാച്ചില്‍ ടീമിന്റെ ജയത്തില്‍ സദ്രാന്‍ നിര്‍ണായക പങ്കുംവഹിച്ചിരുന്നു.

സദ്രാനു പിന്നില്‍ അഞ്ചാം സ്ഥാനം ലങ്കയുടെ വിശ്വസ്തനായ രാജക്‌സയ്ക്കാണ്. ടൂര്‍ണമെന്റില്‍ താരം സ്‌കോര്‍ ചെയ്തത് 191 റണ്‍സാണ്. ഫൈനലില്‍ പാകിസ്താനെതിരേ പുറത്താവാതെ 71 റണ്‍സെടുത്ത രാജപക്‌സ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.

T20 World Cup: ആവേശ് വേണ്ട, ആരാവണം ഇന്ത്യയുടെ 5 പേസര്‍മാര്‍? ഉത്തപ്പ പറയും

ഓള്‍റൗണ്ടര്‍മാര്‍- നവാസ്, ഷദാബ്, ഹസരംഗ

ഓള്‍റൗണ്ടര്‍മാര്‍- നവാസ്, ഷദാബ്, ഹസരംഗ

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ഇലവനിലുള്ളത് പാകിസ്താന്റെ മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ എന്നിവരാണ്. 79 റണ്‍സും എട്ടു വിക്കറ്റുകളുമാണ് ടൂര്‍ണമെന്റില്‍ നവാസ് നേടിയത്. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോറില്‍ 20 ബോളില്‍ 42 റണ്‍സാണ് താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ഈ മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു.

ഷദാബ് പാക് ടീമിനുവേണ്ടി 54 റണ്‍സ് നേടുന്നതിനൊപ്പം എട്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരുടെ നിരയിലാണ് താരത്തിന്റെ സ്ഥാനം. അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ ബാറ്റിങില്‍ നിര്‍ണായക ഇന്നിങ്‌സ് ഷദാബ് കളിച്ചിരുന്നു.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസരംഗ 66 റണ്‍സും ഒമ്പതു വിക്കറ്റുകളുമാണ് ലങ്കയ്ക്കായി നേടിയത്. ഫൈനലില്‍ പാകിസ്താനെതിരേ ബാറ്റിങില്‍ 36 റണ്‍സെടുത്ത അദ്ദേഹം ഒരോവറില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ ഉജ്ജ്വലമായി തുടങ്ങി, ഇപ്പോള്‍ ഇവര്‍ എവിടെ?

പേസര്‍മാര്‍- ഭുവി, റൗഫ്, നസീം

പേസര്‍മാര്‍- ഭുവി, റൗഫ്, നസീം

ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍, പാകിസ്താന്റെ ഹാരിസ് റൗഫ്, നസീം ഷാ എന്നിവരാണ് ഇലവന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതത് ഭുവിയാണ്. 11 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. പാകിസ്താനുമായുള്ള ആദ്യ മാച്ചില്‍ നാലു വിക്കറ്റെടുത്ത അദ്ദേഹം സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ അഞ്ചു വിക്കറ്റുകളും പിഴുതു.

പാക് സ്പീഡ് സ്റ്റാര്‍ ഹാരിസ് റൗഫ് ഒമ്പതു വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ പിഴുതത്. ഷഹീന്‍ അഫ്രീഡിയുടെ ഇഅഭാവത്തില്‍ പാക് പേസാക്രമണത്തിന്റെ ചുക്കാന്‍ റൗഫ് ഏറ്റെടുക്കുകയായിരുന്നു. അതു 28 കാരനായ താരം നന്നായി നിര്‍വഹിക്കുകയും ചെയ്തു. ഫൈനലിലും മികച്ച പ്രകടനമായിരുന്നു റൗഫിന്റേത്.

ഈ ടൂര്‍ണമെന്റിലെ കണ്ടെത്തലെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് നസീം ഷാ. എട്ടു വിക്കറ്റുകള്‍ പാകിസ്താനു വേണ്ടി യുവ പേസര്‍ വീഴ്ത്തിയിരുന്നു. ഇന്ത്യക്കെതിരായ ആദ്യ മല്‍സരത്തിലൂടെയായിരുന്നു നസീം ടി20യില്‍ അരങ്ങേറിയത്. രണ്ടു വിക്കറ്റുകളുമായി താരം വരവറിയിരിക്കുകയും ചെയ്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരേ ടീമിനെ പരാജയത്തിന്റെ വക്കില്‍ നിന്നും തുടരെ രണ്ടു സിക്‌സറുകളടിച്ച് ജയിപ്പിച്ച് നസീം പാക് ഹീറോയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 12, 2022, 18:24 [IST]
Other articles published on Sep 12, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X